Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കൊല്ലം പേരൂർ പ്രോമിസ് ലാന്റിൽ രഞ്ജിത്ത് ജോണ്‍സണെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം തടവ്; പ്രതികളെ വെവ്വേറെ ജയിലുകളിൽ പാർപ്പിക്കാൻ കോടതി ഉത്തരവ്

14 MAY 2019 01:21 PM IST
മലയാളി വാര്‍ത്ത

കൊല്ലം പേരൂർ പ്രോമിസ് ലാന്റിൽ രഞ്ജിത്ത് ജോണ്‍സണെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം തടവ്. ഒന്നാം പ്രതി ഇരവിപുരം വാലിമുക്കിന് സമീപം പുതിയ വീട്ടിൽ മനോജ് ബെനൻസ് എന്ന പാമ്പ് മനോജ്, രണ്ടാം പ്രതി നെടുങ്ങോലം കച്ചേരിവിള വീട്ടിൽ രഞ്ജിത്ത് എന്ന കാട്ടുണ്ണി, മൂന്നാം പ്രതി പൂതക്കുളം പാണാട്ട് ചിറയിൽ വീട്ടിൽ ബൈജു എന്ന കൈതപ്പുഴ ഉണ്ണി നാലു മുതൽ ഏഴുവരെ പ്രതികളായ വെട്ടിലത്താഴത്ത് വാടകയ്ക്കു താമസിക്കുന്ന ഡീസന്റ്മുക്ക് കോണത്തുകാവിനു സമീപം തോട്ടിൻ കരവീട്ടിൽ പ്രണവ് എന്ന കുക്കു , ഡീസന്റ്മുക്ക് കോണത്ത് വടക്കതിൽ വിഷ്ണു , കിളികൊല്ലൂർ പറങ്കിമാംവിള പവിത്രം നഗർ വിനീത മന്ദിരത്തിലെ വിനേഷ് , വെട്ടിലത്താഴത്ത് വാടകയ്ക്കു താമസിക്കുന്ന വടക്കേവിള സ്വദേശി റിയാസ് എന്നിവർക്കാണ് കൊല്ലം നാലാം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. പ്രതികൾക് 25 വർഷത്തേയ്ക്ക് ജാമ്യം അനുവദിക്കരുതെന്നും വിധിന്യായത്തിൽ കോടതി നിർദ്ദേശിച്ചു. ഏട്ടാം പ്രതി കിളികൊല്ലൂർ നക്ഷത്ര നഗർ പറങ്കിമാംവിളയിൽ അജിംഷയെ വെറുതെ വിട്ടു.

കൊറ്റങ്കര പേരൂർ അയ്യർമുക്കിനു സമീപം പ്രോമിസ്ഡ് ലാൻഡിൽ രഞ്ജിത്ത് ജോൺസനെ കഴിഞ്ഞ ഓഗസ്റ്റ് 15നു വീട്ടിൽ നിന്നു വിളിച്ചുകൊണ്ടുപോയി ചാത്തന്നൂർ പോളച്ചിറ ഏലായുടെ വിജനമായ സ്ഥലത്തു കാറിലിരുത്തി ഇടിച്ചും തൊഴിച്ചും കൊലപ്പെടുത്തിയെന്നാണു കേസ്. ഒന്നാം പ്രതിയായ മനോജിന്‍റെ ഭാര്യ വര്‍ഷങ്ങളായി രഞ്ജിത്തിനൊപ്പമായിരുന്നു താമസം. ഇതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഐ പി സി 120 B പ്രകാരം ഗൂഢാലോചന, 341 പ്രകാരം അന്യായമായി തടഞ്ഞു നിർത്തുക, 364 പ്രകാരം കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തട്ടിക്കൊണ്ടു പോകൽ , 201 പ്രകാരം തെളിവു നശിപ്പിക്കൽ , 34 പ്രകാരം സംഘം ചേരൽ ഐപിസി 302 പ്രകാരം കൊലപാതകം എന്നീ കുറ്റങ്ങളാണു പ്രതികൾക്കു മേൽ ചുമത്തിയിട്ടുള്ളത്.

കേരള പൊലിസിന്റെ ചരിത്രത്തിൽ ഏറ്റവും ചുരുങ്ങിയ കാലയളവിൽ വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ കിളികൊല്ലൂർ ക്രൈം എസ് ഐ വി. അനിൽകുമാറിനെ കോടതി പ്രശംസിച്ചു.ചുരുങ്ങിയ കാലത്തിനിടയിൽ ലഭ്യമായ എല്ലാ തെളിവുകളും ശേഖരിച്ച് മികച്ച അന്വേഷണം നടത്താൻ സബ് ഇൻസ്പെക്ടറായ അനിൽ കുമാറിന് സാധിച്ചതായി കോടതി അഭിപ്രായപ്പെട്ടു. കേരള പൊലിസിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു എസ് ഐ അന്വേഷണ ഉദ്യോഗസ്ഥനായ കൊലക്കേസിൽ പ്രതികളെ ശിക്ഷിക്കുന്നത്.

രഞ്ജിത്ത് ജോൺസണിന്റെ മൃതദേഹം തമിഴ്‌നാട് തിരുനൽവേലിക്കു 15 കിലോമീറ്റർ അടുത്തുള്ള സമുന്ദാപുരം പൊന്നക്കുടിയിൽ മാലിന്യം തള്ളുന്ന പാറമടയിൽ മൂടുകയായിരുന്നു. സെപ്റ്റംബർ 7നു കൈതപ്പുഴ ഉണ്ണി, വിനേഷ് എന്നിവരെയാണ് ആദ്യം അറസ്റ്റ് ചെയ്തത്.

കേസിലെ എട്ട് പ്രതികളും ജാമ്യം നേടി പുറത്തിറങ്ങുന്നത് സാക്ഷികളെ സ്വാധീനിക്കാനും വിചാരണ ദു‌ബലപ്പെടുത്താനും ഇടയാക്കിയേക്കുമെന്ന കണക്കുകൂട്ടലിൽ ആദ്യപ്രതിയെ അറസ്‌റ്റ് ചെയ്‌ത് 90 ദിവസം പൂർത്തിയാക്കുന്നതിന് മുമ്പ് കുറ്റപത്രം നൽകി പൊലീസ് പഴുതടച്ചത് കേസിൽ നിർണ്ണായകമായി. ഇതോടെ മുഴുവൻ പ്രതികളും ജാമ്യമില്ലാതെ വിചാരണ തടവുകാരായിരുന്നു. പ്രതികളെ വെവ്വേറെ ജയിലുകളിൽ പാർപ്പിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (26 minutes ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (33 minutes ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (47 minutes ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (50 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (1 hour ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (1 hour ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (1 hour ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (2 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (2 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (2 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (3 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (3 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (3 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Malayali Vartha Recommends