യുക്രൈനിന് മുകളിൽ വട്ടമിട്ട് റഷ്യ..ബാസ്റ്റ്യന്‍ -പി ഉപയോഗിച്ചത് എന്തിന്? ഇത് രണ്ടാം തവണ

യുക്രെയ്നിലെ സൈനിക, തന്ത്രപ്രധാന താവളങ്ങളെ ലക്ഷ്യമാക്കി കെ-300 പി ബാസ്റ്റ്യന്‍-പി മിസൈല്‍ സംവിധാനം ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് റഷ്യൻ സേന. ആക്രമണത്തിന്റെ ദൃശ്യങ്ങൾ റഷ്യയുടെ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു.
യുക്രെയ്നിൽ നേരത്തെയും ഇത് ഉപയോഗിച്ചുള്ള ആക്രമണം നടന്നിട്ടുണ്ടാകാമെന്നും റിപ്പോർട്ടുകളുണ്ട്. റഷ്യ ഇപ്പോള്‍ പുറത്തുവിട്ട വിഡിയോ പടിഞ്ഞാറന്‍ യുക്രെയ്‌നില്‍ നടത്തിയ ആക്രമണത്തിന്റെ തെളിവായാണ് കാണുന്നത്. യുക്രെയ്‌നിലേക്ക് പുറത്തുനിന്നു ആയുധമെത്തിക്കുന്ന കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന മുന്നറിയിപ്പാണ് റഷ്യ നടപ്പിലാക്കിയിരിക്കുന്നത്.
നേരത്തേ, മാര്‍ച്ച് 19ന് യുക്രെയ്‌നിലെ ഒഡെസാ മേഖലയില്‍ ബാസ്റ്റ്യൻ സിസ്റ്റം ഉപയോഗിച്ച് ആക്രമണം നടത്തിയിരുന്നു എന്ന് റഷ്യന്‍ പ്രതിരോധ വകുപ്പ് അവകാശപ്പെട്ടിരുന്നു. ഇതില്‍ സേനയുടെ റേഡിയോ സെന്റര്‍ തകര്‍ത്തു എന്നാണ് അവകാശവാദം. അതായത്, രണ്ടുതവണയെങ്കിലും ബാസ്റ്റ്യന്‍ സിസ്റ്റം ഉപയോഗിച്ചുള്ള ആക്രമണം റഷ്യ യുക്രെയ്‌നില്‍ നടത്തിയിട്ടുണ്ടാകണം.
കെ-300പി ബാസ്റ്റ്യന്‍-പി മിസൈലിന് പടിഞ്ഞാറന്‍ രാജ്യങ്ങൾ നല്‍കിയിരിക്കുന്ന പേര് എസ്എസ് സി-5 സ്റ്റൂജ് എന്നാണ്. കെ-300പി ബാസ്റ്റ്യന്‍-പി മിസൈലില്‍ ഉള്ളത് സൂപ്പര്‍സോണിക് പി-800 പി ഒനിക്‌സ് ആന്റി-ഷിപ് ക്രൂസ് മിസൈലുകളാണ്. യുദ്ധക്കപ്പലുകളിലും അന്തര്‍വാഹിനികളിലുമാണ് ഇവ സാധാരണ വിന്യസിക്കുന്നത്. ഇതിന് എസ്എസ്-എന്‍-26 സ്‌ട്രോബൈല്‍ എന്ന പേരും ഉണ്ട്. ഇവ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കയറ്റി അയയ്ക്കുമ്പോള്‍ യാകോന്റ് എന്ന പേരും നല്‍കുന്നു.
ബാസ്റ്റ്യന്‍-പി മിസൈലുകളുടെ സവിശേഷതകളിലൊന്ന് അതിന് മറ്റ് സൈനിക നീക്കങ്ങളുമായി സഹകരിച്ച് ആക്രമിക്കാമെന്നതാണ്. അമേരിക്കന്‍ സേനയുടെ ഫോറിന്‍ മിലിറ്ററി സ്റ്റഡീസ് വിഭാഗം പറയുന്നത് മറ്റു മിസൈലുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അതിനു സാധിക്കും എന്നാണ്. ലക്ഷ്യസ്ഥാനങ്ങളുടെ പ്രാധാന്യത്തിന് അനുസരിച്ച് ഇവ ക്രമീകരിക്കാം. പ്രധാന ലക്ഷ്യം തകര്‍ത്തു കഴിഞ്ഞാല്‍ മറ്റു മിസൈലുകള്‍ക്ക് കപ്പലുകളെയും മറ്റും ആക്രമിക്കാം.
ഒരേ ലക്ഷ്യത്തിലേക്ക് ഒന്നിലേറെ മിസൈല്‍ തൊടുക്കുന്നത് ഒഴിവാക്കാം. എന്നാല്‍, യുക്രെയ്‌നില്‍ റഷ്യ ബാസ്റ്റ്യന്‍-പി സിസ്റ്റം ഉപയോഗിക്കുന്നത് കരയിലെ ലക്ഷ്യസ്ഥാനങ്ങള്‍ക്കെതിരെയാണ് എന്നതാണ് മറ്റൊരു സവിശേഷത. ഈ തന്ത്രം റഷ്യ സിറിയയിലും പുറത്തെടുത്തിട്ടുണ്ട്.
ബാസ്റ്റ്യന്‍-പി സിസ്റ്റം എന്തിനാണ് യുക്രെയ്ന്‍ യുദ്ധത്തില്‍ റഷ്യ ഉപയോഗിക്കുന്നത് എന്നതിന് പല ഉത്തരങ്ങളുണ്ട്. കരയിലുള്ള ലക്ഷ്യസ്ഥാനങ്ങളെ ആക്രമിക്കാന്‍ ഏറ്റവും മികച്ച ആയുധങ്ങളൊന്നുമില്ലെങ്കിലും അവ ഇപ്പോള്‍ ഉള്ളത് യുക്രെയ്‌നെതിരെ തന്ത്രപ്രധാനമായ നീക്കങ്ങള്‍ നടത്താന്‍ പറ്റുന്ന മേഖലകളിലാണ്. ഈ സിസ്റ്റം റഷ്യയുടെ ബ്ലാക് സീ ഫ്‌ളീറ്റിന്റെ ഭാഗമായ, 126-ാം തീരദേശ പ്രതിരോധ ബ്രിഗേഡിന്റെ നിയന്ത്രണത്തിലാണ്.
അവരാകട്ടെ ഈ പ്രദേശത്ത് കുറച്ചു കാലമായി ഉണ്ടു താനും. നാറ്റോ യുദ്ധക്കപ്പലുകളെ അകറ്റിനിർത്താനുള്ള ദൗത്യവുമായാണ് അവര്‍ നിലയുറപ്പിച്ചിരിക്കുന്നത്. യുക്രെയ്ന്റെ യുദ്ധക്കപ്പലുകളൊന്നും സമീപത്തൊന്നുമില്ല...
അതേസമയം, കീവിൽനിന്ന് ശ്രദ്ധ തിരിക്കാൻ റഷ്യ പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. കീവിനു പുറത്തുള്ള പട്ടണങ്ങൾ തിരിച്ചുപിടിക്കാൻ യുക്രെയ്ൻ സേന പ്രത്യാക്രമണം നടത്തുന്നതിനാലാണ് നീക്കമെന്നാണ് സൂചന. നഗരപ്രദേശങ്ങളിൽ റഷ്യൻ ആക്രമണം തുടരുമെന്ന് യുകെയുടെ ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. യുക്രെയ്നിലെ എതെങ്കിലും പ്രധാന നഗരം പിടിച്ചടക്കുന്നതിൽ റഷ്യൻ സൈന്യം പരാജയപ്പെട്ടിരുന്നു. ഹർകിവ്, ചെർനിഹിവ്, മരിയുപോൾ എന്നിവയുൾപ്പെടെ നിരവധി പ്രധാന നഗരങ്ങള്‍ കനത്ത പ്രതിരോധമാണു തീർക്കുന്നത്.
അതിനിടെ, ജപ്പാനുമായി തർക്കമുള്ള ദ്വീപുകളിൽ റഷ്യ സൈനികാഭ്യാസം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് ജപ്പാൻ ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്ന് ജപ്പാനുമായുള്ള സമാധാന ചർച്ചകൾ റഷ്യ നിർത്തിവച്ചിരുന്നു. 3,000-ത്തിലധികം സൈനികരും നൂറുകണക്കിന് സൈനിക ഉപകരണങ്ങളും ഉപയോഗിച്ച് കുറിൽ ദ്വീപുകളിൽ സൈനികാഭ്യാസം നടത്തുന്നെന്നാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha























