Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കിർക്ക് കൊലപാതകത്തിലും ട്രംപ് വെടിവയ്പ്പിലും സെലെൻസ്‌കിക്ക് ബന്ധമുണ്ടെന്ന് ഉക്രെയ്ൻ എംപി; കൊലപാതകങ്ങളെ അപലപിക്കുന്നില്ല അത് കാണിക്കുന്നത് കീവ് മൗനാനുവാദം നൽകി എന്ന്


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.... ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത


ഏഷ്യാ കപ്പില്‍ യുഎഇയെ 41 റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് ...


പലിശ നിരക്ക് കുറച്ച് അമേരിക്ക.... കാല്‍ ശതമാനമാണ് പലിശ നിരക്ക് കുറച്ചത്... പുതിയ നിരക്ക് നാലിനും നാലേ കാല്‍ ശതമാനത്തിനും ഇടയില്‍, ഓഹരി വിപണിയില്‍ സമ്മിശ്ര പ്രതികരണം


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

ക്രിക്കറ്റ് മാമാങ്കത്തിന് അരങ്ങ് ഒരുങ്ങി; ആരവം ഉയര്‍ന്നു; കുട്ടി ക്രിക്കറ്റിന്റെ ഐ.പി.എല്‍ പൂരം അടുത്ത മാസം 19 മുതല്‍; ധോണി മുതല്‍ സഞ്ജു വരെ കളം നിറയും; ടീമുകളെയും അവരുടെ താരങ്ങളെയും പരിചയപ്പെടാം

21 AUGUST 2020 04:53 PM IST
മലയാളി വാര്‍ത്ത

ഏറെ ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കെമെല്ലാം അന്ത്യം കുറിച്ചുകൊണ്ട് ക്രിക്കറ്റ് മാമാങ്കത്തിന് അരങ്ങും ആരവവും ഉയരുകയാണ്. കുട്ടിക്രിക്കറ്റിന്റെ എല്ലാ ചേരുവകളും ഉള്‍ക്കൊള്ളുന്ന ഐ.പി.എല്‍ പൂരത്തിന് അടുത്തമാസം യുഎഇയില്‍ കൊടിയേറുമ്പോള്‍ ക്ലബ്ബുകളെല്ലാം തന്നെ കിരീടപ്രതീക്ഷയിലാണ്. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയാണ് മത്സരങ്ങള്‍ നടക്കുക. ഇന്ത്യന്‍ സമയം 7.30 നാണ് രാത്രികാല മത്സരങ്ങള്‍. പകല്‍ മത്സരങ്ങള്‍ ഉച്ചക്ക് 3.30 നും നടക്കും. എട്ട് ടീമുകളാണ് ഇത്തവണയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റുമുട്ടുന്നത്. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുതല്‍ ആദ്യ ചാംപ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ് വരെയുള്ള ടീമുകളുടെ പട്ടികയില്‍ എല്ലാവരും കിരീടപോരാട്ടത്തില്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് ഒപ്പത്തിനൊപ്പമാണ്. അതിന് കരുത്തേകുന്ന താരങ്ങളാണ് ഓരോ ടീമിലുമുള്ളത്. ഐപിഎല്‍ ടീമുകളെയും അവരുടെ സ്‌ക്വാഡും പരിചയപ്പെടാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

