കേരളത്തില്‍ പാലക്കാട് മാത്രം കൊവിഡ് സമൂഹവ്യാപന സാധ്യത ശക്തം...

സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതോടെ മൊത്തം ചികിത്സയിലുള്ളവരുടെ എണ്ണം 359 ആയി. 77 പേര്‍ ചികിത്സയിലുള്ള കണ്ണൂരാണ് രോഗികളുടെ എണ്ണത്തില്‍ മുന്നില്‍.
എന്നാല്‍ 53 പേര്‍ ചികിത്സയിലുള്ള പാലക്കാട് സമൂഹവ്യാപന സാധ്യതയുണ്ടെന്ന് മന്ത്രി എ കെ ബാലന്‍ ചൂണ്ടികാട്ടി. ക്വറന്‍റൈന്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വീഴ്ച വരുത്തുന്നതും അതിര്‍ത്തി ജില്ലയായതിനാലും ആണ് സമൂഹ വ്യാപന സാധ്യത വര്‍ധിക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
പുതുതായി അഞ്ച് പേര്‍ക്കാണ് പാലക്കാട് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. സലാലയിൽനിന്നെത്തിയ പത്തുമാസം പ്രായമുള്ള കുട്ടിയ്ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതരസംസ്ഥാനങ്ങളിൽനിന്നു വന്ന നാലു പേർക്കും വിദേശത്തുനിന്നെത്തിയ ഒരാൾക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്
നിരീക്ഷണത്തിലുള്ളവർ വീട്ടിലുള്ളവരുമായി ഇടപെട്ടതും ഇവർ പുറത്തുപോയതും പ്രശ്നം വർധിപ്പിച്ചിട്ടുണ്ട്. ചെക്പോസ്റ്റിൽ കുറഞ്ഞസമയം ചെലവഴിച്ചവർക്കും അൽപനേരം നിന്ന ആരോഗ്യപ്രവർത്തകർക്കും രോഗം പിടിപ്പെട്ടിട്ടുണ്ട്.
സമ്പർക്കത്തിലൂടെ ജില്ലയിൽ രോഗം പടരുന്ന സാഹചര്യമാണ്, സമൂഹവ്യാപനത്തിന്റെ ആശങ്ക ജില്ലയിൽ നിലനിൽക്കുന്നു. ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്നുണ്ട്. ആവശ്യമെങ്കിൽ ഇതു വീണ്ടും നീട്ടും
അതിര്‍ത്തി ജില്ലയായതിനാൽ തന്നെ ജനങ്ങളുടെ ശക്തമായ സഹകരണം വേണമെന്നും ക്വാറന്‍റീനിൽ കഴിയേണ്ടവർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ബാലന്‍ ആവശ്യപ്പെട്ടു
https://www.facebook.com/Malayalivartha
























