Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

എല്ലാം പിടിച്ചെടുത്തു...യുക്രൈനെ തളർത്തി..യുദ്ധം അവസാനിപ്പിച്ചെന്ന് റഷ്യ.. പിന്നാലെ വൻ ട്വിസ്റ്റ് 'പുടിൻതന്ത്രം' കയ്യോടെ പൊക്കി

26 MARCH 2022 02:37 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

യുക്രയിൻ യുദ്ധത്തിന്റെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യ അറിയിച്ചിരിക്കുകയാണ്. യുദ്ധം തുടങ്ങി ഒരു മാസവും രണ്ട് ദിവസവും കഴിയുമ്പോഴാണ് റഷ്യ ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയിരിക്കുന്നത്.ഇനി എന്തും സംഭവിക്കാം..

 

അമേരിക്ക പറയുന്നത് റഷ്യ ഉദ്ധം നിർത്തില്ല എന്ന തന്നെയാണ്.അതിന് കാരണവുമുണ്ട് റഷ്യയുടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു യുക്രൈൻ തലസ്ഥാനമായ കീവ്.കീവ് പിടിച്ചെടുക്കാൻ റഷ്യക്ക് കഴിഞ്ഞിട്ടില്ല.അതുകൊണ്ട് തന്നെ ആ ലക്ഷ്യം നടക്കാതെ റഷ്യ യുദ്ധമവസാനിപ്പിക്കും എന്ന്  വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.അതല്ലങ്കിൽ യുക്രൈന്റെ പ്രധിരോധത്തിൽ നന്നേ തളർന്ന റഷ്യ യുദ്ധം എങ്ങനെയും അവസാനിപ്പിക്കാൻ നോക്കുകയാണ് എന്ന് വേണം കരുതാൻ.

 

മാത്രവുമല്ല യുക്രെയിന്റെ സൈനിക ശേഷി കുറയ്ക്കാനായെന്നാണ് റഷ്യയുടെ അവകാശവാദം. എന്നാൽ മരിയുപോളിൽ റഷ്യയുടെ ആക്രമണം തുടരുകയാണ്.എന്നാൽ യുദ്ധം അവസാനിപ്പിക്കാനുള്ള സമയം മെയ് 9 ആണെന്നാണ് റഷ്യയുടെ രഹസ്യതീരുമാനമെന്ന് യുക്രെയ്ൻ സൈന്യം ആരോപിച്ചു.

 

റഷ്യ ഇനിയും നാശനഷ്ടം ഉണ്ടാക്കും. ലുഹാൻസ്‌ക് ഡോൺബാസ്‌ക് മേഖലയുടെ സമ്പൂർണ്ണ നിയന്ത്രണം കയ്യിലാക്കലായിരുന്നു റഷ്യയുടെ ആദ്യ ലക്ഷ്യം. അതിനായി യുക്രെയ്‌ന്റെ ആയുധശേഷി ഇല്ലാതാക്കാനാണ് റഷ്യ യുദ്ധത്തിലേക്ക് കടന്നതെന്നാണ് പ്രതിരോധ വിദഗ്ധർ പറയുന്നത്.

 

കനത്ത ആക്രമണം നടത്തി ഖാർകീവും കീവും തുറമുഖ നഗരവുമായ മരിയുപോളും നിർജ്ജീവമാക്കിയാണ് റഷ്യ യുക്രെയ്‌നെ സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുന്നത്. ഇതിനിടെ ലുഹാൻസ്‌ക് മേഖലയുടെ 93 ശതമാനവും റഷ്യൻ സൈന്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കി. ഒപ്പം ഡോണ്ബാസ്‌കിന്റെ 53 ശതമാനം പ്രദേശവും പിടിച്ചെടുത്തെന്നാണ് റഷ്യയുടെ അവകാശവാദം.

 

ഇതിനിടെ റഷ്യയുടെ നീക്കം ദുരൂഹമാണെന്നും യുക്രെയ്‌നിനെ പിടിച്ചെടുക്കാതെ റഷ്യ സൈന്യത്തെ പിൻവലിക്കില്ലെന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം പറയുന്നത്. നാറ്റോയെ ഫലപ്രദമായി നേരിടാൻ യുക്രെയ്ൻ പൂർണ്ണമായും കീഴടക്കേണ്ട അവസ്ഥയാണ് റഷ്യയ്‌ക്ക് നിലവിലുള്ളതെന്നാണ് അമേരിക്ക പറയുന്നത്.

