കൊവിഡ് രണ്ടാം ഘട്ട വ്യാപനത്തിന്റെ ആശങ്കയില്‍ രാജ്യം....ഐ പി എല്‍ ആവേശങ്ങള്‍ക്ക് നാളെ തുടക്കമാകുന്നു
കൊവിഡ് രണ്ടാം ഘട്ട വ്യാപനത്തിന്റെ ആശങ്കയില്‍ രാജ്യം നില്ക്കുമ്പോള് ഐ പി എല്‍ ആവേശങ്ങള്‍ക്ക് നാളെ തുടക്കം. ഒരു വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ മണ്ണിലേക്ക് ഐ പി എല്‍ എത്തുമ്പോള്‍ കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
ആറാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന മുംബയ് ഇന്ത്യന്‍സും, ആദ്യ കിരീടം ലക്ഷ്യമിടുന്ന ബംഗളൂരുവും തമ്മിലാണ് ഈ സീസണിലെ ആദ്യ പോര്. നാളെ വൈകീട്ട് 7.30ന് ചെന്നൈയിലാണ് മത്സരം.
ആദ്യ ഘട്ടത്തിലെ 20 മത്സരങ്ങള്‍ക്ക് വേദിയാവുക ചെന്നൈയും മുംബയുമാണ്. ദേവ്ദത്ത് പടിക്കല്‍ ആദ്യ മത്സരത്തിന് മുന്നേ ടീമിനൊപ്പം ചേരാനായത് ബംഗളൂരുവിന് ആശ്വാസമാണ്.
കഴിഞ്ഞ ദിവസം ദേവ്ദത്തിന് കൊവിഡ് നെഗറ്റീവായിരുന്നു. ബംഗളൂരു ഓള്‍റൗണ്ടര്‍ ഡാനിയല്‍ സാംസിനാണ് ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്.
"
https://www.facebook.com/Malayalivartha