Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭരണം പഠിപ്പിക്കേണ്ടെന്ന് ചെന്നിത്തല..രാഷ്ട്രീയ പ്രതികാരം തീര്‍ക്കാനില്ല; സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല..എല്ലാം നിഷേധിച്ച് മാത്യു കുഴൽനാടനും ഇന്ന് നേരിട്ടിറങ്ങി..


രാജ്യവ്യാപകമായി ചർച്ചയായ ‘ബ്ലൂ ഡ്രം’ കൊലക്കേസ്.. ഭഗവദ്ഗീതയും മഹാഭാരതവും വായിച്ച് ഭാര്യയ്ക്കും കാമുകനും തൂക്കുകയർ..ജയിലിൽ വച്ച് ഗർഭിണി, പ്രസവം...


അമിതമായി മയക്കുമരുന്ന് കഴിച്ച ഒരു വ്യക്തിയെ പോലെ രാഹുലിന്റെ താണ്ഡവം.. ആര്‍. ശ്രീലേഖ നടത്തിയ അധിക്ഷേപ പരാമര്‍ശങ്ങള്‍..വലിയ കോലാഹലങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നു...


യഹൂദ പള്ളിക്ക് സമീപമുണ്ടായ തീവെയ്പ്പ് സംഭവത്തിന് പിന്നിൽ തീവ്രവാദബന്ധം.. മയക്കുമരുന്നിന് അടിമകളായ ഇന്ത്യക്കാരായ ചെറുപ്പക്കാരെ തിരഞ്ഞ് പിടിക്കും.. പാകിസ്ഥാനി സ്ക്വാഡുകൾ ഇന്ത്യയിൽ..


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ

ഡ്രീം ഇലവന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2020-ലെ ഔദ്യോഗിക സ്പോണ്‍സര്‍മാര്‍

19 AUGUST 2020 08:31 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2020-ലെ ഔദ്യോഗിക സ്പോണ്‍സര്‍ഷിപ്പ് മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് ഗെയിം കമ്പനിയായ ഡ്രീം ഇലവന്‍ കരസ്ഥമാക്കി. 222(29.7 ദശലക്ഷം ഡോളര്‍) കോടിക്കാണ് ഡ്രീം ഇലവന്‍ സ്പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കിയത്.

അപേക്ഷകളില്‍ നിന്ന് ടൈറ്റില്‍ സ്പോണ്‍സറെ തെരഞ്ഞെടുത്തത് ബി.സി.സി.ഐയും ഐ.പി.എല്‍. സമിതിയും ചേര്‍ന്നാണ്. ടാറ്റാ സണ്‍സാണ് സ്പോണ്‍സര്‍ഷിപ്പിനായുള്ള പോരാട്ടത്തില്‍ മുന്നിലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാശിയേറിയ പോരാട്ടത്തില്‍ 222 കോടിക്ക് ഡ്രീം ഇലവന്‍ സ്പോണ്‍സര്‍ഷിപ്പ് നേടിയെടുക്കുകയായിരുന്നു.

ഡ്രീം ഇലവന്റെ അംബാസഡര്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയാണ്. ഡ്രീം ഇലവന്റ പരസ്യങ്ങളിലും ധോണിയാണുള്ളത്. രോഹിത് ശര്‍മ, ബെന്‍ സ്റ്റോക്സ് തുടങ്ങിയവരും കമ്പനിയുടെ അമ്പാസഡര്‍മാരാണ്. 2008-ല്‍ രൂപം കൊണ്ട ഡ്രീം ഇലവന്‍ 2018 മുതല്‍ ബി.സി.സി.ഐയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ട്. ഡ്രീം ഇലവന്‍ ഐ.പി.എല്ലിന്റെ ഔദ്യോഗിക പങ്കാളികളിലൊന്നു കൂടിയാണ്.

ഓണ്‍ലൈന്‍ ക്രിക്കറ്റ് ഗെയിമുകളാണു ഡ്രീം ഇലവന്‍ നല്‍കുന്നത്. 2019-20 സീസണില്‍ ന്യുസിലന്‍ഡിലെ ആഭ്യന്തര ട്വന്റി20 ലീഗായ സൂപ്പര്‍ സ്മാഷിന്റെ സ്പോണ്‍സറായിരുന്നു ഇവര്‍. കോവിഡ്് മഹാമാരിക്കുശേഷം ആരംഭിച്ച ആദ്യ ക്രിക്കറ്റ് ടൂര്‍ണമെന്റായ കരീബിയന്‍ ടി ടെണ്‍ വിന്‍സി പ്രീമിയര്‍ ലീഗ് സ്പോണ്‍സര്‍ ചെയ്തതും ഡ്രീം ഇലവനായിരുന്നു.

ഇന്ത്യന്‍ ടീമിന്റെ ജഴ്സി സ്പോണ്‍സര്‍മാരായ ബൈജൂസ് ആപ്പിനൊപ്പം അണ്‍ അക്കാദമി, ടാറ്റാ സണ്‍സ് എന്നിവരായിരുന്നു ഐ.പി.എല്‍. സ്പോണ്‍സര്‍ഷിപ്പിനായി സജീവമായി രംഗത്തുണ്ടായിരുന്നത്.

അതിര്‍ത്തി പ്രശ്നത്തെത്തുടര്‍ന്ന് രാജ്യത്ത് ചൈനാ വിരുദ്ധ മനോഭാവം ശക്തമായിരുന്നു. ഈ സാഹചര്യത്തില്‍ ഐ.പി.എല്‍. സ്പോണ്‍സര്‍ സ്ഥാനത്ത് നിന്നു ചൈനീസ് കമ്പനിയായ വിവോ പിന്മാറിയതോടെയാണ് പുതിയ സ്പോണ്‍സര്‍ക്കായി ബി.സിസിഐ. അന്വേഷണം തുടങ്ങിയത്. കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യു.എ.ഇയിലാണ് 13-ാം ഐ.പി.എല്‍. നടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളുടെ പിറന്നാള്‍ ആഘോഷമാക്കി ബിന്ദു പണിക്കരും സായ് കുമാറും  (13 minutes ago)

അബുദാബിയില്‍ കാര്‍ അപകടത്തില്‍പ്പെട്ട് അമ്മയ്ക്കും മകനും ദാരുണാന്ത്യം  (20 minutes ago)

Mathew Kuzhalnadan സര്‍ക്കാരിന് ഒരു തിരിച്ചടിയും വന്നിട്ടില്ല  (40 minutes ago)

Meerut Blue Drum Murder സന്തോഷിച്ച് അവളുടെ കുടുംബം  (44 minutes ago)

R Sreelekha രാഹുല്‍ ഗാന്ധിയുടെ താണ്ഡവം;  (59 minutes ago)

UNION HOME MINISTRY കേരള പോലീസിനെ കേന്ദ്ര ഏജൻസികൾക്ക് വിശ്വാസമില്ല.  (1 hour ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (3 hours ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (3 hours ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (3 hours ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (4 hours ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (4 hours ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (4 hours ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (5 hours ago)

Malayali Vartha Recommends