Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

നാല് മിസൈലുകൾ റഷ്യയ്ക്ക് നേരെ! അല്പം പാളിയാൽ തവിട് പൊടി ആണവ ദുരന്തത്തിൽ നിന്ന് ലോകത്തെ രക്ഷിച്ച റഷ്യക്കാരൻ..

26 MARCH 2022 06:25 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

വീണ്ടുമൊരു യുദ്ധം. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെയും ഷെല്ലാക്രമണത്തിന്റെയും മനുഷ്യക്കുരുതിയുടെയും വാര്‍ത്തകള്‍ കടുത്ത നിരാശയോടെയാണ് ലോകം കേള്‍ക്കുന്നത്. പിഞ്ചുകുട്ടികള്‍ അടക്കമുള്ളവര്‍ക്ക് അനുഭവിക്കേണ്ടിവരുന്ന ദുരിതങ്ങളുടെയും പലായനത്തിന്റെയും ജീവഹാനിയുടെയും വാര്‍ത്തകള്‍ ഒരുവശത്ത്. വീണ്ടുമൊരു ലോകമഹായുദ്ധത്തിലേക്കും ആണവ ദുരന്തത്തിലേക്കും ലോകം ചെന്നെത്തുമോ എന്ന ഭീതി മറുവശത്ത്.

 

അങ്ങനെ ഒരസ്തയിൽ ലോക ജനത അറിഞ്ഞിരിക്കേണ്ട ഒരു വ്യക്തിയുണ്ട്.റുക്ഷ്യ ഭരിക്കുന്ന പുടിൻ എന്ന ഭരണാധികാരി യുക്രൈന് മേൽ യുദ്ധം നടത്തുമ്പോൾ ആണവായുധ ഭീഷണി വരെ നടത്തുമ്പോൾ ലോകം തന്നെ ഇല്ലാതായേക്കാവുന്ന ഒരു വലിയ യുദ്ധം ഒഴിവാക്കിയ റഷ്യക്കാരനെക്കുറിച്ച്.



സ്റ്റാനിസ്ലാവ് പെട്രോവ്....അമാനുഷിക ശക്തിയുള്ള വ്യക്തി ആയിരുന്നില്ല റഷ്യക്കാരനായ സ്റ്റാനിസ്ലാവ് പെട്രോവ്. എന്നാൽ അദ്ദേഹം എടുത്ത ഒരു നിർണായക തീരുമാനം ലോകത്തെ വലിയ ദുരന്തത്തിൽ നിന്നു രക്ഷപെടുത്തി. സ്റ്റാനിസ്ലാവ് പെട്രോവിന്റെ മരണ വാർത്ത ലോക മാധ്യമങ്ങൾ പ്രസിദ്ധപ്പെടുത്തിയത് ‘ലോകത്തെ രക്ഷിച്ച മനുഷ്യൻ വിടവാങ്ങി’ എന്ന തലക്കെട്ടോടെ ആയിരുന്നു.

 

അത്രത്തോളം പ്രാധാന്യമുള്ളതായിരുന്നു പെട്രോവ് എടുത്ത തീരുമാനം.സ്റ്റാനിസ്ലാവ് പെട്രോവ് സോവിയറ്റ് എയർ ഡിഫൻസ് ഫോഴ്സിന്റെ ന്യൂക്ലിയർ മുൻകൂർ മുന്നറിയിപ്പ് കമാൻഡ് സെന്ററിൽ സേവനമനുഷ്ടിക്കുന്ന കാലം.അമേരിക്കയും സോവിയറ്റ് റഷ്യയും തമ്മിൽ ശീതയുദ്ധം കൊടുമ്പിരിക്കുന്നു.



ഏതു നിമിഷവും പരസ്പരം ആക്രമിക്കാവുന്ന സാഹചര്യങ്ങൾ. അമേരിക്കയുടെ ആക്രമണങ്ങളെ മുൻകൂട്ടി അറിയാനുള്ള കംപ്യൂട്ടർ സംവിധാനങ്ങളുടെ ചുമതലയുള്ള ഓഫിസറായ പെട്രോവിന് സംശയകരമായ എന്തെങ്കിലും സാഹചര്യമുണ്ടായാൽ ഉന്നത പട്ടാള ഉദ്യോഗസ്ഥരെ അറിയിക്കുക ദൗത്യമാണ്. സോവിയറ്റ് യൂണിയന്റെ ഉപഗ്രഹങ്ങളിൽ നിന്ന് എത്തുന്ന സന്ദേശങ്ങൾ മോണിട്ടറിലൂടെ കണ്ട് അപഗ്രഥിച്ചാണ് അവർ അപകട മുന്നറിയിപ്പുകൾ നൽകിയിരുന്നത്.



1983 സെപ്റ്റംബർ 26ന് മോസ്കോ ലക്ഷ്യമാക്കി ഒരു മിസൈൽ കുതിക്കുന്നതിന്റെ ചിത്രം മോണിട്ടറിൽ തെളിഞ്ഞു. ഏതാനും മിനിറ്റുകൾക്ക് ശേഷം നാല് മിസൈലുകളും അതേ ദിശയിൽ സഞ്ചരിക്കുന്നതായി പെട്രോവ് ശ്രദ്ധിച്ചു. റഷ്യയെ ആക്രമിക്കാനായി അമേരിക്ക വിക്ഷേപിച്ച മിസൈലുകളാവാം എന്ന് ഏവരും അനുമാനിച്ചു. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ദക്ഷിണ കൊറിയയിൽ നിന്ന് അമേരിക്കയിലേക്കു പറന്ന ഒരു യാത്രാവിമാനം റഷ്യ വെടിവച്ചുവീഴ്ത്തിയത്.

