ഡോൺബാസ് പിടിച്ചടക്കാൻ റഷ്യ പാഞ്ഞടുക്കുന്നു പിന്നിൽ ആ വലിയ ലക്ഷ്യം... വിട്ടുകൊടുക്കാതെ സെലൻസ്കി..സര്‍വ്വ സംഹാരിയായി പുടിന്‍

ഒന്നാം ഘട്ട ലക്ഷ്യം പൂർത്തിയാക്കിയെന്നും ഇനി വിമതരുടെ നിയന്ത്രണത്തിലുളള ഡോൺബാസിനെ മോചിപ്പിക്കുകയാണ് ലക്ഷ്യമെന്നും റഷ്യ വ്യക്തമാക്കിയ സാഹചര്യത്തിൽ ഇനി റഷ്യയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നീക്കങ്ങൾ സസൂക്ഷ്മം വീക്ഷിക്കുകയാണ് ലോക രാജ്യങ്ങൾ.ഒന്നാം ഘട്ട ലക്ഷ്യം പൂർത്തിയാക്കിയെന്നും ഇനി വിമതരുടെ നിയന്ത്രണത്തിലുളള ഡോൺബാസിനെ മോചിപ്പിക്കുകയാണ് ലക്ഷ്യമെന്നും റഷ്യ വ്യക്തമാക്കിയിരിക്കുന്നത്.
ഒരു മാസത്തിലേറെയായി റഷ്യ യുക്രെയ്നെ ആക്രമിച്ചു തുടങ്ങിയിട്ട്. ദിവസങ്ങൾക്കുള്ളിൽ യുക്രെയ്ൻ കീഴടങ്ങുമെന്നും റഷ്യ യുദ്ധം വിജയിക്കുമെന്നും കരുതിയിരുന്നിടത്താണ് യുക്രെയ്ൻ സൈന്യം വിജയകരമായി ചെറുത്തു നിൽക്കുന്നത്.
അധിനിവേശത്തിന് തൊട്ടുമുമ്പ് പുട്ടിൻ പറഞ്ഞ മറ്റൊരു കാര്യം യുക്രെയ്നിലെ റഷ്യൻ വംശജരെ വംശഹത്യക്കിരയാക്കുന്നു, അവര്‍ക്ക് മോചനം വേണം എന്നു കൂടിയാണ്. തലസ്ഥാനമായ കീവിലിരിക്കുന്ന നവനാത്‍സികളാണ് ഇതിനു പിന്നിലെന്നും സെലൻസ്കിയെ ലക്ഷ്യമിട്ട് പറഞ്ഞതിനു പിന്നിൽ യുക്രെയ്നിൽ ഒരു ഭരണമാറ്റം തന്നെയാണ് റഷ്യ ലക്ഷ്യം വയ്ക്കുന്നത് എന്നുറപ്പായിരുന്നു.
ഈ പ്രസ്താവനയ്ക്ക് കുറച്ചു ദിവസം മുമ്പാണ് യുക്രെയ്ന്റെ തെക്ക്–കിഴക്കൻ പ്രദേശത്തുള്ള ലുഹാൻസ്ക്, ഡോണെസ്ക് എന്നീ പ്രദേശങ്ങളെ സ്വതന്ത്ര റിപ്പബ്ലിക്കുകളായി പുട്ടിൻ പ്രഖ്യാപിക്കുന്നത്. ഈ രണ്ടു പ്രദേശങ്ങളെയും ചേർത്താണ് പൊതുവെ ഡോൺബാസ് എന്നറിയപ്പെടുന്നത്. അതുകൊണ്ടു തന്നെ ‘ഒന്നാം ഘട്ടം പൂർത്തിയായി, ഇനി ഡോൺബാസ് ആണ് ലക്ഷ്യമെന്ന റഷ്യൻ പ്രസ്താവന ഏറെ പ്രധാനമാകുന്നതും.
ലുഹാൻസ്കിന്റെ 93 ശതമാനവം ഡോണെസ്കിന്റെ 54 ശതമാനവും ഇപ്പോള്‍ റഷ്യൻ പിന്തുണയുള്ള യുക്രെയ്ൻ വിമതരുടെ പക്കലാണെന്നും ഇത പൂർണമാക്കുക എന്നതാണ് ലക്ഷ്യമെന്നുമാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയത്. 2014 മുതൽ ഈ പ്രദേശങ്ങൾ വിമതരുടെ നിയന്ത്രണത്തിലാണ്. ഭൂരിഭാഗം പേരും റഷ്യൻ സംസാരിക്കുന്ന ഈ പ്രദേശത്ത് പൊതുവെ വടക്കൻ കൊറിയ മോഡൽ ഭരണമാണ് നിലനിൽക്കുന്നതെന്ന് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു. അതായത്, റഷ്യയില്‍ പൗരാവകാശങ്ങൾ അടിച്ചമർത്തുന്നതിന്റെ ഇരട്ടിയാണ് റഷ്യൻ നിയന്ത്രണത്തിൽ തന്നെയുള്ള ഡോണ്‍ബാസിലും.
സാർ ചക്രവര്‍ത്തിമാരുടെ കാലത്ത് ഇംഗ്ലിഷുകാർ ഈ പ്രദേശങ്ങളിൽ ഖനികളും ഫാക്ടറികളുമാണ് ഈ രണ്ടു ‘പുതിയ റിപ്പബ്ലിക്കുക’ളുടേയും പിറവിക്ക് പിന്നിൽ. കൽക്കരിയും ഇരുമ്പയിരും വൻതോതിലുള്ള ഈ പ്രദേശം പെട്ടെന്ന് വികസിച്ചു. സോവിയറ്റ് യൂണിയന്റെ കാലത്താണ് റഷ്യൻ വംശജർ കൂട്ടമായി ഈ പ്രദേശത്ത് താമസമാരംഭിക്കുന്നത്.
ഇന്നും ഖനികളും ഖനനവും ഇതിനോട് അനുബന്ധിച്ച വ്യവസായവുമൊക്കെയാണ് ഈ പ്രദേശത്ത്. വിമതർക്ക് നിയന്ത്രണമുള്ള പ്രദേശമാക്കി ഇവിടം നിലനിർത്താൻ കോടികൾ ചെലവിടുന്ന റഷ്യക്ക് അതുകൊണ്ടുള്ള പ്രയോജനം? ഇവിടെ നിന്നുള്ള ഉത്പന്നങ്ങളുടെ ലാഭത്തിൽ നിന്നുള്ള 70 ശതമാനവും പോകുന്നത് റഷ്യയുടെ അക്കൗണ്ടിലേക്കാണ്.
https://www.facebook.com/Malayalivartha























