Widgets Magazine
05
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഴ കനക്കുന്നു. മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി


സങ്കടക്കാഴ്ചയായി... സ്‌കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...


ശബരിമല ചിങ്ങ മാസ പൂജകൾക്കായി ഓഗസ്റ്റ് 16ന് നട തുറക്കും....


സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്... ഒമ്പതു ജീല്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, കേരളം - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാനായി പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സംസ്ഥാനത്ത് കാലവർഷക്കെടുതി തുടരുന്നു.. പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമില്ല

പാക്കിസ്ഥാന്‍ ടീം സെലക്ഷനെ ട്രോളി ശുഐബ് അക്തര്‍; 20 അംഗ ടീമില്‍ 22 ഫാസ്റ്റ് ബോളാര്‍മാരുണ്ടെന്ന് ട്രോള്‍; ടീം സെലക്ഷനെ രൂക്ഷമായി വിമര്‍ശിച്ച് അക്തര്‍

31 JULY 2020 10:31 AM IST
മലയാളി വാര്‍ത്ത

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം സെലക്ഷനെതിരെ മുന്‍ ക്രിക്കറ്റ് താരം ശുഐബ് അക്തര്‍. 20 അംഗ ടീമില്‍ പേസ് ബോളര്‍മാരുടെ എണ്ണം വളരെ അധികമാണെന്നാണ് അക്തറിന്റെ വാദം. അവര്‍ 20 അംഗ ടീമിനെയാണു പ്രഖ്യാപിച്ചത്. ആ ഇരുപതില്‍ 22 ഓളം ഫാസ്റ്റ് ബോളര്‍മാരുണ്ട്. ആരെയാണ് സിലക്ട് ചെയ്യുകയെന്നു നോക്കാം. ഇംഗ്ലണ്ടിലെ പിച്ച് എങ്ങനെയാണ്? പാക്കിസ്ഥാന്‍ ടീമിന് എന്താണ് ആവശ്യം? ഈ സാഹചര്യങ്ങളെല്ലാം മാനേജ്‌മെന്റ് എങ്ങനെയാണു കാണുന്നത്? എന്താണ് ചെയ്യാന്‍ പോകുന്നതെന്നതില്‍ അവര്‍ക്കു യാതൊരു ആശയവുമില്ല. ഇംഗ്ലണ്ട് ടീമിനെതിരെ പാക്കിസ്ഥാന്‍ ആക്രമിച്ചു കളിക്കുമോ, പ്രതിരോധിക്കുമോ എന്നത് കാത്തിരുന്ന് അറിയണം. ടീമില്‍ ആര്‍ക്കാണ് അവസരം നല്‍കുകയെന്നതില്‍ യാതൊരു ഊഹവുമില്ലെന്ന് അക്തര്‍ പറഞ്ഞു. പരമ്പരയ്ക്കായി നിരവധി പേസ് ബോളര്‍മാരെ ടീമിലെടുത്തതിലൂടെ ക്യാപ്റ്റന്റെയും ടീം മാനേജ്‌മെന്റിന്റെയും മനസ്സിലെന്താണെന്നു വ്യാഖ്യാനിക്കാന്‍ സാധിക്കുന്നില്ലെന്നും ഒരു പാക്ക് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അക്തര്‍ വ്യക്തമാക്കി.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള 20 അംഗ ടീമില്‍ എട്ട് പേസ് ബോളര്‍മാരെയാണ് പാക്കിസ്ഥാന്‍ ഉള്‍പ്പെടുത്തിയത്. ഫഹീം അഷറഫ്, ഇമ്രാന്‍ ഖാന്‍, മുഹമ്മദ് അബ്ബാസ്, നസീം ഷാ, ഷഹീന്‍ ഷാ അഫ്രീദി, സൊഹൈല്‍ ഖാന്‍, ഉസ്മാന്‍ ഷിന്‍വാരി, വഹാബ് റിയാസ് എന്നിവരാണ് ടീമിലുള്ള ഫാസ്റ്റ് ബോളര്‍മാര്‍. 40 താരങ്ങള്‍ പോയി അതില്‍നിന്ന് നല്ലൊരു ടെസ്റ്റ് ടീമിനെ ഉണ്ടാക്കാന്‍ സാധിച്ചില്ലെങ്കില്‍ നിങ്ങള്‍ പിന്നെന്താണു ചെയ്യുക. മാനേജ്‌മെന്റ് ഏറ്റവും മികച്ച ഇലവനെതന്നെ കളിക്കാന്‍ ഇറക്കണം. പ്രതിരോധം എന്ന തരത്തില്‍ കളിക്കരുത്. ആദ്യ പന്തു മുതല്‍ തന്നെ എതിരാളികളില്‍ സമ്മര്‍ദം കൊണ്ടുവരാന്‍ സാധിക്കണമെന്നും അക്തര്‍ ആവശ്യപ്പെട്ടു.

അസര്‍ അലിയുടെ കീഴില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ ആക്രമണ സ്വഭാവം കാണാന്‍ സാധിച്ചിട്ടില്ല. മത്സരം തോല്‍ക്കുകയാണെങ്കില്‍ ടീം സിലക്ഷന്റെ പേരില്‍ പാക്കിസ്ഥാന്‍ ടീം മാനേജ്‌മെന്റ് വലിയ വിമര്‍ശനം നേരിടേണ്ടിവരും. ഫാസ്റ്റ് ബോളര്‍മാരായ നസീം ഷായെയും ഷഹീന്‍ അഫ്രീദിയെയും ഉറപ്പായും കളിപ്പിക്കണം. സന്നാഹ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ബോളര്‍മാര്‍ ഏറെയുള്ള ടീമില്‍ സൊഹൈല്‍ ഖാന് അവസരം ലഭിക്കുക ബുദ്ധിമുട്ടായിരിക്കും. ഫൈനല്‍ സ്‌ക്വാഡിനെ പ്രഖ്യാപിക്കുകയെന്നതു ടീം മാനേജ്‌മെന്റിന് ഏറെ ബുദ്ധിമുട്ടായിരിക്കും. സിലക്ഷന്‍ തെറ്റിപ്പോയാല്‍ ഏറെ വിമര്‍ശനങ്ങളുണ്ടാകും അക്തര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിരക്കിൽ മാറ്റംവരുത്താതെ ആർബിഐ... റിപ്പോ 5.25 ശതമാനത്തിൽ തുടരും‌  (2 minutes ago)

ഓഹരി വിപണിയിലും രൂപയുടെ മൂല്യത്തിലും നേട്ടം...  (12 minutes ago)

ബുധനാഴ്ച രാശിഫലം: നിങ്ങളുടെ രാശിയുടെ ഇന്നത്തെ ഭാഗ്യഫലങ്ങൾ അറിയാം!  (33 minutes ago)

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു... മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം  (40 minutes ago)

സംസ്ഥാനത്ത് മഴക്കെടുതി... തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പ്യൂൺ/ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്കുള്ള പരീക്ഷ മാറ്റി  (53 minutes ago)

മഴ കനക്കുന്നു. മഴ ശക്തിയായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി  (1 hour ago)

സങ്കടമടക്കാനാവാതെ... ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മലയാളി യുവാവ്​ മരണത്തിന് കീഴടങ്ങി  (1 hour ago)

അബിൻ വർക്കി സഞ്ചരിച്ച കാർ മറിഞ്ഞു...! ഞെട്ടി വിറച്ച് ദൃക്‌സാക്ഷി.! MLA ആശുപത്രിയിൽ ..! ജനങ്ങൾ പ്രാർത്ഥനയിൽ  (1 hour ago)

റഡാർ ചിത്രങ്ങൾ കണ്ട് ഞെട്ടി 25 പേർ മരിച്ചു..!അബിൻ വർക്കി ആശുപത്രിയിൽ..ആറന്മുള മുങ്ങുന്നു അടുത്ത മണിക്കൂറിൽ കൊടും മഴ..  (1 hour ago)

ഒമാനിൽ നബിദിനം പ്രമാണിച്ച് ആഗസ്റ്റ് 27-ന് പൊതുഅവധി പ്രഖ്യാപിച്ചു...  (1 hour ago)

ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തിയാഘോഷത്തോടനുബന്ധിച്ച് ആഗസ്റ്റ് 28 ന് രാവിലെ 9.30 ന് ശിവഗിരി മഠത്തിൽ നടക്കുന്ന സമ്മേളനം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും....  (1 hour ago)

സങ്കടക്കാഴ്ചയായി... സ്‌കൂട്ടറും സൈക്കിളും തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം...  (2 hours ago)

ശബരിമല ചിങ്ങ മാസ പൂജകൾക്കായി ഓഗസ്റ്റ് 16ന് നട തുറക്കും....  (2 hours ago)

ഇന്ന് പുലര്‍ച്ചെ കുഞ്ഞിന്റെ വരവ് അറിയിച്ച് അമ്മ തൊട്ടിലിന്റെ അലാറം മുഴങ്ങി... അതിഥിയായി എത്തിയ ആയിരാമത്തെ കുഞ്ഞിന് 'സഹസ്ര' എന്ന് പേരിട്ടു....  (2 hours ago)

കെഎസ്ആർടിസി ബസുകളിൽ യാത്രക്കാർക്ക് ഇനി വാടസ്ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം  (3 hours ago)

Malayali Vartha Recommends