സഹപ്രവർത്തകയെ മനോരോഗിയാക്കി പോലീസ് ഉന്നതർ; സഹപ്രവർത്തകയെ മാനസിക രോഗിയാക്കി സ്വന്തം കൈ നന്നായി കഴുകിയ ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ സേനയിൽ സങ്കടം; കേരള പത്രപ്രവർത്തക യൂണിയൻ അവരുടെ സംസ്കാരം ഉയർത്തി പിടിച്ച് പ്രതിഷേധ പരിപാടികളിൽ നിന്നും പിൻവാങ്ങി

സഹപ്രവർത്തകയെ മാനസിക രോഗിയാക്കി സ്വന്തം കൈ നന്നായി കഴുകിയ ഉയർന്ന ഉദ്യോഗസ്ഥർക്കെതിരെ സേനയിൽ സങ്കടം. ചാനൽ ക്യാമറാമാനോട് മോശമായി പെരുമാറിയ പോലീസുകാരിയെയാണ് കേരള പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥർ മനോരോഗിയാക്കി ചിത്രീകരിച്ചത്.
അതേസമയം കേരള പത്രപ്രവർത്തക യൂണിയൻ അവരുടെ സംസ്കാരം ഉയർത്തി പിടിച്ച് പ്രതിഷേധ പരിപാടികളിൽ നിന്നും പിൻവാങ്ങി. പത്രപ്രവർത്തകർ കാണിച്ച ഔന്നത്യം പോലീസ് കാണിച്ചില്ലല്ലോ എന്നാണ് പോലീസുകാർ പറയുന്നത്.
വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. ഒരു പരിപാടി കവർ ചെയ്യാനെത്തിയ ജയ്ഹിന്ദ് ചാനൽ ഡ്രൈവറോടും ക്യാമറമാനോടുമാണ് പോലീസുകാരി അപമര്യാദയായി പെരുമാറിയത്. എന്നാൽ പോലീസുകാർ പറയുന്നത് മറ്റൊരു കഥയാണ്. നോ പാർക്കിംഗ് ഏരിയയിലാണ് ചാനലിന്റെ കാർ പാർക്ക് ചെയ്തിരുന്നത്. വാഹനം മാറ്റിയിട്ടാൻ പോലീസുകാരി ആവശ്യപ്പെട്ടു. ഡ്രൈവർ വാഹനം മാറ്റാൻ വിസമ്മതിച്ചു. സാധാരണ വലിയ പരിപാടികൾ നടക്കുമ്പോൾ മാധ്യമങ്ങളുടെ വാഹനങ്ങൾ ഇത്തരത്തിൽ പാർക്ക് ചെയ്യാറുണ്ട്. ചാനലാണെന്ന് കണ്ടില്ലേ എന്ന് ഡ്രൈവർ ചോദിച്ചു. അപ്പോൾ പ്രധാനമന്ത്രിയായാലും മാറ്റണമെന്ന് പോലീസുകാരി ആവശ്യപ്പെട്ടു. ഇത് ചോദ്യം ചെയ്ത ചാനൽ ജീവനക്കാരനെ പോലീസുകാരി മർദ്ദിച്ചെന്നാണ് പോലീസുകാർ പറയുന്നത്. മർദ്ദനത്തെ തുടർന്നു തെറിയും വിളിച്ചു. ഇതിന്റെ രംഗങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വന്നത്.
പോലീസുകാരിക്ക് മാനസികപ്രയാസമുണ്ടെങ്കിൽ അവരെ ജോലിക്ക് നിയോഗിച്ചവരാണ് കുറ്റക്കാർ. വിവാദപോലീസുകാരിക്ക് മാനസിക പ്രശ്നങ്ങൾ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. തിരുവനന്തപുരത്തെ വട്ടിയൂർക്കാവ് സ്റ്റേഷനിൽ അവർ വർഷങ്ങളോളം ജോലി ചെയ്തിട്ടുണ്ട്. മാനസിക സമ്മർദ്ദം നൽകാത്ത ജോലികളാണ് സഹപ്രവത്തകർ അവർക്ക് നൽകുന്നത്. അവരുടെ അസുഖത്തിന്റെ കാര്യം തിരുവനന്തപുരം കമ്മീഷണർക്കുമറിയാം. ഒരിക്കൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട ഒരു പ്രതിക്ക് വിവാദ പോലീസുകാരിയെ കാവലിന് നിയോഗിച്ചു. രാത്രി ഉറക്കമില്ലാതിരുന്ന പോലീസുകാരി പിറ്റേന്ന് രാവിലെ ഡോക്ടറോട് ചൂടായി. ഡോക്ടർ കമ്മീഷണറെ വിളിച്ചാണ് അവരെ ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കിയത്.ഇതിന് ശേഷം മാനസിക സമ്മർദ്ദമില്ലാത്ത ജോലികളാണ് ഇവർക്ക് നൽകിയിരുന്നത്. കഴിഞ്ഞയാഴ്ച മാനസിക നില കുഴപ്പത്തിലാക്കുന്ന എന്തോ ഉണ്ടായതായി പറയപ്പെടുന്നു. അങ്ങനെയുള്ള ഒരാളെ റോഡിൽ ജോലിക്ക് നിയോഗിച്ചവർക്കാണ് യഥാർത്ഥ മാനസിക സമ്മർദ്ദം.
ഹർഷിത അട്ടലൂരി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇവർക്ക് മാനസിക സമ്മർദ്ദം ഉണ്ടെന്ന് വ്യക്തമാക്കി പരസ്യ പ്രസ്താവന ഇറക്കി. ഇത്തരം ഉദ്യോഗസ്ഥരെ ജോലിക്ക് നിയോഗിക്കരുതെന്ന് അവർ നിർദ്ദേശം നൽകി. സംസ്ഥാന പോലീസ് മേധാവിയും മനോജ് എബ്രഹാമും വിഷയത്തിൽ ഇടപെട്ടു. പോലീസുകാരിയെ സസ്പെന്റ് ചെയ്യണമെന്നാണ് ആവശ്യം. രോഗം ഒരു കുറ്റമല്ല. അതിന്റെ പേരിൽ ഒരാളെ അപമാനിക്കുന്നതാണ് കുറ്റകരം.
https://www.facebook.com/Malayalivartha