Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്

ഐപിഎല്‍ കലാശപ്പോരില്‍ പുണെ സൂപ്പര്‍ ജയന്റിനെ ഒരു റണ്ണിനു വീഴ്ത്തി മുംബൈ ഇന്ത്യന്‍സിന് കിരീടം

22 MAY 2017 07:14 AM IST
മലയാളി വാര്‍ത്ത

ഐപിഎല്‍ കലാശപ്പോരില്‍ പുണെ സൂപ്പര്‍ ജയന്റിനെ ഒരു റണ്ണിനു വീഴ്ത്തി മുംബൈ ഇന്ത്യന്‍സിന് കിരീടം. അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മല്‍സരത്തില്‍, 129 റണ്‍സെന്ന താരതമ്യേന ദുര്‍ബലമായ സ്‌കോര്‍ പ്രതിരോധിച്ചാണ് മുംബൈ മൂന്നാം കിരീടത്തിലേക്കെത്തിയത്. ഭേദപ്പെട്ട തുടക്കം ലഭിച്ചിട്ടും, നാലു വിക്കറ്റ് ബാക്കിയുണ്ടായിട്ടും പുണെയുടെ പോരാട്ടം 20 ഓവറില്‍ 128 റണ്‍സിലൊതുക്കിയാണ് മുംബൈ ആവേശജയം നേടിയത്.

ഒന്നാം ക്വാളിഫയറില്‍ ഉള്‍പ്പെടെ സീസണില്‍ മൂന്നു തവണയും മുംബൈയെ മറികടന്ന പുണെയ്ക്ക്, നാലാം മുഖാമുഖത്തില്‍ തലനാരിഴയ്ക്ക് വിജയം നഷ്ടമായി. നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വിഴ്ത്തിയ മിച്ചല്‍ ജോണ്‍സന്‍, നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറ എന്നിവരുടെ പ്രകടനം മുംബൈ വിജയത്തില്‍ നിര്‍ണായകമായി. വിക്കറ്റ് നേടിയില്ലെങ്കിലും റണ്‍സ് വഴങ്ങുന്നതില്‍ പിശുക്കിയ മലിംഗ, ക്രുനാല്‍ പാണ്ഡ്യ, കാണ്‍ ശര്‍മ എന്നിവരും ടീമിന്റെ വിജയത്തിലേക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കി.

അതേസമയം, ഒരറ്റത്തു വിക്കറ്റുകള്‍ കൊഴിയുമ്പോഴും അര്‍ധസെഞ്ചുറിയുമായി പൊരുതിയ പുണെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ (50 പന്തില്‍ 51) ഇന്നിങ്‌സ് നിഷ്ഫലമായി. ടീമിന്റെ കൂട്ടത്തകര്‍ച്ചയ്ക്കിടയിലും മികച്ച ബാറ്റിങ് കാഴ്ചവച്ച മുംബൈ താരം ക്രുനാല്‍ പാണ്ഡ്യയാണ് കളിയിലെ കേമന്‍. ഗുജറാത്തിന്റെ മലയാളി താരം ബേസില്‍ തമ്പി ഐപിഎല്‍ പത്താം സീസണിലെ 'എമേര്‍ജിങ് പ്ലയറായി' തിരഞ്ഞെടുക്കപ്പെട്ടത് കേരളത്തിനും അഭിമാനകരമായി.

ആവേശം ആകാശം തൊട്ട ഫൈനല്‍ പോരിന്റെ ക്ലൈമാക്‌സില്‍ മിച്ചല്‍ ജോണ്‍സനെറിഞ്ഞ അവസാന ഓവറില്‍ പുണെയ്ക്ക് വിജയത്തിലേക്കു വേണ്ടിയിരുന്നത് 11 റണ്‍സ്. അര്‍ധസെഞ്ചുറിയുമായി പുണെയുടെ പോരാട്ടം നയിക്കുന്ന ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും മികച്ച ഫോമിലുള്ള മനോജ് തിവാരിയും ക്രീസില്‍ നില്‍ക്കെ പുണെയ്ക്ക് വിജയം ഉറപ്പെന്നു കരുതിയ നിമിഷങ്ങള്‍. അവസാന ഓവറിന്റെ ആദ്യ പന്ത് ബൗണ്ടറി കടത്തിയ തിവാരി ഈ വിശ്വാസത്തെ ഊട്ടിയുറപ്പിച്ചു.

