വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ഫൈനലില്‍...
വനിതാ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി ഫൈനലില്‍ കടന്നു. ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഗ്രൂപ്പ് ഘട്ടത്തില്‍ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് ഫൈനല്‍ ബര്‍ത്ത് ലഭിക്കുകയായിരുന്നു. ഒരുപന്തു പോലും എറിയാതെയാണ് സെമിഫൈനല്‍ ഉപേക്ഷിച്ചത്. സിഡ്നിയില്‍ രാവിലെ മുതല്‍ കനത്ത മഴ പെയ്തതാണ് മത്സരം ഉപേക്ഷിക്കാന്‍ കാരണമായത്.
ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളും ജയിച്ച ഇന്ത്യയ്ക്ക് എട്ട് പോയിന്റുണ്ടായിരുന്നു. എന്നാല്‍ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരായാണ് ഇംഗ്ലണ്ട് അവസാന നാലില്‍ സ്ഥാനം പിടിച്ചത്. ഗ്രൂപ്പ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് ഇംഗ്ലണ്ട് തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക രണ്ടാം സെമിഫൈനല്‍ വിജയികളെയാകും കന്നി ലോകകപ്പ് ഫൈനലില്‍ ഇന്ത്യ നേരിടുക.
e
https://www.facebook.com/Malayalivartha