പ്രാദേശിക സ്വാധീനം റഷ്യയെ പിന്തുണയ്‌ക്കുന്ന യുക്രെയ്ൻ വിമതരുടെ കയ്യിലേൽപ്പിക്കലാണ് സൈന്യം നിലവിൽ ചെയ്യുന്നത്. ഇത്തരത്തിൽ സ്വാധീനം ഉറപ്പിച്ച ശേഷം സൈനിക പിന്മാറ്റം ഓരോ മേഖലയിലും റഷ്യ നടത്തിക്കൊണ്ടിരിക്കുകയാണ്.മാത്രവുമല്ല യുദ്ധത്തില്‍ തങ്ങളുടെ 1,351 പട്ടാളക്കാര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ സൈന്യം അറിയിച്ചു. അതേസമയം യുദ്ധഭൂമിയില്‍ നിന്നും 40,000 പൗരന്‍മാരെ ഒഴിപ്പിച്ചുവെന്നും സൈന്യം വ്യക്തമാക്കി.

 

കിയവിലേക്ക് പാശ്ചാത്യ രാജ്യങ്ങള്‍ ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിനെ റഷ്യന്‍ സൈന്യം അപലപിച്ചു. മോസ്കോയില്‍ നടന്ന മീറ്റിംഗിലാണ് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ മരണങ്ങളുടെ കണക്ക് വ്യക്തമാക്കിയത്.

 

3,825 സൈനികർക്ക് പരിക്കേറ്റതായും അറിയിച്ചു. കിഴക്കൻ ഡൊണെസ്‌ക്, ലുഗാൻസ്ക് മേഖലകളിൽ നിന്നും യുക്രൈനിലെ മറ്റ് ഭാഗങ്ങളിൽ നിന്നും 419,736 സാധാരണക്കാരെ റഷ്യയിലേക്ക് ഒഴിപ്പിച്ചതായി പ്രതിരോധ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ മിഖായേൽ മിസിന്‍റ്സെവ് പറഞ്ഞു.

 

ഇവരിൽ 88,000-ത്തിലധികം കുട്ടികളും 9,000 വിദേശികളുമുണ്ട്. എല്ലാ ഭാഗത്തും മാനുഷിക ഇടനാഴികള്‍ തുറക്കുന്നത് റഷ്യ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പാശ്ചാത്യ രാജ്യങ്ങൾ കിയവിലേക്ക് ആയുധങ്ങൾ വിതരണം ചെയ്യുന്നത് വലിയ തെറ്റാണെന്ന് തങ്ങൾ കരുതുന്നുവെന്ന് ജനറൽ സ്റ്റാഫിന്‍റെ മുതിർന്ന പ്രതിനിധി സെർജി റുഡ്‌സ്‌കോയ് പറഞ്ഞു.

 

ഇത് സംഘര്‍ഷത്തിന്‍റെ ആഴം കൂട്ടുകയും ഇരകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ചെയ്യുമെന്നും റുഡ്സ്കോയ് കൂട്ടിച്ചേർത്തു. അത്തരം ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിന്‍റെ ലക്ഷ്യം യുക്രൈനെ പിന്തുണയ്ക്കുകയല്ല, മറിച്ച് അതിനെ ഒരു നീണ്ട സൈനിക സംഘട്ടനത്തിലേക്ക് വലിച്ചിടുക എന്നതാണ്.

 

നാറ്റോയിലെ ചില അംഗങ്ങൾ ആകാശം അടയ്ക്കാൻ നിർദേശിക്കുന്നു. റഷ്യയുടെ സായുധ സേന അതിനനുസരിച്ച് പ്രതികരിക്കുമെന്നും റുഡ്സ്കോയ് പറഞ്ഞു. യുക്രൈന് 14,000 സൈനികരെ നഷ്ടപ്പെട്ടതായും 16,000 പേർക്ക് പരിക്കേറ്റതായും അദ്ദേഹം അവകാശപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ദളപതി യുഗം  (2 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (15 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (42 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

Malayali Vartha Recommends