 

അതിനുള്ള മറുപടിയായി അമേരിക്ക റഷ്യയെ ആക്രമിക്കാനുള്ള സാഹചര്യം നിലനിൽക്കുന്നുമുണ്ട്. മിസൈൽ വരുന്നു എന്ന വിവരം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്താൽ സെക്കൻഡുകൾക്കുള്ളിൽ ആണവായുധ മിസൈലുകൾ അമേരിക്കയിലേക്ക് പായും.



എന്ത് ചെയ്യണം എന്ന വിഷമഘട്ടത്തിൽ പെട്രോവിന്റെ യുക്തിചിന്ത പ്രവർത്തിച്ചു. അമേരിക്ക കേവലം നാലോ അഞ്ചോ മിസൈലുകൾ തൊടുത്ത് റഷ്യയെ ആക്രമിക്കില്ല. അഥവാ ആക്രമിച്ചാൽ തന്നെ നൂറുകണക്കിന് മിസൈലുകളുടെ പ്രവാഹം ഉണ്ടായേനെ. സഹപ്രവർത്തകരൊക്കെയും  ഉന്നതാധികാരികൾക്ക് റിപ്പോർട്ട് ചെയ്യാനുള്ള അഭിപ്രായത്തിൽ എത്തിയെങ്കിലും പെട്രോവ് ആ തീരുമാനം വേണ്ടെന്നു വച്ചു.

 

ആ സുപ്രധാന തീരുമാനം ലോകത്തെ ഒരു മഹായുദ്ധത്തിൽ നിന്നു രക്ഷിച്ചു. പിന്നീടാണു മനസ്സിലായത് മിസൈലെന്ന നിലയിൽ മോണിട്ടറിൽ കണ്ട ചിത്രങ്ങൾ മേഘപാളികളിൽ തട്ടിയ സൂര്യ രശ്മികളുടെ പ്രതിബിംബം ആയിരുന്നെന്ന്.



1991ൽ സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം കേണൽ ജനറലായിരുന്ന യൂറി വോട്ടിൻസേവാണ് ഈ സംഭവം ലോകത്തെ അറിയിച്ചത്. ഒരു തീരുമാനത്തിലൂടെ ലോകത്തെ രക്ഷിച്ച സ്റ്റാനിസ്ലാവ് പെട്രോവ് പിന്നീട് ഒരു ഹീറോ ആയി മാറി. ഈ സംഭവത്തെ ആധാരമാക്കി 2014ൽ പുറത്തിറങ്ങിയ 'The Man Who Saved the World' എന്ന ഡോക്യുമെന്ററി നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടി.



ഇദ്ദേഹം അന്ന് ശരിയായ തീരുമാനം എടുത്തില്ലായിരുന്നു എങ്കിൽ ലോകം ഒരു വൻ ന്യൂക്ലിയർ യുദ്ധത്തിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വന്നേനെ. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ ഉണ്ടാകുന്ന യുദ്ധത്തിന്റെ കെടുതികൾ കൃത്യമായി നിർവ്വചിക്കാൻ പറ്റില്ല. എന്നാലും അതോടെ മനുഷ്യവംശം ഈ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകാൻ നല്ല സാധ്യതകൾ ഉണ്ട്.

 

അമേരിക്ക ഒരു ന്യൂക്ലിയർ ആക്രമണം തുടങ്ങിയാൽ ആറ് മിസൈൽ അല്ല വരുക അത് നൂറ് കണക്കിന് മിസൈലുകൾ ഉപയോഗിച്ച് നടത്തുന്ന ഒരു വൻ ആക്രമണം ആയിരിക്കും അതിനാലാണ് സാറ്റലൈറ്റിൽ നിന്ന് ലഭിച്ച റിപ്പോർട്ടിനെ താൻ സംശയിച്ചത് എന്നാണ് സ്റ്റാനിസ്ലാവ് പിന്നീട് താനെടുത്ത തീരുമാനത്തിന് ന്യായീകരണമായി പറഞ്ഞത്.



ഒരുപക്ഷെ അന്ന് സ്റ്റാനിസ്ലാവ് അങ്ങനെ ഒരു തീരുമാനം  ആണവയുദ്ധം ഒരുപാട് മനുഷ്യജീവനുകള്‍ കവര്‍ന്നെടുത്തേനെ. വരും തലമുറയില്‍ ജനിക്കുന്ന കുട്ടികള്‍പോലും ആണവ വികിരണത്തിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റുവാങ്ങി നരകിച്ച് ജീവിക്കേണ്ടി വന്നേനെ. വന്‍ ആണവ ദുരന്തത്തില്‍നിന്നാണ് അവര്‍ ലോകത്തെ രക്ഷിച്ചത്.തീ=ചുരുക്കിപ്പറഞ്ഞാൽ ഒരു മനുഷ്യൻ കോമൺസെൻസ് ഉപയോഗിച്ചത് കൊണ്ടാണ് ഈ ലോകം ഇന്നും നിലനിൽക്കുന്നത്. പെട്രോവ് 2017 മെയ് 19 ന് ഹൈപ്പോസ്റ്റാറ്റിക് ന്യുമോണിയ ബാധിച്ച് മരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (12 minutes ago)

ഇനി ദളപതി യുഗം  (20 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (33 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (1 hour ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (1 hour ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (2 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (2 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (3 hours ago)

Malayali Vartha Recommends