ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 165 റണ്‍സിന് ഓള്‍ഔട്ട്
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 165 റണ്‍സിന് ഓള്‍ഔട്ട്. രണ്ടാം ദിനം ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് ന്യൂസിലന്‍ഡ് പേസിനു മുന്നില്‍ പിടിച്ചു നില്ക്കാന് സാധിച്ചില്ല. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സിന് രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയക്ക് 43 റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചത്. ഇന്ന് തുടക്കത്തില്‍ തന്നെ ഋഷഭ് പന്തിനെ ഇന്ത്യയ്ക്കു നഷ്ടമായി.
പിന്നാലെ ആര്. അശ്വിനും (0) രഹാനയും (46) പവലിയന് കയറി. വാലറ്റത് മുഹമ്മദ് ഷമിക്കു (21) മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. ടിം സൗത്തിയുടെയും കെയ്ല്‍ ജമൈസണിന്റെ തീപാറന്ന പന്തുകള്‍ക്കു മുന്നില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നു വീഴുന്ന കാഴ്ചയാണ് രണ്ടാം ദിനം കാണാന്‍ സാധിച്ചത്. സൗത്തിയും ജമൈസണും നാല് വിക്കറ്റ് വീതം വീഴ്ത്തി. ട്രെന്റ് ബോള്‍ട്ട് ഒരു വിക്കറ്റും നേടി.
"
https://www.facebook.com/Malayalivartha