തിരുവനന്തപുരത്ത് കഴക്കൂട്ടത്തിനും കൊച്ചുവേളിക്കുമിടയില്‍ റെയില്‍പാളത്തിലുണ്ടായ വിള്ളലിന് പരിഹാരമായി.. ട്രെയിനുകള്‍ ഓടിത്തുടങ്ങി

തിരുവനന്തപുരത്ത് കഴക്കൂട്ടത്തിനും കൊച്ചുവേളിക്കുമിടയില്‍ റെയില്‍പാളത്തിലുണ്ടായ വിള്ളലിന് പരിഹാരമായി. ട്രെയിനുകള്‍ ഓടിത്തുടങ്ങി. ഇന്ന് രാവിലെ 9.30 ഓടെയാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ഇതോടെ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. ഓണത്തിരക്കായതിനാല്‍ ജീവനക്കാര്‍ മുന്നിട്ടിറങ്ങി അടിയന്തരമായി പ്രശ്‌നങ്ങള്‍ പരിഹരിച്ചു.
മാവേലി, ഇന്റര്‍സിറ്റി, ജയന്തി ജനത എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ വിവിധ സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടു. ഓണക്കാലമായതിനാല്‍ ട്രെയിനുകളിലെല്ലാം തിരക്ക് കൂടുതലാണ്.
https://www.facebook.com/Malayalivartha