റഷ്യയുടെ ആയുധപ്പര കാലി തെളിവുകള്‍ ഇതാ; ഉപരോധം പണിയായി നിര്‍മിക്കാന്‍ സ്റ്റോക്കും ഇല്ല; യുദ്ധം നിര്‍ത്തുന്നത് പുടിന്റെ രക്ഷപെടല്‍ തന്ത്രം?

യുക്രെയ്‌നിലെ സൈനിക, തന്ത്രപ്രധാന താവളങ്ങളെ ലക്ഷ്യമാക്കി കെ 300 പി ബാസ്റ്റ്യന്‍പി മിസൈല്‍ സംവിധാനം റഷ്യ ഉപയോഗിച്ചതോടെ റഷ്യയുടെ പക്കലുള്ള ആയുധങ്ങള്‍ തീര്‍ന്നോ എന്ന സംശയം ബലപ്പെടുകയാണ്. നേരത്തേയും ഈ ആയുധം ഉപയോഗിച്ചു ആക്രമണം നടത്തിയെന്നുള്ള അവകാശ വാദം കൂടി റഷ്യന്‍ മുന്നോട്ടു വയ്ക്കുമ്പോള്‍ ആ സംശയം ബലപ്പെടുകയാണ്. ചില വിദഗ്ദര്‍ റഷ്യയുടെ പക്കലുള്ള ആയുധങ്ങളുടെ ഒരു എക്‌സിബിഷനായിട്ടാണ് ഈ യുദ്ധത്തെ കാണുന്നത്. എങ്കില്‍ കൂടി ഇത്തരം പരിമിതമായ ആയുധങ്ങള്‍ പോലും റഷ്യ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉപയോഗിക്കുന്നതു കൊണ്ടു തന്നെയാണ് യുദ്ധ വിദഗ്ദര്‍ ഇങ്ങനെ ഒരു സംശയം ഉയര്‍ത്തിയത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ റഷ്യയുടെ പ്രതിരോധ മന്ത്രാലയം തന്നെയാണ് പുറത്തുവിട്ടത്. റഷ്യ ഇപ്പോള്‍ പുറത്തുവിട്ട വിഡിയോ പടിഞ്ഞാറന്‍ യുക്രെയ്‌നില്‍ നടത്തിയ ആക്രമണത്തിന്റെ തെളിവാണെന്നാണ് കരുതുന്നത്. യുക്രെയ്‌നിലേക്ക് പുറത്തുനിന്നു ആയുധമെത്തിക്കുന്ന കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന മുന്നറിയിപ്പാണ് റഷ്യ നടപ്പിലാക്കിയിരിക്കുന്നതും തങ്ങളുടെ പക്കലുള്ള ആയുധം തീരുന്നു എന്ന ലോകത്തോട് വിളിച്ചു പറയും പോലെയാണെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. എന്നാല്‍, പാശ്ചാത്യ മാധ്യമങ്ങളും റഷ്യയുടെ കൃത്യതയുള്ള ആയുധങ്ങളുടെ സ്റ്റോക്ക് തീര്‍ന്നു തുടങ്ങിയതു കൊണ്ടാകാം ബാസ്റ്റിയന്‍ സിസ്റ്റത്തെ ആശ്രയിച്ചതെന്ന സംശയം ഉയര്‍ത്തുന്നു.
അതീവ കൃത്യതയോടെ ആക്രമണം നടത്താനുള്ള ക്രൂസ് മിസൈലുകളും അത്യാധുനിക ബാലിസ്റ്റിക് മിസൈലുകളും റഷ്യയുടെ കയ്യില്‍ കുറവാണ് എന്നൊരു ആരോപണം നേരത്തേ ഉയര്‍ന്നിരുന്നു. ഏകദേശം 1100 മിസൈലുകള്‍ അയച്ച ശേഷം റഷ്യയ്ക്ക് ഇത്തരം മിസൈലുകളുടെ സ്റ്റോക്ക് കുറഞ്ഞുവെന്ന് പെന്റഗണ്‍ പറഞ്ഞിരുന്നു. എന്നു പറഞ്ഞാല്‍, ഇത്തരം ആയുധങ്ങള്‍ റഷ്യയുടെ കയ്യില്‍ കുറവായിരുന്നു എന്നുവേണം ധരിക്കാന്‍; കുറഞ്ഞത് അമേരിക്കയുമായി തട്ടിച്ചു നോക്കുമ്പോഴെങ്കിലും. സിറിയയില്‍ റഷ്യ അത്ര മികച്ച ആയുധങ്ങളൊന്നുമല്ല ഉപയോഗിച്ചത് എന്ന വാദവുമായി ചേര്‍ത്തുവായിച്ചാലും ഇത് ശരിയാണെന്ന് നമുക്ക് തോന്നും. എന്നാല്‍, റഷ്യയ്ക്ക് ഇത്തരം ആയുധങ്ങള്‍ കുറവാണ് എന്നത് തെറ്റായ വാദമാണെന്നും ഒരുവിഭാഗം പറയുന്നുണ്ടെങ്കിലും അതിനുള്ള കൃത്യമായ തെളിവ് നിരത്താന്‍ അവര്‍ക്ക് ആകുന്നില്ല..
