പുടിന്‍ ഇനി ഭയക്കണം; യുക്രൈനില്‍ കാത്തിരിക്കുന്നത്; അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചാല്‍ യുദ്ധവിമാനങ്ങള്‍ പൊട്ടിച്ചിതറും; ബ്രിട്ടന്റെ വജ്രായുധം യുക്രൈന്റെ കയ്യില്‍; കരുത്ത് കാട്ടി സെലന്‍സ്‌കി

ബ്രിട്ടീഷ് നിര്‍മ്മിത സ്റ്റാര്‍സ്ട്രീക്ക് മിസൈലുകള്‍ ഉക്രെയ്‌നില്‍ വിന്യസിച്ചു കഴിഞ്ഞു. ഇനി വ്യോമാക്രമണം നടത്താന്‍ ചൈയ്ക്ക് മുട്ടു വിറയ്ക്കും. ഇപ്പോള്‍ തന്നെ യൂറോപ്പ് നല്‍കിയ ആയുധങ്ങള്‍ വന്‍ പ്രഹരമാണ് റഷ്യയ്ക്ക് നല്‍കിക്കൊണ്ടിരിക്കുന്നത് ഇതിനിടയിലാണ് സ്റ്റാര്‍സ്ട്രീക്ക് മിസൈലുകളുടെ വരവ്..
എവിടെ വേണമെങ്കിലും കൊണ്ടു നടന്ന് ആക്രമണം നടത്താന്‍ കഴിവുള്ള ഈ മിസൈല്‍ വ്‌ളാഡിമിര്‍ പുടിന്റെ സൈന്യത്തിന് വന്‍ വിനാശം വരുത്തി വയ്ക്കാന്‍ കഴിയുമെന്നാണ് വിദഗ്ദര്‍ വിലയിരുത്തുന്നത്. ബ്രിട്ടീഷ് നിര്‍മ്മിത വിമാനവേധ മിസൈലുകള്‍ ആദ്യമായാണ് ഉക്രെയ്ന്‍ സംഘര്‍ഷത്തില്‍ വിന്യസിക്കുന്നത്.
താഴ്ന്ന് പറക്കുന്ന ശത്രു ജെറ്റുകളെ വീഴ്ത്താന്‍ ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈല്‍ സംവിധാനമാണിത് സൈനീകരുടെ തോളില്‍ ഘടിപ്പിച്ച മിസൈലായ സ്റ്റാര്‍സ്ട്രീക്ക് സംവിധാനം ഉടന്‍ ഉപയോഗിക്കാന്‍ തയ്യാറാണെന്നാണ് പ്രതിരോധ സെക്രട്ടറി ബെന്‍ വാലസും അറിയിച്ചിരിക്കുന്നത്
'ശക്തമായ പ്രഹരങ്ങളില്‍' നിന്ന് വീര്‍പ്പുമുട്ടുകയും 16,000ലധികം സൈനികരെ നഷ്ടപ്പെട്ടതിനാല്‍ പുടിന്‍ അധിനിവേശത്തെ പിന്തിരിപ്പിക്കുകയാണെന്നാണ് യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. എന്നാല്‍ എന്താണ് സംഭവിക്കുക പ്രവചിക്കാന്‍ കഴിയാത്തതാണ്.
അതേസമയം തന്നെ റഷ്യക്കാരോട് യുദ്ധം ചെയ്യാന്‍ തന്റെ സൈന്യത്തിന് കൂടുതല്‍ ടാങ്കുകളും ഫാസ്റ്റ് ജെറ്റുകളും നല്‍കണമെന്ന് ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പാശ്ചാത്യ രാജ്യങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്
യുകെ നല്‍കിയ മിസൈല്‍ സംവിധാനം ഉക്രൈന്‍ സൈനീകര്‍ക്ക് ഉപയോഗിക്കാന്‍ വളരെ എളുപ്പമാണ്.. ഓരോ ഉക്രേനിയന്‍ സൈനികര്‍ക്കും ഇതുപയോഗിക്കാന്‍ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും അതുകൊണ്ടു തന്നെ സ്റ്റാര്‍സ്ട്രീക്ക് യുദ്ധത്തില്‍ തങ്ങള്‍ക്ക് വന്‍ മുതല്‍കൂട്ടാകും എന്നുമാണ് യുക്രൈന്‍ പ്രതിരോധ സെക്രട്ടറി വാലസ് പറഞ്ഞത്, യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തെ സഹായിക്കാന്‍ യുകെ മറ്റാരെക്കാളും രംഗത്തു വരുന്നു എന്നും വാലസ് കൂട്ടിച്ചേര്‍ത്തു.
എന്നിരുന്നാലും, കഴിഞ്ഞയാഴ്ച നടന്ന നാറ്റോ ഉച്ചകോടിയില്‍ ടാങ്കുകള്‍ വിതരണം ചെയ്യുന്നതിനുള്ള മിസ്റ്റര്‍ സെലെന്‍സ്‌കിയുടെ ആഹ്വാനത്തെയും പ്രതിരോധ സെക്രട്ടറി പ്രതീക്ഷയോടെ കാണുന്നുണ്ട്.
'ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന്, ആയുധ സംവിധാനങ്ങളുടെ ഉപയോഗിക്കാനുള്ള സങ്കീര്‍ണ്ണതയാണ്. യുദ്ധത്തില്‍ കൂടുതല്‍ മുന്നേറ്റം നടത്താന്‍, കൂടുതല്‍ പരിശീലനവും ആവശ്യമാണ്, അതിനാല്‍ തന്നെ ഈ യുദ്ധത്തില്‍ ഉക്രേനിളെ പരിശീലിപ്പിക്കാനും ആയുധങ്ങള്‍ ഉപയോഗിക്കാനും പാശ്ചാത്യ രാജ്യങ്ങള്‍ സഹായിക്കണം. അല്ലാതെ സോവിയറ്റ് ഉപകരണങ്ങള്‍ മാത്രമല്ല. ബ്രിട്ടീഷ് ടാങ്കുകള്‍ നല്‍കിയാലും ഞങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയണം എന്നും. പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് പറഞ്ഞു.
അതുപോലെ തന്നെ യുക്രെയ്‌നിലെ യുദ്ധക്കുറ്റങ്ങള്‍ക്ക് പുടിന്റെ ജനറല്‍മാര്‍ ന്യൂറംബര്‍ഗ് മാതൃകയിലുള്ള കണക്കെടുപ്പ് നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി, നഗരത്തിലെ സിവിലിയന്‍മാരെ ബോംബെറിഞ്ഞതിന് പട്ടികയുടെ തലപ്പത്ത് 'മരിയുപോളിന്റെ കശാപ്പ്' എന്നാണ് വിശേഷിപ്പിച്ചത്
'മാരുപോളിലെ 1,000ലധികം വസ്തുവകകള്‍ ആസൂത്രിതമായി നശിപ്പിക്കുന്നത് ജനീവ കണ്‍വെന്‍ഷനുകള്‍ക്ക് വിരുദ്ധമാണ്. ഉപയോഗിച്ച ആയുധങ്ങളുടെ തരവും അവ എങ്ങനെ കൈമാറുന്നു എന്നതും ബോധപൂര്‍വമായ ലക്ഷ്യത്തെ സൂചിപ്പിക്കുന്നു.'
https://www.facebook.com/Malayalivartha























