ജൂനിയർ ക്രിക്കറ്റിൽ താരമായി 'ദാദ'യുടെ മകൻ; രണ്ട് മാസത്തിനിടെ രണ്ടാം ഡബിൾ സെഞ്ചുറി
ജൂനിയര്‍ ക്രിക്കറ്റില്‍ രണ്ട് മാസത്തിനിടെ രണ്ടാം ഡബിള്‍ സെഞ്ചുറി നേടി മുന്‍ ഇന്ത്യന്‍ നായകന് രാഹുല്‍ ദ്രാവിഡിന്റെ മകന് സമിത് ദ്രാവിഡ് തരംഗമാകുന്നു . 14 വയസില്‍ താഴെയുള്ളവര്‍ക്കായുള്ള ബിടിആര്‍ ഷീല്‍ഡ് മത്സരത്തില്‍ ശ്രീ കുമരന് സ്കൂളിനെതിരെ മല്യ അതിഥി ഇന്റര്‍നാഷണല്‍ സ്കൂളിനായാണ് സമിത് ഡബിള്‍ സെഞ്ചുറി സ്വന്തമാക്കിയത്.
33 ബൗണ്ടറികള്‍ സഹിതം 204 റണ്‍സെടുത്ത സമിത്തിന്റെ ബാറ്റിംഗ് മികവില്‍ മല്യ സ്കൂള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 377 റൺസ് നേടി . മറുപടി ബാറ്റിംഗില്‍ കുമരന് സ്കൂളിനെ 110 റണ്‍സിന് പുറത്താക്കിയപ്പോള്‍ ബൗളിംഗില്‍ രണ്ട് വിക്കറ്റെടുത്തും സമിത് തിളങ്ങി. ഡിസംബറില്‍ 14 വയസില്‍ താഴെയുള്ളവരുടെ സംസ്ഥാന തല മത്സരത്തില്‍ വൈസ് പ്രസിഡന്റ് ഇലവനായി ബാറ്റിംഗിനിറങ്ങിയ സമിത് ഡബിള്‍ സെഞ്ചുറി(201)നേടിയിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 94 റണ്‍സും മൂന്ന് വിക്കറ്റും സമിത് അന്ന് സ്വന്തമാക്കി .വലങ്കയ്യന്‍ ബാറ്റ്സ്മാനായ സമിത് മല്ലയ്യ അതിഥി ഇന്റര്‍നാഷണല്‍ സ്കൂളിലാണ് പഠിക്കുന്നത്. രാഹുൽ ദ്രാവിഡ് നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയുടെ തലവനാണ്.
https://www.facebook.com/Malayalivartha