പേരൂര്‍ രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ വീതം പിഴയും

പേരൂര്‍ രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. 2018 ഓഗസ്റ്റ് 15 നാണ് പേരൂര്‍ സ്വദേശി രഞ്ജിത്തിനെ കാണാതായത്. മകനെ കാണാനില്ലെന്ന് കാണിച്ച് രഞ്ജിത്തിന്റെ അമ്മ ട്രീസ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം കിളികൊല്ലൂര്‍ സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിനൊടുവിലാണ് കോടതി വിധി.
ജീവപര്യന്തത്തിനു പുറമേ കുറ്റക്കാര്‍ രണ്ടുലക്ഷം രൂപ വീതം പിഴയൊടുക്കുകയും വേണം. നേരത്തെ, പ്രാഥമിക അന്വേഷണത്തില്‍ രഞ്ജിത്തിനെ തട്ടിക്കൊണ്ട് പോയതാണെന്ന് മനസിലായിരുന്നു. ഒന്നാം പ്രതി മനോജിന്റെ ഭാര്യയെ ഒപ്പം താമസിപ്പിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ രഞ്ജിത്തിനെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.
വീട്ടില്‍ പ്രാവ് വാങ്ങാനെന്ന വ്യാജേന എത്തിയ പ്രതികള്‍ രഞ്ജിത്തിനെ കാറില്‍ തട്ടിക്കൊണ്ട് പോയി പരവൂര്‍, നെടുങ്ങോലം എന്നിവിടങ്ങളില്‍ എത്തിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം തിരുനെല്‍വേലിക്ക് സമീപം സമുന്ദാപുരത്ത് എത്തിച്ച് ക്വാറി വേസ്റ്റുകള്‍ക്കടിയില്‍ കുഴിച്ചിട്ടു. ഫോണ്‍ പിന്തുടര്‍ന്നുള്ള അന്വേഷമാണ് പ്രതികളെ കുടുക്കിയത്.
"
https://www.facebook.com/Malayalivartha



























