ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ്....

ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ പരാജയപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സ്. ഇതോടെ സഞ്ജു സാംസണും ടീമും പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി. ആവേശം വാനോളമുയര്‍ന്ന മത്സരത്തില്‍ നാലു വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ വിജയം.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 187 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ രണ്ടു പന്ത് ബാക്കിനില്‍ക്കെ വിജയം കണ്ടു. നിര്‍ണായക മത്സരത്തില്‍ വിജയം കണ്ടെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബിക്കു മുന്നിലെത്താനായി രാജസ്ഥാന് കഴിഞ്ഞിട്ടില്ല.
ആര്‍സിബിക്കു മുന്നില്‍ കയറാന്‍ പഞ്ചാബിനെതിരെ രാജസ്ഥാന് 18.3 ഓവറില്‍ വിജയലക്ഷ്യം മറികടക്കേണ്ടിയിരുന്നു. ഇനി അവസാന മത്സരത്തില്‍ ആര്‍സിബി കുറഞ്ഞത് ആറു റണ്‍സിനെങ്കിലും തോറ്റാല്‍ രാജസ്ഥാന് മുന്നില്‍ കയറാം. മുംബൈ ഇന്ത്യന്‍സ് ഉള്‍പ്പെടെയുള്ള ടീമുകളുടെ പ്രകടനവും രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതയ്ക്ക് നിര്‍ണായകമാകും.
"
https://www.facebook.com/Malayalivartha