നാളെ ചെറിയ പെരുന്നാൾ; ഹോട്ട് സ്പോട്ടുകളൊഴികെയുള്ള മേഖലകളിൽ നാളെ കടകളുടെ പ്രവർത്തനത്തിനും വാഹന ഗതാഗതത്തിനും സർക്കാർ ഇളവ്

നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. ഞയറാഴ്‍ച ആയിരുന്നിട്ടും വലിയ ഇളവുകൾ സംസ്ഥാനം അനുവദിച്ചിരിക്കുകയാണ്. അതിനു മുമ്ബ് ലോകം ഇത്ര വലിയ കഷ്ട്ടത്തിൽ ആയിരിക്കുന്നു എന്നു എല്ലാവര്ക്കും അറിയാം. എന്നിരുന്നാലും ആ വലിയ ഒത്തുകുടലിന്റെയും നമ്മയുടെയും ദിവസങ്ങൾ മുന്നിൽ കണ്ടു കൊണ്ട് എല്ലാവര്ക്കും ചെറിയ പെരുന്നാളിന്റെ എല്ലാവിധ ആശംസകളും ഒത്തിരി സ്നേഹത്തോടെ മുൻ കൂറായി നേരുകയാണ്.
എന്തായാലും ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഹോട്ട് സ്പോട്ടുകളൊഴികെയുള്ള മേഖലകളിൽ നാളെ കടകളുടെ പ്രവർത്തനത്തിനും വാഹന ഗതാഗതത്തിനും സർക്കാർ ഇളവ് നൽകുമെന്ന് സൂചന. പെരുന്നാളുമായി ബന്ധപ്പെട്ടാണ് ഇളവുകൾ അനുവദിക്കുന്നതെങ്കിലും ആഘോഷങ്ങൾ അതിരുവിടാതെ സൂക്ഷിക്കാൻ നിരീക്ഷണത്തിന് പൊലീസും ആരോഗ്യപ്രവർത്തകരും രംഗത്തുണ്ടാകും.
നാളെ പെരുന്നാള്‍ പ്രമാണിച്ച് സമ്ബൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. തുണിക്കടകള്‍, ബേക്കറി, ഫാന്‍സി സ്റ്റോറുകള്‍ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച രാവിലെ ഏഴുമുതല്‍ വൈകിട്ട് ഏഴു വരെയുള്ള സമയത്ത് പ്രവര്‍ത്തിക്കാവുന്നതാണ്.
ഇറച്ചി, മത്സ്യക്കടകള്‍ക്ക് രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 11 വരെ തുറക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പെരുന്നാള്‍ പ്രമാണിച്ച് ഞായറാഴ്ചകളില്‍ പാലിച്ചുവരുന്ന സമ്ബൂര്‍ണ ലോക്ക്ഡൗണില്‍ ഇളവുകളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
തുടര്‍ന്നാണ് എതെല്ലാം മേഖലകളിലാണ് ഇളവുകള്‍ എന്ന് വ്യക്തമാക്കുന്ന നിര്‍ദേശം സര്‍ക്കാര്‍ പുറത്തുവിട്ടത്. ബന്ധുവീടുകള്‍ സന്ദര്‍ശിക്കാന്‍ അന്തര്‍ജില്ലാ യാത്രകള്‍ നടത്താനും അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്. എന്നാൽ ഇപ്പോഴുള്ള ലോക്ഡൗൺ ഇളവുകള്‍ ആഘോഷിക്കാനുള്ളതല്ല. സര്‍ക്കാര്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ക്വാറന്‍റീനിലിരിക്കുന്നവര്‍ ഒരു സാഹചര്യത്തിലും പുറത്തിറങ്ങരുത്. സമൂഹത്തിന്‍റെ ആരോഗ്യം കൂടി നോക്കിയാണ് ഇത് ആവശ്യപ്പെടുന്നതെന്നും മന്ത്രി വിഎസ് സുനിൽകുമാര്‍.വ്യക്തമാക്കി
കേരളത്തിന്‍റെ അതിര്‍ത്തികള്‍ തുറന്നതിന്‍റേയും പ്രവാസികള്‍ നാട്ടിലേക്ക് എത്തുന്നതിന്‍റെയും സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് കേസുകള്‍ പ്രതീക്ഷിച്ചതാണെന്ന് മന്ത്രി വിഎസ് സുനിൽകുമാര്‍. ഹോട്ട്സ്പോട്ടുകളില്‍ നിന്നും റെഡ് സോണില്‍ നിന്നുമാണ് കൂടുതലാളുകളുമെത്തുന്നത്. അതിന്‍റെ കൂടി അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ജാഗ്രതാ പോര്‍ട്ടലിലൂടെ രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെടുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍ക്ക് എവിടെ നിന്നാണ് രോഗം വന്നതെന്ന് ഇപ്പോള്‍ നമുക്ക് അറിയാം. എന്നാല്‍ ഇവരെവിടെനിന്നാണ് വരുന്നതെന്ന് വ്യക്തതയില്ലെങ്കിലാണ്അത് സാമുഹിക വ്യാപനത്തിലേക്ക് മാറുക. അതിലാണ് ഭയപ്പെടേണ്ടത് ഇപ്പോള്‍ ജാഗ്രതയാണ് ആവശ്യം. ഇപ്പോഴുള്ള ലോക്ഡൗൺ ഇളവുകള്‍ ആഘോഷിക്കാനുള്ളതല്ല. സര്‍ക്കാര്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. ക്വാറന്‍റീനിലിരിക്കുന്നവര്‍ ഒരു സാഹചര്യത്തിലും പുറത്തിറങ്ങരുത്. സമൂഹത്തിന്‍റെ ആരോഗ്യം കൂടി നോക്കിയാണ് ഇത് ആവശ്യപ്പെടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഇന്ന് 62 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്.
ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്ബര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണന വിഭാഗങ്ങളില്‍ നിന്ന് 7672 സാമ്ബിളുകള്‍ ശേഖരിച്ചതില്‍ 7147 സാമ്ബിളുകള്‍ നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2026 സാമ്ബിളുകളാണ് പരിശോധിച്ചത്.
ശനിയാഴ്ച ഒമ്ബത് പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടുകളാക്കി. പാലക്കാട് ജില്ലയിലെ നാഗലശേരി, കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കല്‍, മാലൂര്‍, കണ്ണൂര്‍ കോര്‍പറേഷന്‍, പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി, ചെമ്ബിലോട്, അയ്യന്‍കുന്ന്, കോട്ടയം മലബാര്‍, കോട്ടയം ജില്ലയിലെ കോരുത്തോട് എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. സംസ്ഥാനത്ത് നിലവില്‍ 37 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
https://www.facebook.com/Malayalivartha