Widgets Magazine
22
Oct / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാവനയ്ക്കും മഞ്ജു വാര്യർക്കും രൺജി പണിക്കർക്കുമെതിരെ കോടതിയലക്ഷ്യ ഹർജി! യൂട്യൂബറെ മുറിയിൽ അതിക്രമിച്ചു കടന്നാക്രമിച്ച കേസിൽ മുൻകൂർ ജാമ്യ ഹർജി തള്ളിയതോടെ എന്ത് വില കൊടുത്തും അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ച സംഭവത്തിൽ കോടതി കടുപ്പിച്ചു! ഇപ്പോൾ ഊര കുടിക്കിലേക്ക്....


സൂക്ഷിച്ചു നടക്കുക ബിജെപി വലയുമായി പിറകെ ഉണ്ട്.. നിങ്ങളുടെ വലിയ നേതാക്കന്മാര്‍ എല്ലാം തന്നെ അവരുടെ വലയിലായി; മുന്നറിയിപ്പുമായി മുകേഷ്


35 ലക്ഷം! ശിവശങ്കറിന്റെ വാട്സാപ്പ് സന്ദേശത്തിന് പിന്നാലെ പണവുമായി സ്വപ്‌ന! ലോക്കര്‍ തുറന്നത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരം, ശിവശങ്കറിന് കുരുക്കായി ചാർട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി


വീട്ടിലെ ആദ്യത്തെ കണ്‍മണിക്കായി വിലമതിക്കാനാവാത്ത സമ്മാനവുമായി ധ്രുവ സർജ! കൈയ്യടിച്ച് ആരാധകർ; മേഘ്‍നയെ അമ്പരിപ്പിച്ച ആ സമ്മാനത്തിന്റെ വില കേട്ടാൽ അമ്പരന്ന് പോകും...


തിരുവനന്തപുരം വഞ്ചിയൂരിലുള്ള സ്വകാര്യ ആയുർവേദ ആശുപത്രിയായ ത്രിവേണിയിലെ എണ്ണത്തോണിയിൽ സുഖലോലുപനായി ശിവശങ്കർ; എണ്ണപ്പാത്തിയിൽ കിടത്തി ശരീരത്തിൽ കുഴമ്പ് പുരട്ടിയ ശേഷം എണ്ണ ചൂടാക്കി പിഴിച്ചിൽ ചികിത്സ... പൂട്ട് വീഴും മുൻപ് ഇതൊക്കെ നല്ലതാ... കാത്തിരുന്ന് കസ്റ്റംസും ഇഡിയും

പുകഞ്ഞ് മറിയുമ്പോള്‍... കെപിസിസി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം കെ മുരളീധരനും യു ഡി എഫ് കണ്‍വീനര്‍ സ്ഥാനം ബെന്നി ബഹനാനും രാജിവച്ചത് എന്തിന്? തുടര്‍ ഭരണ സാധ്യതയില്ലെന്ന് കാനം പോലും പരസ്യ പ്രസ്താവനയിറക്കിയ സാഹചര്യത്തില്‍ എല്ലാം മാറി മറിയും

28 SEPTEMBER 2020 10:03 AM IST
മലയാളി വാര്‍ത്ത

More Stories...

സ്വര്‍ണക്കടത്ത് കേസ്....ശിവശങ്കറെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടി വന്നേക്കുമെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്

കാത്തിരുന്ന് കിട്ടിയ പൊന്നോമനകളെ താലോലിക്കാന്‍ കാത്തുനില്‍ക്കാതെ ശ്രുതി ടീച്ചര്‍ യാത്രയായി

കോഴിക്കോട്ട് അധ്യാപികയെ കാറിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തി

കോവിഡ് സാഹചര്യം കണക്കിലെടുത്ത് ശബരിമല മണ്ഡലമകരവിളക്ക് കാലത്ത് ഭക്തര്‍ക്ക് നിയന്ത്രണങ്ങളില്‍ ഹൈക്കോടതി ഇളവ് വരുത്തി

തദ്ദേശ തെരഞ്ഞെടുപ്പിന് വിശദമായ മാര്‍ഗരേഖ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍; പ്രചാരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ മാത്രം; കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ ഉള്ളവര്‍ക്കും തപാല്‍ വോട്ട് നടപ്പാക്കും

വരുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹിക്കുന്ന മുരളിയെ അതില്‍ നിന്നും തടഞ്ഞ മുല്ലപ്പള്ളിയോടുള്ള പ്രതിഷേധത്തിലാണ് മുരളി പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം രാജിവച്ചത്.

