പാക്കിനെ രക്ഷിക്കാമെന്ന പറപാക്കിനെ രക്ഷിക്കാമെന്ന പറഞ്ഞ ചൈനീസ് മന്ത്രി ഇന്ത്യയിൽ... നിലവിളിച്ചോടി ഇമ്രാൻ ഖാൻ... ഗാൽവാനിന് ശേഷം ഇതാദ്യം...ഞ്ഞ ചൈനീസ് മന്ത്രി ഇന്ത്യയിൽ... നിലവിളിച്ചോടി ഇമ്രാൻ ഖാൻ... ഗാൽവാനിന് ശേഷം ഇതാദ്യം...

ചൈനയുടെ ഭാഗത്ത് നിന്നും ഒരു സർപ്രൈസ് വിസിറ്റ് നടത്തിയിരിക്കുകയാണ്. ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യീ ദില്ലിയിൽ എത്തിയാണ് ഞെട്ടിച്ചത്. ലഡാക്ക് അതിർത്തിയിലെ ഇന്ത്യ - ചൈന സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷമുള്ള രണ്ട് വർഷത്തിനിടെ ഇതാദ്യമായാണ് ചൈനയിൽ നിന്നും ഒരു ഉന്നത നയതന്ത്ര പ്രതിനിധി ഇന്ത്യയിലേക്ക് എത്തുന്നത്. ലഡാക്കിൽ മഞ്ഞുരുകാൻ ഇത് കാരണമാവുമോ എന്ന പ്രതീക്ഷയും പിന്നാലെ പങ്ക് വച്ചിട്ടുണ്ട്.
ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക് എത്തുന്നതായി യാതൊരു സൂചനയും കേന്ദ്രസർക്കാരിനുണ്ടായിരുന്നില്ല. വാങ് യീ ദില്ലിയിൽ വിമാനമിറങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ശേഷമാണ് ഇക്കാര്യത്തിൽ വിദേശകാര്യമന്ത്രാലയ അധികൃതർ ഔദ്യോഗിക സ്ഥിരീകരണം നടത്തിയത്.
വ്യാഴാഴ്ച രാത്രി 7.40-നാണ് ചൈനീസ് വിദേശകാര്യമന്ത്രിയെ വഹിച്ചുകൊണ്ടുള്ള വിമാനം ഡല്‍ഹിയിലിറങ്ങിയത്. ഇതുവരെയും വിദേശകാര്യമന്ത്രാലയത്തിന്റെ ഭാഗത്തുനിന്നും ഔദ്യോഗികമായ യാതൊരറിയിപ്പും പ്രഖ്യാപനങ്ങളോ ഒന്നും തന്ന ഉണ്ടായിട്ടില്ല. അഫ്ഗാനിസ്ഥാൻ സന്ദർശനം കഴിഞ്ഞ് വാങ് യീ നേരെ ദില്ലിയിലേക്ക് എത്തി എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.
ഈ മാസമാദ്യം പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ മേഖലയിലെ ദാസുവിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒമ്പത് ചൈനീസ് സൈനികർ കൊല്ലപ്പെട്ടതിനെ തുടർന്ന് ചൈനീസ് സ്റ്റേറ്റ് കൗൺസിലറും വിദേശകാര്യ മന്ത്രിയുമായ വാങ് യിയും പാകിസ്ഥാനിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യപ്പെട്ട നിരവധി വിഷയങ്ങളിൽ ഒന്നാണ് കശ്മീരിലെ സ്ഥിതി.
ശനിയാഴ്ച തെക്കുപടിഞ്ഞാറൻ ചൈനയിലെ ചെങ്ഡുവിൽ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി നടത്തിയ ചർച്ചയാണ് നടന്നത്. എന്നാൽ ഇക്കാര്യത്തിൽ ചൈന ഇടപെടേണ്ട ആവശ്യമില്ലെന്നാണ് ഇന്ത്യ പറഞ്ഞത്. സ്വന്തം കാര്യം നോക്കിയാൽ മതി. നമ്മുടെ ആഭ്യന്തരം വിഷയത്തിൽ ഇടപെട്ടാൽ തിരിച്ചടി അതിഭയാനകം ആയിരിക്കുമെന്നുമാണ് മുന്നറിയിപ്പ് നൽകിയത്.
ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാൻ ചൈനയ്‌ക്ക് ഒരു അവകാശവുമില്ല. ഇന്ത്യയിലെ തീരുമാനങ്ങൾ എടുക്കുന്നത് കേന്ദ്ര സർക്കാരാണ്. അതിൽ ചൈന ഇടപെടേണ്ട. നേരത്തെയും കശ്മീർ വിഷയത്തിൽ ചൈന ഉൾപ്പെടെയുള്ളവരുടെ ഇടപെടലിൽ ഇന്ത്യ താക്കീത് നൽകിയിട്ടുണ്ട്.
മോദി സർക്കാരിൻ്റെ തുടക്കകാലത്ത് വളരെ ഊഷ്മളമായിരുന്ന ഇന്ത്യ - ചൈന ബന്ധം അതിർത്തി തർക്കത്തെ തുടർന്ന് പിന്നീട് വഷളായിരുന്നു. ഗൽവാനിലെ ഏറ്റുമുട്ടലിൽ നിരവധി സൈനികർ കൊല്ലപ്പെട്ടതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ മോശമായി. സൈനിക തലത്തിൽ ആവർത്തിച്ചുള്ള ചർച്ചകൾ സംഘർഷത്തിൻ്റെ തീവ്രത കുറച്ചെങ്കിലും 2020-ന് മുൻപുള്ള നയതന്ത്രബന്ധത്തിലേക്ക് ഇരുരാജ്യങ്ങളും ഇനിയും എത്തിയിട്ടില്ല.
എന്നാൽ ഇതേ കാലയളവിൽ മോസ്കോയിലും ദുഷാൻബെയിലും വച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി ജയശങ്കർ വാങ് യീയെ കാണുകയും ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. 2020 സെപ്റ്റംബറിൽ, ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ ഒരു ഉച്ചക്കോടിയുടെ ഭാഗമായി ഇരുനേതാക്കളും മോസ്കോയിൽ വിപുലമായ ചർച്ചകൾ നടത്തി, ഈ സമയത്ത് കിഴക്കൻ ലഡാക്കിലെ അതിർത്തി തർക്കം പരിഹരിക്കുന്നതിന് ധാരണയിലെത്തുകയും ചെയ്തിരുന്നു.
2020 ജൂണിൽ ഗാൽവാനിലുണ്ടായ ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടലിന് ശേഷം ഏതെങ്കിലുമൊരു ചൈനീസ് ഉന്നത അധികാര സ്ഥാനത്തുളളയാൾ ഇന്ത്യയിൽ സന്ദർശനം നടത്തുന്നത് ഇതാദ്യമാണ്. യുക്രൈൻ സംഘർഷമുൾപ്പടെ ഇന്ത്യയെയും ചൈനയെയും ഒരുപോലെ ബാധിക്കുന്ന വിഷയത്തിൽ ചർച്ചയ്‌ക്കായാണ് വാങ് യി എത്തിയതെന്ന് സൂചനയുണ്ട്. എന്നാൽ സന്ദർശന വിവരം സംബന്ധിച്ച് ഔദ്യോഗികമായി സൂചനകളൊന്നുമില്ല. ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിൽ ഇരു രാജ്യങ്ങളുടെയും പുറത്ത് ചൈനയുമായി മുൻപ് ചർച്ച നടത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെത്തി ചർച്ച നടന്നിട്ടില്ല.
https://www.facebook.com/Malayalivartha























