എസ്എഫ്‌ഐയിലേക്ക് സാമൂഹ്യ വിരുദ്ധ ശക്തികള്‍ കടന്നുകയറുന്നത് ബോധപൂര്‍വ്വമായ ഇടപെടലിന്റെ ഭാഗമായാണെന്ന് സെക്രട്ടേറിയേറ്റ് വിലയിരുത്തി

എസ്എഫ്‌ഐയിലേക്ക് സാമൂഹ്യ വിരുദ്ധ ശക്തികള്‍ കടന്നുകയറുന്നത് ബോധപൂര്‍വ്വമായ ഇടപെടലിന്റെ ഭാഗമായാണെന്ന് സെക്രട്ടേറിയേറ്റ് വിലയിരുത്തി. ഇതുമൂലമാണ് എസ്എഫ്‌ഐ മൂല്യങ്ങളുടെ കാര്യത്തില്‍ താഴേക്ക് പോയത്. ഇത് തടയാന്‍ പാര്‍ട്ടിതലത്തില്‍ ശ്രദ്ധ ഉണ്ടാവണമെന്നും സെക്രട്ടേറിയേറ്റ് യോഗത്തില്‍ വിലയിരുത്തലുണ്ടായി. യൂണിവേഴ്‌സിറ്റി കോളജിലെ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അപവാദ പ്രചരണങ്ങള്‍ പല മാധ്യമങ്ങളടക്കം മത്സരിക്കുകയാണ്. ഇതിനെതിരെ പ്രതിരോധ പ്രചാരണം ശക്തമാക്കണം. സാമൂഹ്യവിരുദ്ധ ശക്തികള്‍ തങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കാന്‍ എസ്എഫ്‌ഐയെ മറയാക്കുന്നുണ്ട്. നേതാക്കള്‍ക്ക് ഇതു കൃത്യമായി അറിയാമായിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
യൂണിവേഴ്‌സിറ്റി കോളജിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി വിദ്യാഭ്യാസസംരക്ഷണ സമിതി രൂപീകരിക്കാനും സെക്രട്ടേറിയേറ്റില്‍ തീരുമാനമായി. കത്തിക്കുത്ത് അടക്കമുള്ള കാര്യങ്ങളില്‍ എസ്.എഫ്.ഐ ജില്ലാ നേതൃത്വത്തിന് തെറ്റ് പറ്റിയെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റിലും വിമര്‍ശനം ഉയര്‍ന്നിരുന്നു. വിഷയത്തില്‍ എസ്എഫ്‌ഐ കൈക്കൊണ്ട നടപടികളും പൊലീസിന്റെ കാര്യക്ഷമമായ അന്വേഷണവും താഴെ തട്ട് വരെ റിപ്പോര്‍ട്ട് ചെയ്യാനാണ് സിപിഎമ്മിന്റെ തീരുമാനം. മുമ്പും സാമൂഹ്യവിരുദ്ധര്‍ നുഴഞ്ഞുകയറുന്നെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പക്ഷെ, അന്നൊക്കെ പാര്‍ട്ടി ഇടപെട്ട് അതൊക്കെ ഒതുക്കുകയായിരുന്നു. ചില തീവ്രസ്വഭാവമുള്ള മുസ്്‌ലിം സംഘടനകളാണ് എസ്.എഫ്.ഐയിലും ഡിവൈഎഫ്‌ഐയിലും നുഴഞ്ഞ് കയറുന്നതെന്ന് കണ്ടെത്തിയിരുന്നു.
യൂണിവേഴ്‌സിറ്റി കോളേജിലും മഹാരാജാസ് കോളജിലും എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചുകൊണ്ട് തീവ്ര മുസ്്‌ലിം ആശയങ്ങള്‍ പ്രചരിപ്പിക്കുന്നവരുണ്ട്. ഇക്കാര്യം ചില നേതാക്കളുടെ ശ്രദ്ധില്‍ പെട്ടിരുന്നു. അത്തരക്കാരാണ് മഹാരാജാസില്‍ അഭിമന്യൂവിനെ കൊലപ്പെടുത്തിയത്. തീവ്രമുസ്്‌ലിം ചിന്ത പ്രചരിപ്പിക്കുന്നവര്‍ക്ക് രഹസ്യമായി പ്രവര്‍ത്തിക്കാനുള്ള മറയായി എസ്.എഫ്.ഐയെ ഉപയോഗിക്കുന്നെന്ന് പല വിദ്യാര്‍ത്ഥികളും നിരവധി തവണ ആരോപണം ഉന്നയിച്ചിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ അറബിക്, ഇസ്്‌ലാമിക് ഹിസ്റ്ററി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ എസ്.എഫ്.ഐക്കാരെ പോലും ആക്രമിക്കുന്ന തരത്തില്‍ ചില തീവ്രമുസ്്‌ലിം വിദ്യാര്‍ത്ഥി സംഘടനകള്‍ വളര്‍ന്നിട്ടുണ്ട്. ഇക്കാര്യം പരസ്യമായി സമ്മതിക്കാന്‍ പക്ഷെ, സി.പി.എമ്മോ, എസ്.എഫ്.ഐയോ തയ്യാറല്ല.
ഉമ്മന്‍ചാണ്ടിയും ആന്റണിയും മുഖ്യമന്ത്രിമാരായിരുന്നപ്പോള്‍ യൂണിവേഴ്‌സിറ്റി കോളജിനെ പാളയത്ത് നിന്ന് കാര്യവട്ടത്തേക്ക് നീക്കാന്‍ ശ്രമിച്ചിരുന്നു. അന്ന് അവിടെ പഞ്ടനക്ഷത്ര ഹോട്ടല്‍ കൊണ്ടുവരാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത് എന്ന് ആരോപിച്ച് സി.പി.എം പ്രതിരോധം തീര്‍ക്കുകയായിരുന്നു. സി.പി.എം പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ നടത്തുന്ന സമരങ്ങള്‍ക്കും അതിന്റെ മറവില്‍ നടത്തുന്ന അക്രമങ്ങള്‍ക്കും ആയുധങ്ങളും കല്ലുകളും മറ്റും ശേഖരിച്ച് വച്ചിരുന്നത് യൂണിവേഴ്‌സിറ്റി കോളജിലാണ്. പലതവണ ഇവിടെ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ കല്ലും കമ്പും മറ്റും പൊലീസിന് നേരെ എറിയുന്നതും ഈ ക്യാമ്പസിന് അകത്ത് നിന്നാണ്. എന്തായാലും പുതിയ വാവാദങ്ങള്‍ ശുദ്ധികലശത്തിന് വഴിയൊരുക്കുമോ എന്ന കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha