Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

വലിയ മാറിടം കാരണം മാനസികമായും ശാരീരികമായും ബുദ്ധിമുട്ടുന്ന പുരുഷന്മാരാണോ?? എങ്കിലിതാ, ശാശ്വത പരിഹാരം: പുരുഷന്മാരുടെ വലിയ മാറിടം ഒരു ദിവസം കൊണ്ട് മാറ്റിയെടുക്കാം

02 DECEMBER 2021 10:50 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിന് എയിംസ് അനുവദിക്കാത്തത് പ്രതിഷേധാര്‍ഹം: മന്ത്രി വീണാ ജോര്‍ജ്

നിപ പ്രതിരോധം: ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തി; നിപ പ്രതിരോധത്തിന് ഇ സഞ്ജീവനിയില്‍ പ്രത്യേക ഒപി ക്ലിനിക്...

4 ആഴ്ചയ്ക്കുള്ളില്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തില്ലെങ്കില്‍ കര്‍ശന നടപടി: മന്ത്രി വീണാ ജോര്‍ജ്; കഴിഞ്ഞ ഒന്നര മാസത്തിനിടെ നടത്തിയത് 7,584 പരിശോധനകള്‍...

പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കാനും ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യാജൻ മരുന്നുവിപണിയിൽ വ്യാപകമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന; വാങ്ങിക്കഴിച്ചാൽ മരിച്ചുപോകും

മരുന്നില്ലാതെ പ്രമേഹത്തെ തടയാം..നിങ്ങളുടെ ജീവിതശൈലിയില്‍ മാറ്റം വരുത്തി നിങ്ങള്‍ക്ക് പ്രമേഹത്തെ വരുതിയിലാക്കാന്‍ സാധിക്കും. മരുന്നില്ലാതെ തന്നെ നിരവധി ആളുകള്‍ അവരുടെ പ്രമേഹം നിയന്ത്രണത്തിലാക്കിയതായി വിദഗ്ധന്‍ പറയുന്നു..

നമ്മള്‍ സാധാരണയായി കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് പുരുഷന്മാരിലെ വലിയ സ്തനങ്ങള്‍. ഗൈനക്കോമാസ്റ്റിയ എന്നാണ് ഇത് അറിയപ്പെടുന്നത്. ഗൈനക്കോമാസ്റ്റിയ റിഡക്ഷന്‍ (സ്തനങ്ങളുടെ വലിപ്പം കുറയ്ക്കാന്‍) കോസ്‌മെറ്റിക് സര്‍ജറിയാണ് സാധാരണയായി ചെയ്യുക. നൂറ് ആണ്‍കുട്ടികളില്‍ പത്ത് പേര്‍ക്കെങ്കിലും ഗൈനക്കോമാസ്റ്റിയ എന്ന പ്രശ്‌നമുണ്ടാകും.

ഇതൊരു കോസ്‌മെറ്റിക് പ്രശ്‌നമാണ് അല്ലാതെ അസുഖത്തിന്റെ ഭാഗമല്ല. കൗമാര പ്രായത്തില്‍ ഹോര്‍മോണുകള്‍ ഉണ്ടാകുന്ന സമയത്ത് ഹോര്‍മോണുകളോട് ചില ശരീരങ്ങള്‍ കുറച്ചധികം പ്രതികരിക്കും അതുകൊണ്ടാണ് സ്തനവലിപ്പത്തിന് കാരണം.

ഈ പ്രശ്‌നത്താല്‍ കുട്ടികളില്‍ ആത്മവിശ്വാസക്കുറവ്, മറ്റുള്ളവരെ അഭിമുഖീകരിക്കാന്‍ പ്രയാസം, കളിക്കാന്‍ പോകുന്ന സമയങ്ങളിലും കുളിക്കാന്‍ പോകുമ്ബോഴെല്ലാം മാറിടം വലുതാണെന്ന അപകര്‍ഷതാബോധം എന്നിയാണ് സൃഷ്ടിക്കുന്നത്.

ആത്മവിശ്വാസം വീണ്ടെടുക്കാന്‍ വേണ്ടിയാണ് മിക്ക ആളുകളും ഡോക്ടറെ സമീപിക്കുന്നത്. ഗൈനക്കോമാസ്റ്റിയ ഉള്ള പത്ത് കുട്ടികളില്‍ ഒരു കുട്ടിയ്ക്ക് ഒരു പക്ഷേ ഹോര്‍മോണ്‍ ലെവല്‍ കുറച്ച്‌ കൂടി വ്യത്യാസം ഉണ്ടാകും. അങ്ങനെ സംശയമുള്ള കുട്ടികളുടെ ഹോര്‍മോണ്‍ ആദ്യം തന്നെ ടെസ്റ്റ് ചെയ്ത് നോക്കി കുഴപ്പമുണ്ടോ എന്ന് തീരുമാനിക്കുകയാണ് പതിവ്.

ഹോര്‍മോണ്‍ അളവ് നോര്‍മലായ കുട്ടികള്‍ക്ക് വേണ്ടത് കോസ്‌മെറ്റിക് സര്‍ജറിയാണ്. ഓപ്പറേഷനിലൂടെ മാത്രമേ ഇതിന് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ.

ഏതു പ്രായക്കാര്‍ക്കും ഈ സര്‍ജറി ചെയ്യാവുന്നതാണ്. സാധാരണഗതിയില്‍ പതിനഞ്ചു വയസ്സിനും മുപ്പത്തഞ്ചിനും ഇടയില്‍ പ്രായമുള്ളവരാണ് സര്‍ജറി ചെയ്യാന്‍ വരാറ്. നാല്‍പതിന് മുകളില്‍ പ്രായമുള്ള അപൂര്‍വം ചിലരും സര്‍ജറിയ്ക്ക് വിധേയരാകാറുണ്ട്. ഇതൊരു കോസ്‌മെറ്റിക് സര്‍ജറി മാത്രമാണ്. സര്‍ജറികൊണ്ട് പ്രധാനമായും സ്തനത്തിന്റെ വലിപ്പം കുറയ്ക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. സ്തനത്തിന്റെ നടുഭാഗം അല്‍പം കട്ടിയുള്ളതാണ്. ചുറ്റുമുള്ള ഭാഗത്താണ് കൊഴുപ്പ് ഉണ്ടാകുക.

കൊഴുപ്പുള്ള ഭാഗം ലൈപ്പോസക്ഷന്‍ എന്ന കൊഴുപ്പ് വലിച്ചെടുക്കുന്ന ചെറിയ ട്യൂബ് വഴി കുത്തിയെടുക്കുകയാണ് ചെയ്യുക. നടുവിലെ കട്ടിയുള്ള ഭാഗം ചെറിയ മുറിവുണ്ടാക്കി മുറിച്ചെടുക്കും. സാധാരണ ജനറര്‍ അനസ്‌തേഷ്യ നല്‍കിയാണ് ഓപ്പറേഷന്‍ ചെയ്യുന്നത്. ചെറിയ കേസുകളാണെങ്കില്‍ ലോക്കല്‍ അനസ്‌തേഷ്യ നല്‍കിയും സര്‍ജറി ചെയ്യാന്‍ സാധിക്കും.

ഒറ്റ ദിവസം കൊണ്ട് സര്‍ജറി കഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ കഴിയും. സര്‍ജറിയ്ക്ക് മുന്‍പ് ഒരു ദിവസം വന്ന് അനസ്‌തേഷ്യക്കാവശ്യമായ രക്ത പരിശോധനകളെല്ലാം ചെയ്യേണ്ടതാണ്. അനസ്തറ്റിസ്റ്റിനെ കണ്ട് എല്ലാം ശരിയാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങാവുന്നതാണ്. പിറ്റേ ദിവസം രാവിലെ ഭക്ഷണമൊന്നും കഴിക്കാതെ(ആറ് മണിക്കൂറെങ്കിലും വയര്‍ കാലിയായിരിക്കണം)യാണ് ആശുപത്രിയിലേക്ക് വരേണ്ടത്.

പിന്നീട് ഓപ്പറേഷന്‍ ചെയ്യുകയും ശേഷം നാല് മണിക്കൂറെങ്കിലും ഹോസ്പിറ്റലില്‍ വിശ്രമിച്ച്‌ വീട്ടിലേക്ക് പോകാവുന്നതാണ്. സാധാരണഗതിയില്‍ വേദനയൊന്നും അനുഭവപ്പെടുകയില്ല. വീട്ടില്‍ പോയശേഷം മൂന്ന് ദിവസം ഗുളിക കഴിക്കേണ്ടി വരും. ആന്റിബയോട്ടിക്കുകള്‍ ഓപ്പറേഷനു മുന്‍പും ശേഷവും രണ്ടു ദിവസമുണ്ടാകും.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം സര്‍ജറിയ്ക്കുശേഷം ഒരു ഇലാസ്റ്റിക് ജാക്കറ്റ് ധരിക്കാനുണ്ടാകും ഇത് എല്ലാ സമയത്തും ഇടേണ്ടതാണ്. രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂര്‍ മാത്രം അഴിച്ചുവെക്കാം. ബാക്കി സമയങ്ങളില്‍ ജാക്കറ്റ് നിര്‍ബന്ധമായും ധരിക്കേണ്ടതാണ്. കുളിക്കുന്ന സമയങ്ങളില്‍ അഴിച്ചുവെക്കാം.

കൊഴുപ്പ് എടുത്തു കഴിഞ്ഞാല്‍ ചര്‍മ്മത്തിന്റെയും മസിലിന്റെയും ഇടയില്‍ ഒരു അകലമുണ്ടാകും. ഈ അകലം പൂര്‍ണ്ണമായും അടയണം. അല്ലാത്ത പക്ഷം നീര് കെട്ടി തൂക്കം ഉണ്ടാകും. സാധാരണയായി ഓപ്പറേഷന്‍ ചെയ്തുകഴിഞ്ഞാല്‍ പഴയതുപോലെ ആകാനുള്ള സാധ്യത വളരെ കുറവാണ്.

സര്‍ജറിയ്ക്കുശേഷം ചെറിയ ഒരു കല മാത്രമേ ചര്‍മ്മത്തില്‍ അവശേഷിക്കുകയുള്ളൂ. ഓപ്പറേഷന്‍ കഴിഞ്ഞ് ഒരാഴ്ചക്കുശേഷം മുറിവിന്റെ ഉണക്കം പരിശോധിക്കാന്‍ ഡോക്ടറെ കാണേണ്ടിവരും. അഞ്ചോ ആറോ മാസം കൊണ്ട് സ്തനത്തിന്റെ കല്ലിപ്പും മറ്റും മാറുന്നതായിരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവജാത ശിശു മരിച്ചെന്ന് ഡോക്ടർമാർ..!സംസ്കാര ചടങ്ങിന് കുഴിയിലേക്ക് എടുത്തതും കുഞ്ഞ് കരഞ്ഞു..! ജീവനോടെ  (14 minutes ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (30 minutes ago)

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (56 minutes ago)

.പവന് 440 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു  (1 hour ago)

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി  (1 hour ago)

നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"  (2 hours ago)

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (2 hours ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (2 hours ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (2 hours ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (2 hours ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (3 hours ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (3 hours ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (3 hours ago)

Malayali Vartha Recommends