അവസാന ഘട്ട വിജയം ഉറപ്പിക്കാന്‍ തിരിച്ചടിച്ച് യുക്രൈന്‍ സൈനീകരെ കാണാന്‍ ബൈഡന്‍ അതിര്‍ത്തിയില്‍ വന്‍ നീക്കങ്ങളുമായി യുക്രൈന്

റഷ്യ യുക്രൈന്‍ യുദ്ധം അവസാന ഘട്ടത്തിലാണെന്ന വിശദീകരണം റഷ്യ നല്‍കുമ്പോള്‍. യുക്രൈന്‍ സൈനീക ഒഫീഷ്യലുകളെ കാണാന്‍ ബൈഡന്‍ പോളണ്ട് അതിര്‍ത്തിയില്‍. ഇന്ന് പോളണ്ട് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നേരെ പോയത് ഉക്രേനിയന്‍ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കു വേണ്ടിയായിരുന്നു.. തന്റെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും അവരുടെ ഉക്രേനിയന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബയും ഉക്രേനിയന്‍ പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ബൈഡന്‍ മടങ്ങുന്നത്.
ഈ ആഴ്ചയിലെ നാറ്റോ ഉച്ചകോടിയുടെ തീരുമാനങ്ങള്‍ സെലന്‍സ്‌കിയെ വലിയ രീതിയില്‍ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ആ ആശങ്കള്‍ക്കിടയിലാണ് ബൈഡന്റെ ഈ കൂടിക്കാഴ്ച, രാജ്യത്ത് വിമാന നിരോധിത മേഖല ഏര്‍പ്പെടുത്താനുള്ള സെലന്‍സ്‌കിയുടെ ആവശ്യത്തെ തള്ളിയ നാറ്റോയോടും അമേരിക്കയോടുമുള്ള പ്രതിഷേധവും ഉദ്യോഗസ്ഥര്‍ ബൈഡനെ ധരിപ്പിച്ചു.. ഒരു പക്ഷേ അങ്ങെ ഒരു നിരോധന മേഘല നാറ്റൊ കൊണ്ടുവന്നിരുന്നെങ്കില്‍ ഇത്രയും ആളുകള്‍ മരിക്കില്ലായിരുന്നു..
അമേരിക്കയില്‍ നിന്നും നാറ്റോയില്‍ നിന്നും 'ഞങ്ങള്‍ കൂടുതല്‍ ധൈര്യം പ്രതീക്ഷിച്ചവെന്നും. ചില ധീരമായ തീരുമാനങ്ങള്‍ എടുക്കാമായിരുന്നു എന്നും, 'പ്രസിഡന്റ് വോളോഡോമിര്‍ സെലെന്‍സ്‌കിയുടെ ചീഫ് ഓഫ് സ്റ്റാഫ് ആന്‍ഡ്രി യെര്‍മാക് അറ്റ്‌ലാന്റിക് കൗണ്‍സിലിനെ ഓര്‍മിപ്പിച്ചു.
ഈ സമയം യുക്രൈന്‍ സൈന്യം വന്‍ പോരാട്ടത്തിലാണ്. റഷ്യയുടെ പക്കല്‍ നിന്നും പ്രദേശങ്ങള്‍ തിരിച്ചുപിടിക്കുന്ന തിരക്കിലാണവര്‍... 'കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ തങ്ങള്‍ കൈവ് മേഖലയിലെ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കിയതായും, മറ്റ് സായുധ സേനകള്‍ ഇപ്പോള്‍ തെക്കന്‍ ഭാഗം കേന്ദ്രീകരിച്ച് കെര്‍സണും മറ്റ് ചില ഉക്രേനിയന്‍ നഗരങ്ങളും സ്വതന്ത്രമാക്കാന്‍ ശ്രമിക്കുകയാണെന്നും യുക്രൈന്‍ പ്രതിരോധ മന്ത്രിയുടെ ഉപദേഷ്ടാവ് പറഞ്ഞു.'
അതുപോലെ തന്നെ യുദ്ധമുഖത്ത് ആയുധങ്ങളിറക്കിയ ജര്‍മനിയ്ക്കും അദേഹം നന്ദി പറഞ്ഞു. ജര്‍മ്മനിയുടെ 1,500 വിമാനങ്ങളെ തുരത്തി വകവരുത്തുമന്ന മിസൈലുകളുടെ വിതരണത്തെ സെലെന്‍സ്‌കിയും സ്വാഗതം ചെയ്തു, അതേസമയം യുക്രെയിനിന്റെ കിഴക്കന്‍ ഡോണ്‍ബാസ് പ്രദേശത്തെ കീഴടക്കാന്‍ സിവിലിയന്‍മാരെ ആക്രമിക്കുന്നത് തുടരുകയാണ്,
കഴിഞ്ഞ ദിവസം ഒരു തിയേറ്ററില്‍ റഷ്യ നടത്തിയ ബോംബാക്രമണത്തില്‍ 300 നിരപരാധികളാണ് കൊല്ലപ്പെട്ടത്. സിവിലിയന്മാരെ കൊല്ലുന്നത് ഒരിക്കലും ന്യായീകരിക്കാനാകില്ല. യുക്രൈന് കൂടുതല്‍ ആഘാതം നല്‍കാനാണ് സാധാരണക്കാരെ റഷ്യ ആക്രമിക്കുന്നത്.
'കഴിഞ്ഞ ഒരാഴ്ചയായി, നമ്മുടെ വീര സായുധ സേന ശത്രുവിന് ശക്തമായ പ്രഹരമേല്‍പ്പിക്കുകയാണ്. വന്‍ നഷ്ടങ്ങള്‍.' 'കൊടുങ്കാറ്റില്ലെങ്കിലും കടല്‍ ശാന്തമാകില്ലെന്ന് അധിനിവേശക്കാര്‍ക്ക് കാണിച്ചുകൊടുത്ത നമ്മുടെ സൈന്യത്തോട് ഞാന്‍ നന്ദിയുള്ളവനാണെന്നും സെലന്‍സ്‌കി പ്രതികരിച്ചു.
https://www.facebook.com/Malayalivartha























