ദേശീയ കായിക പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു... ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയുള്‍പ്പടെ അഞ്ച് പേര്‍ക്ക് ഖേല്‍രത്ന
കായികമേഖലയിലെ പരമോന്നത ബഹുമതിയായ രാജീവ്ഗാന്ധി ഖേല്‍രത്ന പുരസ്കാരം ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മക്ക്. രോഹിതിനെ കൂടാതെ പാരാലിമ്ബിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് മാരിയപ്പന് തങ്കവേലു, വനിതാ ഗുസ്തി താരമായ വിനേശ് ഫോഗത്, ടേബിള്‍ ടെന്നീസ് ചാമ്ബ്യനായ മനിത ബത്ര, ഹോക്കി താരമായ റാംപാല്‍ എന്നിവര്‍ക്കാണ് ഖേല്‍രത്ന.
ഒളിമ്ബ്യന്‍ ജിന്‍സി ഫിലിപ്പിന് ധ്യാന്‍ചന്ദ് പുരസ്കാരം ലഭിക്കും. അര്‍ജ്ജുന അവാര്‍ഡ് 27 പേര്‍ക്കാണ്. ക്രിക്കറ്റ് താരം ഇശാന്ത് ശര്‍മ്മ, കേരളാ ബ്ലാസ്റ്റേഴ്സ് താരമായിരുന്ന സന്ദേശ് ജിങ്കാന്, വനിതാ ക്രിക്കറ്റ് താരം ദീപ്തി ശര്‍മ, ഹോക്കി താരം അക്ഷദിപ് സിംഗ്, മനുഭാസ്കര്(ഷൂട്ടിംഗ്), അതാനു ദാസ് (ആര്‍ച്ചറി), ചിരാഗ് ചന്ദ്രശേഖര ഷെട്ടി(ബാഡ്മിന്റണ്‍), വിശേശ് ഭ്രിഗുവംശി(ബാസ്കറ്റ്ബോള്‍), സുബേദാര്‍ മനീഷ് കൗശിക് ലവ്ലീന ബോഗ്രഹൈന്( ബോക്സിംഗ്), സാവന്ത് അജയ് ആനന്ദ്(കുതിരയോട്ടം), അദിതി അശോക്(ഗോള്‍ഫ്), ആകാശ് ദീപ് സിംഗ്ദീപിക(ഹോക്കി), ദീപക്ക്(കബഡി), കാലെ സരിക സുധാകര്‍(ഖൊ ഖൊ), ദത്തു ബാബന്‍ ഭോകനല്‍(റോവിംഗ്), സൗരഭ് ചൗധരി(ഷൂട്ടിംഗ്), മധുരിക സുഹാസ് പട്കര്‍(ടേബിള്‍ ടെന്നീസ്), ദിവിജ് ശരണ്‍(ടെന്നീസ്), ദിവ്യ കക്രന്രാഹുല് അവാരെ (റെസ്ലിംഗ്), ശിവ കേശവന്(വിന്റര്‍ സ്പോര്‍ട്സ്), സുയാഷ് നാരായണണ് ജാദവ്( പാര സ്വിമ്മിംഗ്), സന്ദീപ്( പാര അത്ലെറ്റിക്സ്), മനീഷ് നര്‍വാള്‍(പാര ഷൂട്ടിംഗ്) എന്നിവരാണ് അവാര്‍ഡ് വിജയികള്‍.
https://www.facebook.com/Malayalivartha