കീവീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാംദിനം ഇന്നിങ്സ് തോല്‍വി ഒഴിവാക്കാനൊരുങ്ങി ഇന്ത്യ
കീവീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാംദിനം ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യ പൊരുതുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സാണ് ഇന്ത്യയുടെ സമ്പാദ്യം. 54 റണ്‍സോടെ മായങ്ക് അഗര്‍വാളും 12 റണ്‍സോടെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമാണ് ക്രീസിലുള്ളത്. ഇന്നിങ്സ് തോല്‍വി ഒഴിവാക്കാന്‍ ഇന്ത്യക്ക് 91 റണ്‍സ് കൂട്ടിച്ചേര്‍ക്കണം. 14 റണ്‍സെടുത്ത പൃഥ്വി ഷാ, 11 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാര എന്നിവരാണ് പുറത്തായത്.
ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ വെറും 175റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിങിനിറങ്ങിയ കിവീസ് 348 റണ്‍സാണ് കുറിച്ചത്. 89 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്, 44 റണ്‍െസടുത്ത റോസ് ടെയ്ലര്, 43 റണ്‍സെടുത്ത കോളിന് ഡെ ഗ്രാന്‍ഡ്ഹോം എന്നിവര്‍ക്കൊപ്പം വാലറ്റത്ത് നിന്ന് 44 റണ്‍സുമായി കെയ്ല്‍ ജാമിസണും 38 റണ്‍സുമായി ട്രന്റെ് ബോള്‍ട്ടും ചേര്‍ന്നതോടെ കീവിസ് ഭേദപ്പെട്ട സ്കോര്‍ നേടുകയായിരുന്നു. ഇന്ത്യക്കായി ഇശാന്ത് ശര്‍മ അഞ്ചും രവിചന്ദ്ര അശ്വിന് മൂന്നും വിക്കറ്റ് വീഴ്ത്തി.
https://www.facebook.com/Malayalivartha