ഒരു കുടുംബത്തിലെ മൂന്ന് പുരുഷന്മാരും വീണ് മരിച്ചത് ഒരേ കിണറ്റിൽ... പിന്നിൽ സ്വത്ത് തട്ടിയെടുക്കലെന്ന് ആരോപണം... ഞെട്ടലോടെ കുടുംബവും ബന്ധുക്കളും

ഒരു കുടുംബത്തിലെ മൂന്ന് പുരുഷന്മാരും കിണറ്റിൽ മരിച്ചതോടെ ഞെട്ടലോടെയാണ് ബന്ധുക്കളും നാട്ടുകാരും. അതിനിടയിലാണ് ഇപ്പോൾ മൂന്നു പേരുടെയും മരണത്തിൽ സംശയം ഉന്നയിച്ച് ബന്ധുക്കൾ എത്തിയിരിക്കുന്നത്. വെഞ്ഞാറമൂടില്‍ ചുമട്ടുതൊഴിലാളിയായ രാജേഷാണ് ഏറ്റവും ഒടുവിലായി കിണറ്റില്‍ വീണ് മരിച്ചത്. രാജേഷിന്റെ അച്ഛനും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്ബ് കിണറ്റില്‍ വീണാണ് മരിച്ചത്. പിന്നാലെ അനിയനും ആളൊഴിഞ്ഞ സ്ഥലത്തെ കിണറ്റില്‍ വീണു മരിച്ചിരുന്നു. ഒടുവില്‍ രാജേഷിനേയും ഇതേമാതൃകയില്‍ മരണം കവര്‍ന്നതോടെ നാട്ടുകാരും സംശയം പ്രകടിപ്പിച്ച് രംഗത്തെത്തി. ഉണ്ടായിരുന്ന കിടപ്പാടവും ,കുറച്ചു പുരയിടവും അടുത്ത ബന്ധു ഏറെക്കാലമായി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ ക്രയവിക്രയത്തിനു സ്റ്റേയും വാങ്ങിയെന്നാണ് വിമലയുടെ ആരോപണം. കുടുംബത്തിന്റെ അവസാനത്തെ അത്താണിയായിരുന്ന രാജേഷും മരിച്ചതോടെ അമ്മ വിമല ആരോരുമില്ലാതെ ഒറ്റപ്പെടുകയും ചെയ്തു. ഇതിനിടയിലാണ് ബന്ധുവായ രാഷ്ട്രീയ സ്വാധീനങ്ങളുള്ള വ്യക്തിക്കെതിരെ ആരോപണത്തിന്റെ മുന ചെന്നെത്തിയിരിക്കുന്നത്. ഈ ബന്ധു സ്വത്ത് തട്ടിയെടുക്കാന്‍ എറെക്കാലമായി ശ്രമിക്കുന്നെന്നു മരിച്ച വിമല ആരോപിക്കുന്നു.
https://www.facebook.com/Malayalivartha



























