റോയിയുടെ അടുത്ത കൂട്ടുകാരന്റെ മരണത്തില്‍ ദുരൂഹത; ബിച്ചുണ്ണി മരിച്ചതും അത്താഴം കഴിച്ച ശേഷം; മൃതദേഹം കണ്ടെത്തിയത് രണ്ട് ദിവസത്തിന് ശേഷം പുഴുവരിച്ച നിലയില്‍; മരണത്തിന് പിന്നില്‍ സയനൈയ്ഡ് ജോളിക്ക് പങ്കെന്നും ആരോപണം?

ജോളിക്കെതിരെ ദിവസംതോറും ഓരോ കൊലപാതക കുറ്റങ്ങളാണ് ചുമത്തപ്പെടുന്നത്, ലോകത്തുതന്നെ ഇത്തരത്തിലുള്ള കൊലപാതക പരമ്പര ഇതാദ്യമാകും, റോയിയുടെ ഉറ്റ സുഹൃത്തായ ബിച്ചുണ്ണിയും റോയിയുടെ മരണ ശേഷം മരണപ്പെട്ടിരുന്നു അതും വിരല്‍ ചൂണ്ടുന്നത് ജോളിയിലേക്ക് തന്നെയാണ്, പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ സയനൈഡ് ഇരകളുണ്ടോയെന്നും പൊലീസ് സംശയിക്കുന്നു. ജോളിയുടെ അയല്‍വാസി ബിച്ചുണ്ണിയുടെ മരണവും അന്വേഷണമാണ് ഇതില്‍ പ്രധാനം. റോയിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു പറഞ്ഞയാളാണു ബിച്ചുണ്ണി. റോയിയുടെ അടുത്ത സുഹൃത്തായിരുന്ന ബിച്ചുണ്ണി ആ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. റോയിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് തുടക്കം മുതല്‍ തന്നെ ബിച്ചുണ്ണി ആരോപിച്ചിരുന്നത്രേ. കഴിഞ്ഞ വര്‍ഷമാണ് ബിച്ചുണ്ണി മരിച്ചത്. ഒരു ദിവസം ഭക്ഷണം കഴിച്ച ശേഷമായിരുന്നു ബിച്ചുണ്ണി മരിച്ചതെന്ന് സഹോദരി ഭര്‍ത്താവ് പറഞ്ഞു. ബിച്ചുണ്ണി മരിച്ച് രണ്ട് ദിവസം കഴിഞ്ഞ് പുഴുവരിച്ചാണ് മൃതദേഹം കണ്ടെത്തിയത്.
അത്താഴം കഴിച്ചശേഷമാണു ബിച്ചുണ്ണി മരിച്ചതെന്നു സഹോദരീഭര്‍ത്താവാണ് വെളിപ്പെടുത്തുന്നത്. കോഴിക്കോട് എന്‍.ഐ.ടിക്കടുത്ത് കുന്ദമംഗലത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതാവ് മണ്ണിലേതില്‍ രാമകൃഷ്ണന്റെ മരണത്തെക്കുറിച്ചും അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha