നിലനില്‍പ്പിനായി ഇമ്രാന്‍ ആ 50 നേതാക്കളെയും കൊന്നുതള്ളിയോ പാകിസ്ഥാനില്‍ അസാധാരണ നീക്കങ്ങള്‍

പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം തിങ്കളാഴ്ച അസംബ്ലിയിൽ അവതരിപ്പിക്കാനിരിക്കെ സർക്കാരിലെ മന്ത്രിമാരെ കാണാതായതായി റിപ്പോർട്ട്. പാകിസ്താൻ തെഹ്‌രീക്ക് ഇ ഇൻസാഫിലെ 50 മന്ത്രിമാരെ കാണാനില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. ഇമ്രാൻ ഖാന്റെ നയങ്ങളെ എതിർത്തവരാണ് പൊതുരംഗത്ത് നിന്ന് കാണാതായതെന്നും ശ്രദ്ധേയം.
കാണാതായ മന്ത്രിമാരിൽ 25 പേർ ഫെഡറൽ, പ്രവിശ്യാ ഉപദേഷ്ടാക്കളും സ്പെഷ്യൽ അസിസ്റ്റന്റുമാരുമാണ്. ഇമ്രാനെ അനുകൂലിക്കുന്ന വിദേശമന്ത്രി ഷാ മഹമൂദ് ഖുറേഷി, ഊർജമന്ത്രി ഹമദ് അസർ, പ്രതിരോധമന്ത്രി പർവേസ് ഖട്ടക്ക്, ആഭ്യന്തരമന്ത്രി ഷെയ്ഖ് റാഷിദ് തുടങ്ങിയവർ പൊതുരംഗത്ത് സജീവമാണ്. പാക് ദേശീയ അസംബ്ലിയിലെ 342 അംഗങ്ങളിൽ അവിശ്വാസം ജയിക്കാൻ ഇമ്രാന് 172 വോട്ടാണ് വേണ്ടത്.
സ്വന്തം പാർട്ടിയിലെ എംപിമാരും ഇമ്രാനെതിരെ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഇടഞ്ഞുനിൽക്കുന്ന മന്ത്രിമാരെ അനുനയിപ്പിക്കാനുള്ള ഇമ്രാൻ ഖാന്റെ ശ്രമവും പാളി. അതേസമയം ഇമ്രാൻ ഖാൻ ഇന്ന് രാജിവെയ്‌ക്കുമെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്. ഔദ്യോഗിക പേര് യൂട്യൂബ് ചാനലിൽ നിന്നും ഇമ്രാൻ നീക്കം ചെയ്തിരുന്നു.
നേരത്തെ വേരിഫൈഡ് ടിക്ക് ഉണ്ടായിരുന്ന യൂട്യൂബ് ചാനലിന്റെ പേര് ‘പ്രൈം മിനിസ്റ്റേഴ്‌സ് ഓഫീസ്’ എന്നായിരുന്നു. ഇപ്പോൾ ‘ഇമ്രാൻ ഖാൻ’ എന്ന പേരിലാണ്. ഇന്ന് നടക്കുന്ന മെഗാ റാലിയിൽ ഇമ്രാൻ ഖാൻ രാജിവെയ്‌ക്കുമെന്നാണ് സൂചന. അതിനിടെ, ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റാ ബീവിയും 600 കോടി പാകിസ്താൻ രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി പാകിസ്താൻ മുസ്ലിം ലീഗ് നവാസ് വൈസ് പ്രസിഡന്റ് മരിയം നവാസ് രംഗത്തെത്തി.
രാജ്യത്തെ സാമ്പത്തികമായി തകർത്തു. കരന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 6 ശതമാനമായി. പാകിസ്താൻ രൂപയുടെ മൂല്യ തകർച്ച, അവശ്യ സാധനങ്ങളുടെ വിലക്കയറ്റം, നികുതി പിരിവിലെ പാളിച്ച തുടങ്ങി നിരവധി വിമർശനങ്ങൾ വേറെയുമുണ്ട്. വിദേശ നയത്തിൽ വെള്ളം ചേർത്തു എന്നതാണ് അടുത്ത വിമർശനം. യുക്രെയ്നെതിരെ യുദ്ധം തുടങ്ങിയ അന്നുതന്നെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ സന്ദർശിച്ചതാണ് ഇതിനുള്ള പ്രധാന കാരണം.
പ്രതിപക്ഷത്തിന്റെ വാദങ്ങളെല്ലാം തള്ളുകയാണ് ഇമ്രാൻഖാൻ. സർക്കാരിന് ഭൂരിപക്ഷമുണ്ടെന്നും പ്രധാനമന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാൽ കണക്കിലെ കളികൾ ഇമ്രാൻഖാന് അനുകൂലമല്ല. രാജിവയ്ക്കാതിരുന്നാൽ ആഭ്യന്തര കലാപമാകും ഫലം. ഇതിന് ഇമ്രാൻഖാൻ തയ്യാറാകുമോയെന്ന് കണ്ടറിയണം.
ഇതിനിടെയാണ് സുപ്രീംകോടതി നാളെ (വെള്ളിയാഴ്ച) നിർണ്ണായക വിധി പറയാൻ പോകുന്നത്. കൂറുമാറിയ അംഗങ്ങളെ അയോഗ്യരാക്കണമെന്ന ഇമ്രാൻഖാൻറെ ഹർജിയിലാണ് സുപ്രീം കോടതി വിധി പറയുന്നത്. ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണമെന്നാണ് ആവശ്യം. 12 അംഗങ്ങളെ അയോഗ്യരാക്കിയാൽ ഇമ്രാൻഖാനും സർക്കാരിനും ആശ്വാസമാകും. എന്നാൽ ഭരണഘടനയുടെ 63 A ആജീവനാന്ത വിലക്കിനെ കുറിച്ച് പറയുന്നില്ല. അതുകൊണ്ടുതന്നെ അംഗങ്ങളെ വോട്ട് ചെയ്യാൻ കോടതി അനുവദിക്കുമെന്ന് പ്രതിപക്ഷവും കണക്കുകൂട്ടുന്നു.
https://www.facebook.com/Malayalivartha























