രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇന്ത്യന്‍ മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിക്ക് ഭാവുകങ്ങള്‍ നേര്‍ന്ന് ബിസിസിഐ അധ്യക്ഷന്‍... ധോണിയുടെ വിരമിക്കലിനെ യുഗാന്ത്യമെന്ന് വിശേഷിപ്പിച്ച് ഗാംഗുലി
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇന്ത്യന്‍ മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിക്ക് ഭാവുകങ്ങള്‍ നേര്‍ന്ന് ബിസിസിഐ അധ്യക്ഷന്‍... ധോണിയുടെ വിരമിക്കലിനെ യുഗാന്ത്യമെന്ന് വിശേഷിപ്പിച്ച് ഗാംഗുലി . ഒരു യുഗം കടന്നുപോയിരിക്കുന്നു. ഇന്ത്യയ്ക്കും ലോകക്രിക്കറ്റിനും വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്കിയ ശേഷമാണ് ധോണി വിടവാങ്ങുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിന് എന്തോ ഒരു പ്രത്യേകതയുണ്ടെന്നും സൗരവ് പറഞ്ഞു.
എല്ലാ നല്ല കാര്യങ്ങള്‍ക്കും പര്യവസാനമുണ്ട്. ധോണിയുടെ കാര്യത്തിലും ഇതു സംഭവിച്ചു. ഇന്ന് വിക്കറ്റ് കീപ്പര്‍മാരുടെ അളവുകോലുകള്‍ ഏറെ ഉയര്‍ന്നിരിക്കുന്നു. ഇതിന്റെ പ്രധാന കാരണം ധോണിയാണ്. മുന്നോട്ടുള്ള ജീവിതയാത്രയില്‍ അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നുവെന്നും ഗാംഗുലി അറിയിച്ചു.
"
https://www.facebook.com/Malayalivartha