യുദ്ധമുഖത്ത് തമ്മിലടിച്ച് റഷ്യന്‍ സൈന്യം; സ്വന്തം കമാന്‍ഡറെ ടാങ്കര്‍ കയറ്റി കൊന്നു; പുടിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കാരണം ഇതാണ്

യുക്രെയിനില്‍ ആക്രമണം നടത്തുന്ന റഷ്യയുടെ ഒരു ആര്‍മി കമാന്‍ഡര്‍ സ്വന്തം സൈന്യത്താല്‍ കൊല്ലപ്പെട്ടു. റഷ്യയുടെ 37ാമത് മോട്ടോര്‍ റൈഫിള്‍ ബ്രിഗേഡിലെ കേണല്‍ മെഡ്‌വെചെക്ക് ആണ് കൊല്ലപ്പെട്ടത്. യൂണിറ്റിലെ അപകടങ്ങളില്‍ അസ്വസ്ഥരായ സൈന്യം സ്വന്തം കേണലിനെ കൊലപ്പെടുത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
സൈന്യം ടാങ്കര്‍ കയറ്റി കമാന്‍ഡറെ കൊന്നുവെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ടാങ്കര്‍ കയറ്റിയിറക്കിയതോടെ ഇരു കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ കമാന്‍ഡറെ ഉടന്‍ തന്നെ ബെലൂറസിലെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു. എന്നാല്‍ കമാന്‍ഡര്‍ ഇപ്പോഴും ജീവനോടെയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം കമാന്‍ഡറെ സൈന്യം കൊലപ്പെടുത്തിയതല്ല, മറിച്ച് യുദ്ധത്തിനിടെയുണ്ടായ മുറിവുകളാണ് മരണകാരണമെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. 15,000 ത്തോളം റഷ്യന്‍ സൈനികര്‍ യുക്രെയിനിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് നാറ്റോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി കുന്നുകൂടി കിടക്കുന്ന റഷ്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ യുക്രെയ്‌നില്‍ പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.കഴിഞ്ഞ ദിവസം പുറത്തുവിട്ട വിഡിയോ സന്ദേശത്തില്‍ ലീവ് മേയര്‍ വിറ്റലി കിം പറഞ്ഞത് ഇങ്ങനെ: 'റഷ്യന്‍ സൈനികരുടെ ശരീരങ്ങള്‍ നീക്കം ചെയ്യാന്‍ പ്രദേശവാസികളും സഹകരിക്കണം. മൃതദേഹങ്ങള്‍ ബാഗുകളിലേക്ക് മാറ്റാന്‍ സഹായിക്കണം. രാജ്യത്തെ നിരവധി ആളുകളെ നമുക്ക് യുദ്ധത്തില്‍ ഇതിനകം നഷ്ടമായി. ഈ ശരീരങ്ങള്‍ നീക്കം ചെയ്യേണ്ടത് നമ്മുടെ കൂടെ ഉത്തരവാദിത്തമാണ്. അതിശൈത്യം നിറഞ്ഞ കാലാവസ്ഥയാണ് യുക്രെയ്‌നില്‍ നിലവിലുള്ളത്.' കിം പറഞ്ഞു. മൃതദേഹങ്ങള്‍ റെഫ്രിജറേറ്ററില്‍ സൂക്ഷിക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചു. ഡിഎന്‍എ പരിശോധനയിലൂടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞ ശേഷം അവ റഷ്യയിലേക്ക് കയറ്റിയയയ്ക്കാം.
എന്നാല്‍ മരണസംഖ്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ആശയക്കുഴപ്പമാണ് അവ റഷ്യയിലേക്ക് അയയ്ക്കുന്നതിന് വിലങ്ങുതടിയായി നിലനില്‍ക്കുന്നത്. യുക്രെയ്‌നില്‍ എത്ര റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു എന്നതിന് വ്യത്യസ്ത കണക്കുകളാണ് ഇരു രാജ്യങ്ങളും നല്‍കിയിരിക്കുന്നത്. ഇതുവരെ 498 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി റഷ്യന്‍ പ്രതിരോധവിഭാഗം അവകാശപ്പെടുന്നു. എന്നാല്‍ 9861 റഷ്യന്‍ സൈനികര്‍ മരണപ്പെട്ടതായാണ് വിവിധ റഷ്യന്‍ ഏജന്‍സികള്‍ അവകാശപ്പെടുന്നത്. ഈ കണക്ക് ശരിയാണെന്ന് റഷ്യ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
'ആയിരക്കണക്കിന് മൃതദേഹങ്ങളാണ് യുക്രെയ്‌നില്‍ കെട്ടിക്കിടക്കുന്നത്. ഇവ തിരികെ കൊണ്ടുപോവാന്‍ റഷ്യ സമ്മതിക്കുന്നില്ല എന്നതാണ് പ്രശ്‌നം. അവര്‍ക്ക് മൃതദേഹങ്ങള്‍ ആവശ്യമില്ല എന്നാണ് തോന്നുന്നത്. അടുത്ത കുറെ ആഴ്ചകളില്‍ ഈ മൃതദേഹങ്ങള്‍ കൊണ്ട് ഞങ്ങള്‍ എന്തുചെയ്യും എന്നാണ് എനിക്ക് അറിയാത്തത്.' ഗവര്‍ണര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























