Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!

15 MAY 2026 05:49 PM IST
മലയാളി വാര്‍ത്ത

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്കേറെ സുപരിചിതനും അതിലുപരി പ്രിയപ്പെട്ടവനുമായിരുന്നു നന്ദു മഹാദേവ. ക്യാന്‍സറിനോട് പോരാടി അവന്‍ ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍, അവനു വേണ്ടി പ്രാര്‍ത്ഥിച്ചിരുന്ന മലയാളികള്‍ എല്ലാവരും തന്നെ സങ്കടത്തിലായിരുന്നു. ചിരിച്ച മുഖവും പ്രചോദനമേകുന്ന വാക്കുകളുമായാണ് നന്ദു എപ്പോഴും പ്രത്യക്ഷപ്പെടാറുണ്ടായിരുന്നത്.

ഇപ്പോഴിതാ നന്ദു മഹാദേവയെ കുറിച്ച് നടി സീമ ജി നായർ പങ്കുവെച്ച ഓർമ്മകുറിപ്പാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുന്നത്. നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ലെന്നും സീമ പറഞ്ഞു.

സീമ ജി നായരുടെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:-

നീ കടന്നുപോയിട്ട് 5 വർഷം, അത് 5 യുഗം പോലെയാണ് നിന്നെ സ്നേഹിച്ചവർക്കു തോന്നുന്നത്.. നിന്നെ ആദ്യമായി കണ്ട നിമിഷം ഇപ്പോളും ഞാൻ മറന്നിട്ടിട്ടില്ല, അത് മസ്കറ്റ് എയർപോർട്ടിൽ വെച്ചായിരുന്നു.. നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല.. സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിലെന്ന് പലപ്പോളും ചിന്തിച്ചിട്ടുണ്ട്.. നെഞ്ചോട് ചേർത്ത് വെച്ചിട്ട്, അത് പറിച്ചു മാറ്റപ്പെടുമ്പോൾ ഉള്ള വേദനയുടെ ആഘാതം വലുതാണ്.. അതിന്റെ വ്യാപ്തി അളക്കാൻ ആർക്കും കഴിയില്ല.. ഞങ്ങളുടെ പ്രിയപെട്ട മോൻ ഏത് ലോകത്താണെലും സന്തോഷമായി ഇരിക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്നു.. നിന്റെ വേർപാടിന്റെ വേദന ഉൾകൊള്ളാൻ ശ്രമിച്ചുകൊണ്ട് ഞങ്ങൾ ഇവിടെയുണ്ട് എന്നായിരുന്നു സീമ പറഞ്ഞത്.

ജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടായിരുന്ന വ്യക്തിയായിരുന്നു തിരുവനന്തപുരം ഭരതന്നൂര്‍ സ്വദേശിയായ നന്ദു മഹാദേവ. ഹരി - ലേഖ ദമ്പതികളുടെ മൂന്ന് മക്കളില്‍ ഒരാളായിരുന്നു നന്ദു. 2021 മെയ് 15ന് ആയിരുന്നു നന്ദു മഹാദേവയുടെ വിയോഗം.

'എനിക്ക് കാന്‍സറാണ്. പക്ഷേ, ഇതിനെ മഹാരോഗമായി പരിഗണിക്കില്ല. ചെറിയൊരു ജലദോഷം പോലെ ഞാനിതിനെ നേരിടും' എന്നും ഫേസ്ബുക്കിലൂടെ ലോകത്തോട് വിളിച്ച് പറഞ്ഞു. ഒന്നരലക്ഷത്തോളം പേര്‍ വായിച്ച പോസ്റ്റ് അര്‍ബുദത്തിനെതിരായ നന്ദുവിന്റെ പോരാട്ടത്തിന്റെ ആദ്യ ചുവടുവെയ്പ്പായിരുന്നു.

സമൂഹ മാധ്യമങ്ങളിലെ അതിജീവന സന്ദേശങ്ങളിലൂടെ ക്യാൻസർ രോഗികൾക്ക് കരുത്തും ആത്മവിശ്വാസവും പകർന്ന നന്ദു 27മത്തെ വയസിൽ ആയിരുന്നു വിട പറഞ്ഞത്. നാലു വർഷത്തോളമായി ക്യാൻസറിനോട് പൊരുതിയതിന് ഒടുവിൽ ആയിരുന്നു നന്ദു മരിച്ചത്. ഒട്ടനവധി ക്യാന്‍സര്‍ ബാധിതര്‍ക്ക് കരുത്ത് പകര്‍ന്ന അതിജീവനം - കാൻസർ ഫൈറ്റേഴ്സ് & സപ്പോർട്ടേഴ്സ് എന്ന ഫേസ്ബുക്ക് കൂട്ടായ്മയും നന്ദു ആരംഭിച്ചിരുന്നു. 

സായ് കൃഷ്ണ, അനന്ദു എന്നിവര്‍ സഹോദരങ്ങളും. ബിബിഎ പഠനം പൂര്‍ത്തിയാക്കിയ ശേഷം സുഹൃത്തുക്കള്‍ക്കൊപ്പം സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുകയെന്നതായിരുന്നു നന്ദുവിന്റെ ലക്ഷ്യം. ബോണ്‍ ക്യാന്‍സറായിരുന്നു നന്ദുവിന്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (1 hour ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (1 hour ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (2 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (2 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (3 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (4 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (4 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (4 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (7 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (7 hours ago)

Malayali Vartha Recommends