Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കടബാധ്യത: മരിച്ചെന്ന് വരുത്തിതീര്‍ത്ത് മുങ്ങിയ യുവാവ് കൊച്ചിയില്‍ പിടിയിലായി

28 SEPTEMBER 2020 08:38 AM IST
മലയാളി വാര്‍ത്ത

മൂന്ന് ദിവസം മുന്‍പ് പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ യുവാവ് കോട്ടയത്ത് പിടിയിലായി. ആലുവ മുപ്പത്തടം സ്വദേശി സുധീറാണ് പിടിയിലായത്.

ആലുവ പെരിയാറില്‍ യുവാവിനെ കാണാതായതിനെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും വലിയ തിരച്ചിലാണ് നടത്തിയത്. 20 മിനുട്ടോളം ആലുവ പെരിയാര്‍ മണപ്പുറത്തിന് സമീപം കടവില്‍ കണ്ട യുവാവ് കുളിക്കാന്‍ ഇറങ്ങിയ ശേഷം കാണ്മാനില്ലെന്നാണ് നാട്ടുകാര്‍ പറഞ്ഞത്. ഇയാളുടെ വസ്ത്രങ്ങള്‍ കരയില്‍ തന്നെ ഉപേക്ഷിച്ചിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.

എന്നാല്‍ മൂന്ന് ദിവസം തിരച്ചില്‍ നടത്തിയിട്ടും മൃതദേഹം ലഭിക്കാത്ത സാഹചര്യത്തില്‍ പോലീസിന് സംശയം ഉടലെടുത്തു. തുടര്‍ന്നാണ് പോലീസ് വിശദമായ അന്വേഷണത്തിലേക്ക് നീങ്ങിയത്. യുവാവ് മുങ്ങിയെന്ന് പറയുന്ന സ്ഥലത്ത് കാര്യമായ അടിയൊഴുക്കില്ല, അതിനാല്‍ തന്നെ ഒരാള്‍ മുങ്ങിപ്പോയാല്‍ കണ്ടെത്താന്‍ വലിയ പ്രയാസമില്ലെന്ന സാഹചര്യത്തിലാണ് പോലീസിന് അസ്വഭാവികത തോന്നിയത്.

തുടര്‍ന്ന് ആലുവ ഈസ്റ്റ് സിഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം ഈ കേസ് വിശദമായി അന്വേഷിക്കാന്‍ തീരുമാനിച്ചു. ആലുവ മുപ്പത്തടം സ്വദേശി സുധീറിനെയാണ് കാണാതായി എന്നു പറയുന്നതെന്ന് പോലീസിന് മനസിലായി. തുടര്‍ന്ന് സുധീറിന്റെ വീട്ടിലെത്തിയ പോലീസ് സുധീറിന്റെ ഫോട്ടോ ശേഖരിക്കുകയും പോലീസ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ഇത് പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സുധീര്‍ കോട്ടയത്തുണ്ടെന്ന വിവരം ലഭിച്ച പോലീസ് അവിടെ എത്തി സുധീറിനെ ആലുവയില്‍ എത്തിച്ചു.

തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ട്വിസ്റ്റ് വെളിവാകുന്നത്. വലിയതോതില്‍ ലോട്ടറിയെടുക്കുന്ന വ്യക്തിയായിരുന്നു സുധീര്‍. എട്ട് ലക്ഷത്തോളം രൂപയാണ് ഇയാളുടെ കട ബാധ്യത. ഇതില്‍ നിന്നും രക്ഷപ്പെടാനാണ് സുധീര്‍ മരണം കെട്ടിചമയ്ക്കാന്‍ ശ്രമിച്ചത്. പെരിയാറില്‍ മുങ്ങി മരിച്ചതായി വരുത്തി തീര്‍ക്കാനായിരുന്നു സുധീറിന്റെ ശ്രമം. പെരിയാറിന്റെ കരയില്‍ വസ്ത്രം ഉപേക്ഷിച്ച് ഇയാള്‍ കോട്ടയത്തേക്ക് കടക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (4 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (4 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (5 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (5 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (5 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (5 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (5 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (5 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (5 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (5 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (9 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (9 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (9 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (11 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (12 hours ago)

Malayali Vartha Recommends