തുടര്‍ ഭരണ സാധ്യതയില്ലെന്ന് കാനം പോലും പരസ്യ പ്രസ്താവനയിറക്കിയ സാഹചര്യത്തില്‍ സി പി എമ്മിന്റെ തുടര്‍ ഭരണ സാധ്യതകള്‍ വര്‍ധിപ്പിച്ചുകൊണ്ടാണ് മുരളിയും ബെന്നിയും രംഗത്തെത്തിയിരിക്കുന്നത്.

ജോസ് കെ. മാണി എം.പി. നേതൃത്വം നല്‍കുന്ന കേരള കോണ്‍ഗ്രസിനെ യുഡി എഫില്‍ നിന്നും പുറത്താക്കിയെന്ന് ഐ ഗ്രൂപ്പിന്റെ താത്പര്യപ്രകാരം പരസ്യപ്രസ്താവന നടത്തിയതാണ് ബെന്നി ബഹനാന് വിനയായത്. യു ഡി എഫ് എടുക്കാത്ത തീരുമാനം ബെന്നി ബഹനാന്‍ പ്രഖ്യാപിച്ചതാണ് അദ്ദേഹത്തിന്റെ കണ്‍വീനര്‍ സ്ഥാനം തെറിപ്പിക്കാന്‍ ഒരു കാരണം . ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന ബെന്നി ബഹനാന്‍ അടുത്ത കാലത്താണ് ഐ ഗ്രൂപ്പിലെത്തിയത്. ജോസ് കെ മാണിയെ പുറത്താക്കുന്നതിനോട് വിയോജിപ്പ് ഉണ്ടായിരുന്ന ഉമ്മന്‍ചാണിയെ ത്യണവത്കരിച്ചു കൊണ്ടാണ് ബെന്നി പ്രവര്‍ത്തിച്ചത്.

പ്രമുഖ നേതാക്കള്‍ ചേരിതിരിഞ്ഞ് രംഗത്തിറങ്ങിയതോടെ ഭരണം പ്രതീക്ഷിച്ചിരിക്കുന്ന കോണ്‍ഗ്രസില്‍ കലാപം തുടങ്ങി. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനോടുള്ള അതൃപ്തിയെ തുടര്‍ന്നാണ് താന്‍ രാജിവയ്ക്കുന്നതെന്ന് മുരളി പ്രഖ്യാപിച്ചുകഴിഞ്ഞു. സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുന്നതായും മുരളി പറഞ്ഞു. ആവശ്യമില്ലാത്ത സ്ഥലത്ത് നില്‍ക്കണ്ടല്ലോ എന്നാണ് മുരളിയുടെ പ്രതികരണം.

രാജിക്കാര്യം അറിയിച്ച് കോണ്‍ഗ്രസിന്റെ ഇടക്കാല ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് മുരളി കത്ത് നല്‍കി. സംസ്ഥാനത്തു വേണ്ട കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന പരാതി മുരളീധരന് ഉണ്ടായിരുന്നു. കെപിസിസി അധ്യക്ഷനെ അറിയിക്കാതെ നേരിട്ട് സോണിയ ഗാന്ധിക്ക് കത്ത് നല്‍കിയതും അതൃപ്തി മൂലമാണ്. കെപിസിസി പ്രസിഡന്റിനെ തീരുമാനിച്ചപ്പോഴാണ് പ്രചാരണത്തിനു സ്ഥിരം സമിതി അധ്യക്ഷനെയും വെച്ചത്. സെക്രട്ടറിമാരുടെ നിയമനത്തിലടക്കം ഒരു കാര്യവും അറിയിക്കുന്നില്ലെന്നാണ് മുരളീധരന്റെ പരാതി.

