Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഗുരുവായൂരില്‍ പോയി തൊഴുത് മടങ്ങുന്നതിനിടെ ടാങ്കറും കാറും കൂട്ടിയിടിച്ച് കൊല്ലപ്പെട്ടത് ഒരു കുടുംബത്തിലെ നാലുപേർ:- അപ്രതീക്ഷിത ദുരന്തത്തിന്റെ നടുക്കത്തിൽ കോട്ടയം കല്ലുകടവില്‍ പ്രശാന്ത് ഭവൻ- സങ്കടം താങ്ങാനാകാതെ സരസ്വതിയമ്മ

14 MAY 2019 03:24 PM IST
മലയാളി വാര്‍ത്ത

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തി മടങ്ങുന്നതിനിടെയിരുന്നു ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് അച്ഛനും മകളും പേരക്കുട്ടികളുമടക്കം 4 പേർ മരിക്കുകയായിരുന്നു. ആലുവ കിഴക്കമ്പലം പള്ളിക്കര സൗത്ത് എരുമേലി ചിറ്റനാട് വീട്ടിൽ രാമകൃഷ്ണൻ (68), മകൾ നിഷ(33), നിഷയുടെ മകൾ ദേവനന്ദ(3), രാമകൃഷ്ണന്റെ മറ്റൊരു മകൾ ഷീനയുടെ കുഞ്ഞ് നിവേദിത(2) എന്നിവരാണ് മരിച്ചത്. നിഷയുടെ ഭർത്താവ് കോട്ടയം തുരുത്തി കല്ലുകുളം പ്രശാന്ത് ഭവനിൽ പി.എസ്. പ്രമോദ് കുമാർ, മകൻ ആദിദേവ് (ഏഴര) എന്നിവരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം പെരിഞ്ഞനം പഞ്ചായത്തോഫിസിന് സമീപമായിരുന്നു അപകടം. ഗുരുവായൂർ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിവരികയായിരുന്നു രാമകൃഷ്ണനും കുടുംബവും. ഇവർ സഞ്ചരിച്ചിരുന്ന കാറും കൊച്ചിയിൽനിന്ന് കോഴിക്കോട്ടേക്ക് പോയിരുന്നു ടാങ്കർലോറിയുമാണ് കൂട്ടിയിടിച്ചത്. പ്രമോദാണ് കാർ ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം തെറ്റിയ ലോറി സമീപത്തെ പുനക്കപറമ്പിൽ ഡോ. തിലകരാജന്റെ വീട്ടുമതിലും ഗേറ്റും തകർത്താണ് നിന്നത്. കാർ വെട്ടിപ്പൊളിച്ചാണ് അകത്തുള്ളവരെ പുറത്തെടുത്തത്.

അപ്രതീക്ഷിത ദുരന്തത്തിന്റെ നടുക്കത്തിലാണ് കോട്ടയം കല്ലുകടവില്‍ പ്രശാന്ത് ഭവൻ. മകന്‍ പ്രമോദിന്റെ ഭാര്യ നിഷയും കളിപ്പിച്ച്‌ കൊതി തീരാതെ കൊച്ചുമകള്‍ ദേവനന്ദയെയുമാണ് സരസ്വതി അമ്മയ്ക്ക് നഷ്ടമായത്. ഇരുവരെയും നഷ്ടപ്പെട്ടത് ഇപ്പോഴും സരസ്വതിയമ്മയ്ക്ക് വിശ്വസിക്കാനായിട്ടില്ല. നിഷയുടെ സഹോദരി നിവ്യയുടെ കല്യാണ നിശ്ചയ ചടങ്ങുകള്‍ക്കായി എല്ലാവരും ഒരുമിച്ചാണ് പോയത്. എന്നാല്‍ നിശ്ചയം കഴിഞ്ഞ സരസ്വതി അമ്മ മാത്രം വീട്ടിലേയ്ക്ക് മടങ്ങി. പ്രമോദും കുടുംബവും ആലപ്പുഴ ബീച്ചില്‍ സമയം ചെലവഴിച്ച ശേഷം ആലുവയിലെ നിഷയുടെ വീട്ടിലേക്കു പോയി.

അവിടെ നിന്നു ഗുരുവായൂരില്‍ പോയി തൊഴുതിട്ട് ഇന്നലെ വൈകിട്ടോടെ വീട്ടിലെത്താമെന്നാണു അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് എത്തിയത് മരണവാര്‍ത്തയായിരുന്നു. ഇരുവരുടെയും വിയോഗം സരസ്വതിയമ്മയെ അറിയിക്കാന്‍ മടിച്ചു. ശേഷം ബന്ധുക്കള്‍ ഓരോരുത്തരായി എത്തിതുടങ്ങി. പതിയെ കാര്യങ്ങള്‍ പറഞ്ഞ് കൊടുത്തു. ആ നടുക്കം ഇപ്പോഴും സരസ്വതിയമ്മയെ വിട്ട് അകന്നിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (26 minutes ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (33 minutes ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (47 minutes ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (50 minutes ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (1 hour ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (1 hour ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (1 hour ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (2 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (2 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (2 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (3 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (3 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (3 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Malayali Vartha Recommends