തല ധോണിയുടെ ടീം. ഐ.പി.എല്ലില്‍ ഏറ്റവും അധികം ആരാധകരുള്ള ടീമുകളിലൊന്ന്. ആരാധകരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനമാണോ രണ്ടാം സ്ഥാനമാണോ എന്ന ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചില്ല. എന്തായിലും ലോകം മുഴുവനുള്ള ധോണി ആരാധകുടെ സ്വന്തം ടീം.
നിലനിര്‍ത്തിയ താരങ്ങള്‍: എംഎസ് ധോണി, അമ്പാട്ടി റയ്ഡു, കെഎം ആസിഫ്, ദീപക് ചാഹര്‍, ഡ്വെയ്ന്‍ ബ്രാവോ, ഫാഫ് ഡുപ്ലെസിസ്, ഹര്‍ഭജന്‍ സിങ്, ഇമ്രാന്‍ താഹിര്‍, ജഗദീഷന്‍ നാരായന്‍, കരണ്‍ ശര്‍മ, കേദാര്‍ ജാദവ്, ലുങ്കി എങ്കിഡി, മിച്ചല്‍ സാന്റനര്‍, മോനു സിങ്, മുരളി വിജയ്, രവീന്ദ്ര ജഡേജ, രുതുരാജ് ഗയ്ക്വാദ്, ഷെയ്ന്‍ വാട്‌സണ്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, സുരേഷ് റെയ്‌ന. പുതിയതായി ടീമിലെത്തിയ താരങ്ങള്‍: സാം കറണ്‍, പിയൂഷ് ചൗള, ജോഷ് ഹെയ്‌സല്‍വുഡ്, സായ് കിഷോര്‍

മുംബൈ ഇന്ത്യന്‍സ്

സച്ചിന്റെ ടീം. സച്ചിന്‍ കളിക്കാനായും കോച്ചായും ടീമിന്റെ ഭാഗമായപ്പോള്‍ ഏറ്റവും അധികം ആരാധകര്‍ ഈ അമ്പാനിയുടെ ടീമിന് തന്നെയായിരുന്നു. എന്നാല്‍ സച്ചില്‍ പോയപ്പോള്‍ ആരാധകരില്‍ കുറവുണ്ടായെങ്കിലും ഇപ്പോഴും ചെന്നൈ കിങിനെക്കാള്‍ ആരാധകര്‍ രോഹിത്ത് ശര്‍മയുടെ ഈ ടീമിനുണ്ടെന്നാണ് അവകാശ വാദം. എന്തായിലും കഴിഞ്ഞ സീസണിലെ രാജക്കന്മാര്‍ ഇവരാണ്.
നിലനിര്‍ത്തിയ താരങ്ങള്‍: രോഹിത് ശര്‍മ, ആദിത്യ താരെ, അന്‍മോള്‍പ്രീത് സിങ്, ഇഷാന്‍ കിഷന്‍, ക്വിന്റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ജയന്ത് യാദവ്, കിറോണ്‍ പൊള്ളാര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, അനുകുല്‍ റോയ്, ജസ്പ്രീത് ബുംറ, ലസിത് മലിംഗ, മിച്ചല്‍ മഗ്‌ലാന്‍, രാഹുല്‍ ചാഹര്‍. പുതിയതായി ടീമിലെത്തിയ താരങ്ങള്‍: ട്രെന്റ് ബോള്‍ട്ട്, ധവാല്‍ കുല്‍ക്കര്‍ണി, ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ്, ക്രിസ് ലിണ്‍, സൗരഭ് തിവാരി, നഥാന്‍ കോള്‍ട്ടര്‍നില്‍, മോഹ്‌സിന്‍ ഖാന്‍, പ്രിന്‍സ് ബലവന്ത്, ദിഗ്‌വിജയ് സിങ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാറുഖാന്റെ ടീമെന്നതാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്റ്റാര്‍ വ്യാലു വര്‍ധിപ്പിക്കുന്നത്. ആരാധുകരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനം കെല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുണ്ടെന്ന കരുതുന്നത്.
നിലനിര്‍ത്തിയ താരങ്ങള്‍: ദിനേശ് കാര്‍ത്തിക്, ആന്ദ്രേ റസല്‍, സുനില്‍ നരെയ്ന്‍, കുല്‍ദീപ് യാദവ്, ശുഭ്മാന്‍ ഗില്‍, ലോക്കി ഫെര്‍ഗ്യൂസണ്‍, നിതീഷ് റാണ, റിങ്കു സിങ്, പ്രസീദ് കൃഷ്ണ, സന്ദീപ് വാര്യര്‍, ഹാരി ഗുര്‍ണി, കമലേഷ് നാഗര്‍ഗോട്ടി, ശിവം മവി. പുതിയതായി ടീമിലെത്തിയ താരങ്ങള്‍: സിദ്ദേഷ് ലാഡ്, പാറ്റ് കമ്മിന്‍സ്, ഇയാന്‍ മോര്‍ഗന്‍, ടോം ബന്റണ്‍, രാഹുല്‍ ത്രിപാഠി, വരുണ്‍ ചക്രവര്‍ത്തി, ക്രിസ് ഗ്രീന്‍, എം സിദ്ധാര്‍ത്ഥ്, പ്രവീണ്‍ താമ്പെ, നിഖില്‍ നയ്ഖ്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഐ.പി.എല്ലിന്റെ തുടക്കത്തിലെ ഡെക്കാന്‍ ചാര്‍ജേഴ്‌സ് സണ്‍ റൈസേഴ്‌സ് ഹൈദബാദ് ആയപ്പോള്‍ ചില മാറ്റങ്ങള്‍ സംഭവിച്ചു. എന്നാലും ആരാധകര്‍ ഈ ടീമിന് കുറഞ്ഞിട്ടില്ല.
നിലനിര്‍ത്തിയ താരങ്ങള്‍: ഡേവിഡ് വാര്‍ണര്‍, ജോണി ബെയഡസ്‌റ്റോ, കെയ്ന്‍ വില്യംസണ്‍, മനീഷ് പാണ്ഡെ, ശ്രീവല്‍സ് ഗോസ്വാമി, വൃദ്ധിമാന്‍ സാഹ, അഭിഷേക് ശര്‍മ, മുഹമ്മദ് നബി, വിജയ് ശങ്കര്‍, ബേസില്‍ തമ്പി, ഭുവനേശ്വര്‍ കുമാര്‍, ബില്ലി സ്റ്റാന്‍ലേക്ക്, ഖലീല്‍ അഹമ്മദ്, റാഷീദ് ഖാന്‍, സന്ദീപ് ശര്‍മ, ഷഹബാസ് നദീം, സിദ്ധാര്‍ത്ഥ് കൗള്‍, ടി നടരാജന്‍. പുതിയതായി ടീമിലെത്തിയ താരങ്ങള്‍: വിരാട് സിങ്, പ്രിയം ഗാര്‍ഗ്, മിച്ചല്‍ മാര്‍ഷ്, ബവനാക സന്ദീപ്, ഫാബിയാന്‍ അലന്‍, സഞ്ജയ് യാദവ്, അബദുള്‍ സമദ്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