അതുപോലെ തന്നെ റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങള്‍ വരുന്നതോടെ പുതിയ ആയുധങ്ങള്‍ നിര്‍മിക്കാനുള്ള അവരുടെ സാധ്യതയും കുറയുകയാണ്. റഷ്യയ്ക്ക് സൈനിക വാഹനങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ഏറ്റവും വലിയ വാഹന നിര്‍മാതാവിന്റെ കയ്യില്‍ പുതിയവ നിര്‍മിക്കാനുള്ള സാമഗ്രികള്‍ തീര്‍ന്നു കഴിഞ്ഞു എന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. യുദ്ധത്തിന്റെ തുടക്കത്തില്‍ റഷ്യന്‍ നാവിക സേന 3എം14 കലിബര്‍ മിസൈലുകള്‍ കരയിലെ ലക്ഷ്യങ്ങള്‍ക്കു നേരേ അയച്ചിരുന്നു. എന്നാല്‍ അത് തീര്‍ന്നതിനാലാകാം ഇപ്പോള്‍ ബാസ്റ്റിയന്‍ മിസൈലുകളെ ആശ്രയിക്കേണ്ടിവന്നിരിക്കുന്നതെന്ന വാദവും ഉണ്ട്.
അതുപോലെതന്നെ നേരത്തേ, മാര്‍ച്ച് 19ന് യുക്രെയ്‌നിലെ ഒഡെസാ മേഖലയില്‍ ബാസ്റ്റ്യന്‍ സിസ്റ്റം ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു എന്ന് റഷ്യന്‍ പ്രതിരോധ വകുപ്പ് അവകാശപ്പെട്ടിരുന്നു. ഇതില്‍ സേനയുടെ റേഡിയോ സെന്റര്‍ തകര്‍ത്തു എന്നാണ് അവകാശവാദം. അതായത്, രണ്ടുതവണയെങ്കിലും ബാസ്റ്റ്യന്‍ സിസ്റ്റം ഉപയോഗിച്ചുള്ള ആക്രമണം റഷ്യ യുക്രെയ്‌നില്‍ നടത്തിയിട്ടുണ്ടാകണം. അതേസമയം, ഇപ്പോള്‍ റഷ്യയുടെ അവകാശവാദങ്ങള്‍ മാത്രമേ നമുക്കു മുന്നിലുള്ളു എന്നതും പരിഗണിക്കേണ്ടതായിട്ടുണ്ട്. യുക്രെയ്ന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചില സ്വതന്ത്ര കേന്ദ്രങ്ങളും കെ300പി ബാസ്റ്റ്യന്‍പി മിസൈലുകള്‍ ക്രിമിയയില്‍ പതിക്കുന്നതു കണ്ടുവെന്ന് പറയുന്നുണ്ട്.
ഒരു പക്ഷേ പ്രതിരോധ വിദഗ്ദര്‍ പറയുന്നത് ശെരിയാണെങ്കില്‍ റഷ്യയുടെ ആയുധപ്പുര കാലിയാകുകയാണ് എങ്കില്‍ ഇനിയുള്ള യുദ്ധത്തില്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാനാകില്ല. എന്നാല്‍ വീണ്ടും വീണ്ടും ആക്രമണ ശ്രമങ്ങള്‍ നടത്താനാണ് ഉദേശമെങ്കില്‍ ആവനാഴിയിലെ വജ്രായുധങ്ങള്‍ പ്രയോഗിക്കേണ്ടിവരും. അതിന്റെ പരിണിത ഫലം ലോക മഹായുദ്ധമായതുകൊണ്ടുതന്നെ. യുദ്ധം അവസാനിപ്പിക്കുകയാകും ബുദ്ധി എന്ന് തോന്നിയ റഷ്യ ആ അടവാണോ ഇവിടെ പയറ്റുന്നത് എന്നുള്ളത് പ്രസക്തമായൊരു ചോദ്യമാണ്...
https://www.facebook.com/Malayalivartha























