വളര്‍ത്തുമകന്റെ മരണത്തില്‍ മനംനൊന്ത് വളര്‍ത്തമ്മ കിണറ്റില്‍ ചാടി മരിച്ചു

വളര്‍ത്തുമകന്റെ ആത്മഹത്യാ വിവരമറിഞ്ഞ് മനംനൊന്ത് വളര്‍ത്തമ്മ കിണറ്റില്‍ ചാടി മരിച്ചു. കരുതംകോട് തുണിപാട് പടപറതല പുത്തന്‍ വീട്ടില്‍ സുശീലയാണ് മരിച്ചത്. വളര്‍ത്തുമകനുമായ 25കാരന്‍ വിഷ്ണു വീടിനുള്ളില്‍ തൂങ്ങി മരിച്ചിരുന്നു. ഇതറിഞ്ഞ സുശീല നാല്‍പത് അടിയോളം ആഴമുള്ള കിണറ്റിലേക്ക് എടുത്തുചാടുകയായിരുന്നു.
സഹോദരി ശ്രീദേവിയുടെ മകനാണ് വിഷ്ണു. സുശീലയെ രക്ഷിക്കാന്‍ കയറുകെട്ടി കിണറ്റിലേക്ക് എടുത്തു ചാടിയ ഭര്‍ത്താവ് രവീന്ദ്രനെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്‌സെത്തി സുശീലയെ പുറത്തെടുക്കുമ്‌ബോഴേക്കും മരിച്ചിരുന്നു. സുശീലയ്ക്കും രവീന്ദ്രനും മക്കളില്ലാത്തതിനാല്‍ വിഷ്ണുവിനെ ചെറുപ്പം മുതല്‍ ഇവരായിരുന്നു വളര്‍ത്തിയത്. സുകുമാരനാണ് വിഷ്ണുവിന്റെ പിതാവ്.
https://www.facebook.com/Malayalivartha