കഴിവുള്ള ഒത്തിരി താരങ്ങളുണ്ടെങ്കിലും കാര്യമായ നേട്ടങ്ങളൊന്നും ഇതുവരെ കൈവരിക്കാന്‍ സാധിക്കാത്ത ടീം. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ സ്വന്തം ടീം. വമ്പന്‍ അടിക്കാരന്മാരുള്ള ടീം. പക്ഷേ അവസാന നിമിഷങ്ങളില്‍ കളി കൈവിടുന്നതില്‍ അവര്‍ ഒരു മടിയും കാണിച്ചില്ല. ഇത്തവണയെങ്കിലും ഇത് മാറ്റമുണ്ടാകുമെന്ന് ബംഗ്ലൂര്‍ ആരാധകരുടെ പ്രതീക്ഷ.
നിലനിര്‍ത്തിയ താരങ്ങള്‍: വിരാട് കോഹ്‌ലി, എബി ഡി വില്ലിയേഴ്‌സ്, ദേവദത്ത് പടിക്കല്‍, പാര്‍ത്ഥീവ് പട്ടേല്‍, ഗുര്‍പ്രീത് സിങ്, മൊയിന്‍ അലി, പവന്‍ നേഗി, വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ, മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്‌നി, ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍. പുതിയതായി ടീമിലെത്തിയ താരങ്ങള്‍: ക്രിസ് മോറിസ്, പവന്‍ ദേശ്പാണ്ഡെ, ആരോണ്‍ ഫിഞ്ച്, ജോഷ്വാ ഫിലിപ്പെ, ഷഹ്ബാസ് അഹമ്മദ്, കെയ്ന്‍ റിച്ചാര്‍ഡ്‌സ്, ഡെയ്ല്‍ സ്‌റ്റെയിന്‍, ഇസുറു ഉദാന.