എന്നാല്‍, രണ്ടാം പന്തില്‍ തിവാരിയേയും മൂന്നാം പന്തില്‍ സ്മിത്തിനെയും മടക്കിയ മിച്ചല്‍ ജോണ്‍സന്‍ മല്‍സരത്തിന് വഴിത്തിരിവുണ്ടാക്കി. നാലാം പന്തു നേരിട്ട വാഷിങ്ടന്‍ സുന്ദറിന് പന്തില്‍ തൊടാനായില്ലെങ്കിലും ഒറു റണ്‍ ഓടിയെടുത്തു. അ!ഞ്ചാം പന്തില്‍ ഡാന്‍ ക്രിസ്റ്റ്യന്‍ നല്‍കിയ ക്യാച്ച് അവസരം ഹാര്‍ദിക് പാണ്ഡ്യ കൈവിട്ടതോടെ പുണെയ്ക്ക് രണ്ടു റണ്‍സുകൂടി.

ഇതോടെ, അവസാന പന്തില്‍ പുണെയ്ക്ക് വിജയത്തിലേക്ക് വേണ്ടിയിരുന്നത് നാലു റണ്‍സ്. മല്‍സരം ടൈ ആക്കാന്‍ മൂന്നു റണ്‍സ്. പന്തു നേരിട്ട ഡാന്‍ ക്രിസ്റ്റ്യന് അവസാന പന്തില്‍ നേടാനായത് രണ്ടു റണ്‍സ് മാത്രം. മൂന്നാം റണ്ണിനുള്ള ശ്രമത്തില്‍ ക്രിസ്റ്റ്യന്‍ റണ്ണൗട്ടാവുകയും ചെയ്തു. ഫലം, ഒരു റണ്ണിന്റെ ആവേശജയവുമായി മുംബൈ മൂന്നാം വട്ടവും ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു മാസമായി അച്ഛൻ മരിച്ചു കിടന്നിട്ടും അറിയാതെ 3 മക്കൾ; പട്ടി കടിച്ചുവലിച്ച് അഴുകിയ നിലയിൽ 73-കാരന്റെ ശരീരം ആ മുറിയിൽ..!  (5 minutes ago)

ചാലിയാർ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (38 minutes ago)

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ (ISS) എട്ട് മാസം നീളുന്ന തന്റെ ആദ്യ ദൗത്യത്തിനൊരുങ്ങി ഇന്ത്യൻ വംശജനായ അനിൽ മേനോൻ  (43 minutes ago)

തർക്കത്തിനൊടുവിൽ കൊലപാതകം.... എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി... മൂന്നു പേർ പിടിയിൽ  (48 minutes ago)

14 ന് രാവിലെ കോർപറേഷനിൽ സുഗതന്റെ സത്യപ്രതിജ്ഞ..?! ശബരിനാഥിന്റെ കൊക്കിനെ അറുക്കാൻ പിടിച്ച് VVR..! കോടതിയിൽ ട്വിസ്റ്റ്..?  (54 minutes ago)

  ശബരിമല തീർത്ഥാടനകാലത്ത് മുൻവർഷത്തെ പാളിച്ചകൾ ആവർത്തിക്കരുതെന്ന് ദേവസ്വം, ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു...  (1 hour ago)

ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്  (1 hour ago)

ശബരിമലയിലും നിലയ്ക്കലിലും തീർത്ഥാടന കാലത്ത് ബദൽ സംവിധാനങ്ങൾ ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...  (1 hour ago)

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല  (1 hour ago)

ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി  (1 hour ago)

കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസം... വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി..  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (3 hours ago)

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...  (3 hours ago)

Malayali Vartha Recommends