കണ്‍വീനര്‍ സ്ഥാനവുമായി ബന്ധപ്പെട്ട മാധ്യമവാര്‍!ത്തകള്‍ വേദനിപ്പിച്ചുവെന്ന് വ്യക്തമാക്കിയിരുന്നു ബെന്നി ബഹനാന്‍ രാജിവച്ചത്. എം എം ഹസനെ കണ്‍വീനര്‍ സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി നേരത്തെ തന്നെ ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിട്ടുണ്ട്.
എ ഗ്രൂപ്പിനുള്ളിലെ തര്‍ക്കമാണ് ബെന്നി ബെഹന്നാന്റെ നാടകീയരാജി പ്രഖ്യാപനത്തിലെത്തിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ബെന്നിയെ മാറ്റാന്‍ തീരുമാനിച്ചതാണ്. കെപിസിസി അധ്യക്ഷസ്ഥാനമൊഴി!!ഞ്ഞ ഹസനെ കണ്‍വീനര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുകയും ചെയ്തു. എന്നാല്‍ ബെന്നി മാറാന്‍ തയ്യാറായില്ല. ഇതിനിടയിലാണ് ജോസ് കെ. മാണിയെ ബെന്നി ഏകപക്ഷീയമായി പുറത്താക്കിയത്. മാന്യമായി രാജി വയ്ക്കാന്‍ അവസരം ഒരുക്കണമെന്ന ബെന്നിയുടെ അഭിപ്രായം കാരണം തീരുമാനം വൈകി.

ഇതിനിടെ ബെന്നിയുടെ രാജി വൈകിയത് എ ഗ്രൂുപ്പിനുള്ളില്‍ തര്‍ക്കമായി.കെസി ജോസഫ് തമ്പാനൂര്‍ രവി ഉള്‍പ്പടെയുള്ള നേതാക്കള്‍ ഉമ്മന്‍ചാണ്ടിയെ അതൃപ്തി അറിയിച്ചു. ഉമ്മന്‍ചാണ്ടിയുടെ തീരുമാനത്തില്‍ അസ്വസ്ഥനായ ബെന്നി രമേശ് ചെന്നിത്തലയോട് കൂടുതല്‍ അടുത്തു. ഇതിനിടെ ബെന്നിയും ഉമ്മന്‍ചാണ്ടിയും തമ്മില്‍ അഭിപ്രായവ്യത്യാസമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെ രാജിപ്രഖ്യാപനത്തിലേക്ക് കാര്യങ്ങളെത്തി.

പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം രാജി വയ്ക്കാമെന്ന് ബെന്നി അറിയിച്ചിരുന്നതാണ് വിവരം. എന്നാല്‍ നടകീയരാജി പ്രഖ്യാപനം യുഡിഎഫില്‍ അമ്പരപ്പുണ്ടാക്കി. സര്‍ക്കാരിനെതിരെ കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്ന മുന്നണി നേതൃത്വത്തെ തന്നെ ചോദ്യം ചെയ്ത് കൊണ്ടുള്ള കണ്‍വീനറുടെ രാജി പ്രഖ്യാപനം പുറത്തുവന്നത്.

കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയെ ആദരിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉണ്ടായിരുന്ന സമയത്ത് രാജി വിഷയം ചര്‍ച്ചയായിരുന്നു.

രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും തമ്മിലുള്ള യുദ്ധം ഒരു വശത്ത് മുറുകുന്നതിനിടയിലാണ് ബെന്നിയും മുരളിയും രാജിവച്ചിരിക്കുന്നത്. ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് കരുതിയിരുന്നപ്പോഴാണ് അരനൂറ്റാണ്ടിന്റെ നേട്ടവുമായി ഉമ്മന്‍ ചാണ്ടി രംഗത്ത് എത്തിയത്. അരനൂറ്റാണ്ട് തികയുന്നതിന് തലേന്ന് മുഖ്യന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കുമെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന പുറത്തു വന്നതോടെ ചെന്നിത്തല അദ്ദേഹത്തില്‍ നിന്നകന്നു.ഉമ്മന്‍ചാണ്ടിയെ ഇല്ലാതാക്കാനുള്ള കരുക്കള്‍ രാകി മിനുസപ്പെടുത്തുന്ന തിരക്കിലാണ് ഇപ്പോള്‍ ചെന്നിത്തല.

മുരളിക്ക് കേരളത്തില്‍ മന്ത്രിയാകുന്നതില്‍ താത്പര്യമുണ്ട്. കേന്ദ്രത്തില്‍ അടുത്തകാലത്തൊന്നും യു.പി എ സര്‍ക്കാര്‍ അധികാരത്തില്‍ വരില്ലെന്ന് മുരളിക്കറിയാം. പി.കെ. കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തീരുമാനിച്ചതോടെ മുരളിയുടെ പൂതി ആകാശത്തോളം ഉയര്‍ന്നു. ഇതിനിടെ കുഞ്ഞാലിക്കുട്ടിയുമായി മുരളി ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ തന്റെ ആഗ്രഹം കെ. പി. സി സി പ്രസിഡന്റിനെ അറിയിച്ചപ്പോള്‍ സാധ്യമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതാണ് മുരളിയെ പ്രകോപിപ്പിച്ചത്. വരും ദിവസങ്ങളില്‍ മുല്ലപ്പള്ളിക്കെതിരെ മുരളി രംഗത്തെത്തുമെന്നും സൂചനയുണ്ട്.