ഡല്‍ഹി ക്യാപിറ്റല്‍സ്
നിലനിര്‍ത്തിയ താരങ്ങള്‍: പൃഥ്വി ഷാ, റിഷഭ് പന്ത്, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കീമോ പോള്‍, അമിത് മിശ്ര, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, ഇഷാന്ത് ശര്‍മ, കഗിസോ റബാഡ, സന്ദീപ് ലമിച്ചേനെ. പുതിയതായി ടീമിലെത്തിയ താരങ്ങള്‍: ആര്‍ അശ്വിന്‍, അജിങ്ക്യ രഹാനെ, ജേസണ്‍ റോയി, അലക്‌സ് ക്യാരി, ഷിമ്രോണ്‍ ഹെറ്റ്മയര്‍, ക്രിസ് വോക്‌സ്, മാര്‍ക്കസ് സ്‌റ്റോയിനിസ്, മോഹിത് ശര്‍മ, ലളിത് യാദവ്, തുശാര്‍ ദേശ്പാണ്ഡെ.

രാജസ്ഥാന്‍ റോയല്‍സ്
നമ്മുടെ പയ്യന്‍ സഞ്ജുവിന്റെ ടീമാണ്. ചെന്നൈ കഴിഞ്ഞാന്‍ മലയാളികള്‍ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന ടീം രാജസ്ഥാനാകുന്നതും അതുകൊണ്ടാണ്. നിലനിര്‍ത്തിയ താരങ്ങള്‍: ജോസ് ബട്‌ലര്‍, മനന്‍ വോറ, റിയാന്‍ പരാഗ്, സഞ്ജു സാംസണ്‍, ശശാങ്ക് സിങ്, സ്റ്റീവ് സ്മിത്ത്, ബെന്‍ സ്‌റ്റോക്‌സ്, മഹിപാല്‍ ലോംറാര്‍, അങ്കിത് രജ്പുത്, ജോഫ്രാ ആര്‍ച്ചര്‍, മായങ്ക് മാര്‍ഖണ്‌ഠെ, രാഹുല്‍ തിവാട്ടിയ, ശ്രേയസ് ഗോപാല്‍, വരുണ്‍ ആരോണ്‍. പുതിയതായി ടീമിലെത്തിയ താരങ്ങള്‍: ജയദേവ് ഉനദ്ഘട്ട്, യശ്വസി ജയ്‌സ്വാള്‍, റോബിന്‍ ഉത്തപ്പ, കാര്‍ത്തിക് ത്യാഗി, ആകാശ് സിങ്, അനൂജ് റവാട്ട്, അനിരുദ്ധ് ജോഷി, ഡേവിഡ് മില്ലര്‍, ആന്‍ഡ്രൂ ടൈ, ടോം കുറാന്‍.

കിങ്‌സ് ഇലവന്‍ പഞ്ചാബ്
നിലനിര്‍ത്തിയ താരങ്ങള്‍: കരുണ്‍ നായര്‍, കെഎല്‍ രാഹുല്‍, മന്ദീപ് സിങ്, മായങ്ക് അഗര്‍വാള്‍, നിക്കോളാസ് പൂറാന്‍, സര്‍ഫ്രാസ് ഖാന്‍, ക്രിസ് ഗെയ്ല്‍, ദര്‍ശന്‍ നാല്‍ഖണ്ഡെ, ഹര്‍പ്രീത് ബ്രാര്‍, കെ ഗൗതം, അര്‍ശ്ദീപ് സിങ്, ഹാര്‍ദുല്‍ വില്‍ജോണ്‍, ജെ സിചിത്, മുഹമ്മദ് ഷമി, മുജീബ് ഉര്‍ റഹ്മാന്‍, മുരുഖന്‍ അശ്വിന്‍. പുതിയതായി ടീമിലെത്തിയ താരങ്ങള്‍: ഗ്ലെന്‍ മാക്‌സ്‌വെല്‍, ഷെല്‍ഡന്‍ കോട്ട്രല്‍, ക്രിസ് ജോര്‍ദാന്‍, രവി ബിഷ്‌ണോയി, പ്രഭ്‌സിമ്രാന്‍ സിങ്, ദീപക് ഹൂഡ, ജെയിംസ് നീഷാം, തജീന്തര്‍ ദില്ലോണ്‍, ഇഷാന്‍ പോറല്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭര്‍ത്താവിന്റെ ബന്ധുവിന്റെ കൂടോത്രം,ആത്മഹത്യയ്ക്ക് ശ്രമിച്ച് നടി മോഹിനി..! രക്ഷിച്ചത് ജീസസിലുള്ള വിശ്വാസം  (1 hour ago)

രാഹുൽ മാങ്കുട്ടത്തിനെതിരെ പരാതിയില്ല പരാതിക്കാരി സാക്ഷിയായി വക്കീലൻമാർ ഓടിച്ചുവിട്ടു ക്രൈംബ്രാഞ്ചിനെ വിരട്ടി CPM  (1 hour ago)

പോലീസ് അതിക്രമങ്ങളെ സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചീറ്റിപ്പോയെന്ന് പറഞ്ഞാല്‍ ജനങ്ങളത് വിശ്വസിക്കില്ല; തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (2 hours ago)

കുടുംബവഴക്കിനിടെ ഭാര്യയെ ഭർത്താവ് പിടിച്ച് തള്ളി; 24കാരിക്ക് ദാരുണാന്ത്യം  (2 hours ago)

ഓപ്പറേഷന്‍ ഡി-ഹണ്ട്; മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുക്കുന്നു; സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ പരിശോധിച്ച്  (2 hours ago)

നാല് സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

മോളുസേ, ചക്കരേ , നീ സുന്ദരിയാണ് എന്ന മെസ്സേജുകൾ ഇപ്പൊ വരാറില്ല; സങ്കടമുണ്ടെന്ന് നടി റിനി ആൻ ജോർജ്  (2 hours ago)

15 സെഞ്ചുറികള്‍ പൂര്‍ത്തിയാക്കുന്ന ഏഷ്യയില്‍ നിന്നുള്ള ആദ്യ വനിതാ താരമായി സ്മൃതി മന്ദാന...  (2 hours ago)

മണ്ഡലത്തിൽ സജീവമാകുന്നതിന് മുന്നോടിയായി ശബരിമല ദർശനം; കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സന്നിധാനത്ത്  (2 hours ago)

ഓട്ടോറിക്ഷയിടിച്ച് വയോധികന് ദാരുണാന്ത്യം  (2 hours ago)

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത  (3 hours ago)

മില്‍മയ്ക്കാണ് പാല്‍വില വര്‍ധിപ്പിക്കാനുള്ള അധികാരമുള്ളത്  (3 hours ago)

അക്ഷരക്കൂട്ട് - കുട്ടികളുടെ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്ത് മന്ത്രി  (3 hours ago)

തുർക്കി പിസ്റ്റളുകൾ കണ്ടെടുത്തു  (3 hours ago)

'ചേച്ചിയുടെ ചന്തി കണ്ടപ്പോൾ പിടിക്കാൻ തോന്നി സാറെ'..! +2-ക്കാരന്റെ കയ്യിലിരിപ്പ്..! സ്കൂളിൽ കയറി തൂക്കി യുവതി..!  (3 hours ago)

Malayali Vartha Recommends