കോഴിക്കോട് സംഘര്‍ഷം; എസ് എഫ് ഐ സെക്രട്ടേറിയറ്റ് അംഗംമായ വിഷ്ണുവിന് വെട്ടേറ്റു

തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം നടക്കുന്നത്.മേപ്പയ്യൂര് കാരയാട് എസ് എഫ് ഐ പ്രവര്‍ത്തകന് വെട്ടേറ്റു. കാരയാട് ലോക്കല്‍ സെക്രട്ടറിയും എസ് എഫ് ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ വിഷ്ണുവി(20)നാണ് വെട്ടേറ്റത്.
വീട്ടിലേക്കു മടങ്ങുകയായിരുന്ന വിഷ്ണുവിനെ മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ മൂന്നംഗസംഘം വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. വിഷ്ണുവിന്റെ മുഖത്ത് മുളകുപൊടി വിതറിയതിനു ശേഷമായിരുന്നു വെട്ടിയത്.
പരിക്കേറ്റ വിഷ്ണുവിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ എസ് ഡി പി ഐ ആണെന്ന് എസ് എഫ് ഐ ജില്ലാ നേതൃത്വം ആരോപിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























