വനിതാ ടി20 ലോകകപ്പില്‍ സെമി ലക്ഷ്യത്തോടെ ദക്ഷിണാഫ്രിക്ക; പാകിസ്ഥാനെ 17 റണ്‍സിന് തകര്‍ത്തു
വനിതാ ടി20 ലോകകപ്പില്‍ സെമി ലക്ഷ്യത്തോടെ ദക്ഷിണാഫ്രിക്ക. പാകിസ്ഥാന് വനിതകളെ 17 റണ്‍സിന് തകര്‍ത്തായിരുന്നു പ്രോട്ടീസ് സെമിയിലെത്തിയത്. ദക്ഷിണാഫ്രിക്കയുടെ 136 റണ്‍സ് പിന്തുടര്‍ന്ന പാകിസ്ഥാന് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 119 റണ്‍സെടുക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ .
ദക്ഷിണാഫ്രിക്കയുടെ ലോറയാണ് പ്ലെയര്‍ ഓഫ് ദ് മാച്ച് ആയത്. സ്കോര്‍: ദക്ഷിണാഫ്രിക്ക-136/6 (20.0), പാകിസ്ഥാന്-119/5 (20.0). തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി നേടിയ ലോറയുടെ മികവിലാണ് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഭേദപ്പെട്ട സ്കോറിലെത്തിയത്. ലോകകപ്പില്‍ ലോറയുടെ ആദ്യ ഫിഫ്റ്റിയാണിത്. ലോറ 36 പന്തില്‍ എട്ട് ബൗണ്ടറികള്‍ സഹിതം പുറത്താകാതെ 53 റണ്‍സെടുത്തു. കാപ്പ് 31ഉം പ്രീസ് 17ഉം സുനി 12ഉം ട്രയോണ്‍ 10 ഉം റണ്‍സെടുത്തു. ലീക്കും നികെര്‍ക്കിനും രണ്ടക്കം കാണാനായില്ല. ഡയാന രണ്ടും ആനം, ഐമിന്‍, സയിദ, നിദ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
https://www.facebook.com/Malayalivartha