കോണ്‍ഗ്രസില്‍ ഇത്തരത്തില്‍ കലാപം പൂത്താല്‍ പിണറായിക്ക് ഒരവസരം കൂടി ലഭിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. അതിന് കാത്തിരിക്കുകയാണ് പിണറായി. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പരസ്പരം തോല്‍പ്പിക്കുന്നത് പുതുമയല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയ ആളെ വിളിച്ചുവരുത്തി അടിച്ചുകൊന്നു  (2 hours ago)

സ്വര്‍ണക്കടത്ത് കേസ്....ശിവശങ്കറെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടി വന്നേക്കുമെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്  (2 hours ago)

കാത്തിരുന്ന് കിട്ടിയ പൊന്നോമനകളെ താലോലിക്കാന്‍ കാത്തുനില്‍ക്കാതെ ശ്രുതി ടീച്ചര്‍ യാത്രയായി  (2 hours ago)

കോഴിക്കോട്ട് അധ്യാപികയെ കാറിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തി  (3 hours ago)

കോവിഡ് സാഹചര്യം കണക്കിലെടുത്ത് ശബരിമല മണ്ഡലമകരവിളക്ക് കാലത്ത് ഭക്തര്‍ക്ക് നിയന്ത്രണങ്ങളില്‍ ഹൈക്കോടതി ഇളവ് വരുത്തി  (3 hours ago)

പ്രിയപ്പെട്ട ചേട്ടന്റെ കുഞ്ഞുവാവയെ വരവേല്‍ക്കാന്‍ തൊട്ടിലൊരുക്കി അനിയന്‍ ധ്രുവ് സര്‍ജ  (4 hours ago)

കുവൈത്തിലേക്കുള്ള വിമാന സര്‍വ്വീസ് വിലക്ക് നീക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കെ കെ എം എ  (4 hours ago)

പതിനഞ്ചുകാരിയെ അനുവാദമില്ലാതെ ചുംബിക്കുകയും ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത യുവാവിന് തടവുശിക്ഷ  (4 hours ago)

കാറോണ നമ്മളെ വിഴുങ്ങാതിരിക്കാന്‍... കൈയ്യില്‍ കരുതാം ഒരു മുന്‍കരുതല്‍  (5 hours ago)

തദ്ദേശ തെരഞ്ഞെടുപ്പിന് വിശദമായ മാര്‍ഗരേഖ നിര്‍ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍; പ്രചാരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദര്‍ശനത്തിന് സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ച് പേര്‍ മാത്രം; കോവിഡ് രോഗികള്‍ക്കും ക്വാറന്റ  (5 hours ago)

സംസ്ഥാനത്ത് 8369 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 7262 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്; 883 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6839 പേരുടെ പരിശോധ  (6 hours ago)

ആ സുന്ദരി ഇവിടെയുണ്ട്  (6 hours ago)

സിന്ധ് പൊലീസ് മേധാവിയെ പാക് സൈന്യം തട്ടിക്കൊണ്ടു പോയോ?  (7 hours ago)

ചൈന അവരുടെ ഏറ്റവും വലിയ ദുസ്വപ്നങ്ങളിൽ ഭയപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുന്നു. ചൈനയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ "ഇന്തോ- പസിഫിക് നാറ്റോ" രൂപം കൊണ്ടിരിക്കുന്നു  (7 hours ago)

സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്‍ താമസിക്കുന്ന തിരുവനന്തപുരത്തെ ബംഗ്ലാവില്‍ മകന്‍ ബിനീഷ് കോടിയേരി പാത്തിരിപ്പുണ്ടെങ്കില്‍ പിടിച്ചുകൊണ്ടുപോകാന്‍ ഏതു നിമിഷവും എന്‍ഫോഴ്‌സ്‌മെന്റ് പോലീസ്  (7 hours ago)

Malayali Vartha Recommends