കുണ്ടമണ്‍കടവിലെ വീട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് നടി മല്ലികാ സുകുമാരന്‍ ബന്ധുവീട്ടിലേക്ക് മാറി; ഇതുപോലെ 2018ല്‍ പെയ്ത മഴയിലും മല്ലിക സുകുമാരന്റെ വീട്ടില്‍ വെള്ളം കയറിയിരുന്നു

വീണ്ടും കുണ്ടമണ്‍കടവിലെ വീട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് നടി മല്ലികാ സുകുമാരന്‍ ബന്ധുവീട്ടിലേക്ക് മാറിയിരിക്കുകയാണ്. കുണ്ടമണ്‍കടവ് ഏലാ റോഡിലെ 13 വീടുകളിലാണ് കരമനയാറ്റില്‍നിന്ന് വെള്ളം കയറിയത്. തുടര്‍ന്ന് അഗ്നിരക്ഷാസേനയുടെ റബ്ബര്‍ബോട്ട് കൊണ്ടുവന്ന് വീടുകളിലുള്ളവരെ കരയിലേക്ക് മാറ്റി. ജവഹര്‍നഗറിലെ സഹോദരന്റെ വീട്ടിലേക്കാണ് നടി മാറിയത്. 2018- ലും ഈ ഭാഗത്ത് വെള്ളം കയറിയതിനെത്തുടര്‍ന്ന് മല്ലികാസുകുമാരന്‍ ഉള്‍പ്പടെയുള്ളവരെ മാറ്റിയിരുന്നു.
ഡാം തുറന്നതാണ് രണ്ടുതവണയും വെള്ളം കയറാന്‍ കാരണമായതെന്ന് മല്ലികാസുകുമാരന്‍ പറഞ്ഞു. മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നത് നാട്ടുകാര്‍ക്ക് വലിയ നഷ്ടങ്ങളാണുണ്ടാക്കുന്നത്. വീടിനുപിറകിലെ കനാല്‍ ശുചിയാക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് പരാതി നല്‍കിയെങ്കിലും മൂന്നുവര്‍ഷമായി നടപടിയുണ്ടായില്ലെന്നും മല്ലിക പറഞ്ഞു.
ജോര്‍ദാനില്‍ നിന്നും 'ആടു ജീവിതം' ഷൂട്ടിംഗ് സംഘം വെള്ളിയാഴ്ചയാണ് കൊച്ചിയിലെത്തിയപ്പോള്‍ പൃഥ്വിരാജും ഒപ്പം ഉണ്ടായിരുന്നു. എത്തിയയുടന്‍ മെഡിക്കല്‍ പരിശോധനകള്‍ക്കു ശേഷം സംവിധായകന്‍ ബ്ലെസിയും നടന്‍ പൃഥ്വിരാജും ഉള്‍പ്പെടുന്ന 58 അംഗ സംഘത്തെ ക്വാറന്റീനിലാക്കുകയായിരുന്നു. കൂളിംഗ് ഗ്ലാസും മാസ്‌കും ധരിച്ച് നല്ല സ്റ്റൈലായി ക്വാറന്റീനിലേക്ക് പോകുന്ന ചിത്രം പൃഥ്വിരാജ് തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിന്നു.
#ഛളളഠീഝൗമൃമിശേിലകിട്യേഹല എന്ന ഹാഷ് ടാഗിലാണ് പൃഥി ചിത്രം പോസ്റ്റു ചെയ്തതും. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലാണ് പൃഥ്വി ഉള്‍പ്പെടെയുള്ളവര്‍ക്കു വേണ്ടി ക്വാറന്റീന്‍ കേന്ദ്രമാക്കി മാറ്റിയത്.
വിമാനത്താവളത്തില്‍ നിന്നും ഈ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് സ്വയം കാറാേടിച്ചാണ് പൃഥ്വി പോയത്. ഷൂട്ടിംഗ് സംഘം വിമാനം കയറാന്‍ നേരത്തെ അമ്മനിലെ വിമാനത്താവളത്തില്‍ എത്തിയതിന്റെ ചിത്രം ജോര്‍ദാനിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തിരുന്നു. വിമാനത്താവളത്തില്‍ നിന്നും ഈ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് സ്വയം കാറാേടിച്ചാണ് പൃഥ്വി പോയത്.
ഇതുപോലെ 2018ല്‍ പെയ്ത മഴയിലും നടന്‍ പൃഥ്വിരാജിന്റെ അമ്മ മല്ലിക സുകുമാരന്റെ വീട്ടില്‍ വെള്ളം കയറിയിരുന്നു. വീടിനകത്ത് വരെ വെള്ളം കയറിയ നിലയിലായിരുന്നു അന്ന്. മുറ്റത്തു കിടക്കുന്ന കാര്‍ പകുതിയും അന്ന് വെള്ളത്തിനടിയിലയി. ഇതോടെ മല്ലിക സുകുമാരനെ രക്ഷാപ്രവര്‍ത്തകര്‍ ചേര്‍ന്ന് വലിയ ബിരിയാണി ചെമ്ബില്‍ ഇരുത്തി സുരക്ഷിത സ്ഥാനത്തേക്ക് നീക്കിയത് വലിയ വാര്‍ത്തയായിരുന്നു. ഫോറം കേരളം എന്ന ട്വിറ്റര്‍ പേജിലൂടെയാണ് മല്ലികയെ രക്ഷാപ്രവര്‍ത്തകരെത്തി വീടിന് പുറത്തു കൊണ്ടുപോകുന്ന ചിത്രം അന്ന് പുറത്തു വന്നത്. വീടിനകത്ത് വെള്ളവും ചെളിയും നീക്കുന്ന ചിത്രവും പിന്നീട് പുറത്ത് വിട്ടിരുന്നു.
രണ്ട് പേര്‍ ചേര്‍ന്നാണ് മല്ലികാ സുകുമാരനെ പുറത്തുകൊണ്ടു വന്നത്. വലിയൊരു അണ്ടാവിലാണ് അവരെ വീട്ടില്‍ നിന്ന് കൊണ്ടു വരുന്നതായി ചിത്രം പ്രചരിക്കുന്നത്. നേരത്തെ വഴുതക്കാടായിരുന്നു മല്ലികാ സുകുമാരന്റെ വീട്. പൃഥ്വിരാജ് പുതിയ വീട് വച്ചതോടെയാണ് മല്ലിക ഇവിടേക്ക് മാറിയത്. കുണ്ടമണ്‍ കടവിലൂടെ കരമന ആറ് ഒഴുകുന്നുണ്ട്. അങ്ങനെയാണ് കനത്ത മഴയില്‍ പരിസരത്തെ എല്ലാ വീട്ടിലും വെള്ളം കയറിയത്.
https://www.facebook.com/Malayalivartha