Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

അതൊരു തുടക്കം മാത്രമായിരുന്നു മുന്നോട്ട് പോയിരുന്നെങ്കിൽ ഒഴുകിയേനെ അന്തം വിട്ട് സിബിഐ

28 SEPTEMBER 2020 10:46 AM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചിട്ടുണ്ട്

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവനസമുച്ചയത്തിന്റെ നിർമാണക്കരാറിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി രംഗത്ത്...20 കോടി രൂപയുടെ വിദേശധനസഹായം ലഭിച്ചതും ആയി ബന്ധപ്പെട്ടാണ് പുതിയ വെളിപ്പെടുത്തൽ ഇപ്പോൾ നടത്തിയിരിക്കുന്നത്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവനസമുച്ചയത്തിന്റെ നിർമാണക്കരാർ തുടക്കം മാത്രമെന്നു സിബിഐ കേസിലെ ഒന്നാം പ്രതി യൂണിടാക് മാനേജിങ് ഡയറക്ടർ സന്തോഷ് ഈപ്പൻ പറഞ്ഞു. നിർമാണം മികച്ച രീതിയിൽ പൂർത്തിയാക്കിയാൽ വിദേശഫണ്ട് ഇനിയും ലഭിക്കുമെന്ന് ഉറപ്പു നൽകിയതു തിരുവനന്തപുരം യുഎഇ കോൺസുലേറ്റിലെ അക്കൗണ്ടന്റായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദാണെന്നും സന്തോഷ് മൊഴി നൽകിയിരിക്കുകയാണ്.

നിർമാണക്കരാർ ലഭിച്ചതിന്റെ കമ്മിഷൻ തുകയിൽ 3.50 കോടി രൂപ തിരുവനന്തപുരത്തുവച്ചു ഖാലിദിനു കൈമാറിയതിന്റെ തെളിവുകൾ യൂണിടാക്കിന്റെ ഓഫിസിൽ സിബിഐ കണ്ടെത്തുകയും ചെയ്തു. എന്നാൽ സ്വപ്നയുടെ രഹസ്യ ലോക്കറിൽ എൻഐഎ കണ്ടെത്തിയ 1 കോടി രൂപ വടക്കാഞ്ചേരി പദ്ധതിയുടെ കമ്മിഷനായി യൂണിടാക് നൽകിയ തുകയാണെന്നു അന്വേഷണ ഏജൻസികൾ ഉറപ്പിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധേയം. സ്വപ്ന നിർദേശിച്ചതനുസരിച്ചു 75 ലക്ഷം രൂപയാണു സ്വർണക്കടത്തു കേസിലെ കൂട്ടുപ്രതികളായ സന്ദീപ് നായർ, പി.എസ്.സരിത്ത് എന്നിവരുടെ സ്ഥാപനമായ ഐസോമോങ്കിന്റെ അക്കൗണ്ടിൽ സന്തോഷ് ഈപ്പൻ നിക്ഷേപിച്ചത്. ഖാലിദിനു കൈമാറിയ തുക വിദേശകറൻസിയായാണു നൽകിയത്.

റെഡ് ക്രസന്റ് നൽകിയ 20 കോടി രൂപയിൽ യഥാർഥത്തിൽ എത്ര രൂപയുടെ നിർമാണം യൂണിടാക് വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് സമുച്ചയത്തിൽ നടത്തിയിട്ടുണ്ടെന്നു കണ്ടെത്താൻ എൻജിനീയറിങ് വിദഗ്ധരുടെ സഹായത്തോടെ സിബിഐ അടുത്ത ദിവസം പരിശോധന നടത്തുവാനൊരുങ്ങുകയാണ്.വടക്കാഞ്ചേരി പദ്ധതിക്കുവേണ്ടി വിദേശരാജ്യത്തിന്റെ ജീവകാരുണ്യ സംഘടനയിൽനിന്നു നേരിട്ടു യൂണിടാക്കിന്റെ അക്കൗണ്ടിലേക്കു പണം സ്വീകരിക്കുന്നതിനു കേന്ദ്രാനുമതി ലഭിച്ചിരുന്നില്ലെന്ന സത്യം മനസ്സിലാക്കിയത് വൈകിയാണെന്നു സന്തോഷ് ഈപ്പൻ മൊഴി നൽകുകയും ചെയ്തു.


പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മറവിൽ കമ്മിഷൻ വ്യവസ്ഥയിൽ കേരളത്തിലേക്കു വിദേശഫണ്ട് എത്തുന്നതിന്റെ വിശദാംശങ്ങൾ അറിയാവുന്നത് ഖാലിദിനും സ്വപ്ന സുരേഷിനുമാണ് എന്ന കാര്യം ശ്രദ്ധേയം. ഖാലിദിനെ ഇന്ത്യയിലെത്തിച്ചു ചോദ്യം ചെയ്യാൻ കഴിയുമെന്ന് ഉറപ്പില്ലാത്തതിനാൽ സ്വപ്ന സുരേഷിന്റെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ സിബിഐ കോടതിയെ സമീപിക്കും.ചാനൽ വെളിപ്പെടുത്തലും അന്വേഷിക്കും.

തിരുവനന്തപുരം ∙ യൂണിടാക് ഉടമ കമ്മിഷൻ കൈമാറിയെന്ന ചാനൽ വെളിപ്പെടുത്തലിൽ വിശദ അന്വേഷണത്തിന് സിബിഐ. തിരുവനന്തപുരത്ത് കവടിയാറിൽ മന്ത്രി മന്ദിരമായ മൻമോഹൻ ബംഗ്ലാവിനടുത്തുള്ള കോഫിഷോപ്പിനു സമീപം യുഎഇ കോൺസുലേറ്റിലെ ജീവനക്കാരനായ ഖാലിദ് മുഹമ്മദ് അലി ഷൗക്രിക്ക് യൂണിടാക് ഉടമ കമ്മിഷൻ കൈമാറിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ചാനലിലൂടെ വെളിപ്പെടുത്തിയത്.

ഇക്കാര്യം മന്ത്രി തോമസ് ഐസക് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. യൂണിടാക് ഉടമ സന്തോഷ് ഇൗപ്പന്റെ ഫോണിന്റെ ടവർ ലൊക്കേഷൻ ഇവിടെയുണ്ടായിരുന്നെന്ന് അന്വേഷണ സംഘത്തിനു വിവരം ലഭിച്ചെങ്കിലും പണം കൈമാറിയതു ഖാലിദിനാണോ എന്ന സംശയം വന്നതിലാണ് വിശദ അന്വേഷണം.യു.വി. ജോസിനെ ചോദ്യം ചെയ്യാൻ നിയമോപദേശം തേടി
വടക്കാഞ്ചേരി ഭവന സമുച്ചയത്തിനു വേണ്ടി സ്വകാര്യ കെട്ടിട നിർമാണ കമ്പനിയായ യൂണിടാക് നേരിട്ടു വിദേശധന സഹായം കൈപ്പറ്റിയെന്ന കേസിൽ ലൈഫ് മിഷൻ സിഇഒ: യു.വി.ജോസിനെ ചോദ്യംചെയ്യാൻ സിബിഐ നിയമോപദേശം തേടി.

സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ ഐഎഎസ് ഉദ്യോഗസ്ഥനായ യു. വി. ജോസിനെ ചോദ്യം ചെയ്യാൻ കഴിയുമോ എന്നറിയാനാണു നിയമോപദേശം.സാധാരണ നിലയിൽ അഴിമതി നിരോധന നിയമ (പിസി) പ്രകാരം റജിസ്റ്റർ ചെയ്ത കേസുകളിലാണു സിബിഐ സർക്കാർ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാറുള്ളത്. അതിനായി സർക്കാരിന്റെ മുൻകൂർ അനുമതിയോ ഹൈക്കോടതി ഉത്തരവോ ലഭിക്കാറുണ്ട്. ലൈഫ് മിഷൻ പദ്ധതിയുടെ മറവിൽ നടന്ന എഫ്സിആർഎ ചട്ടലംഘനത്തിൽ സിബിഐ നേരിട്ടു കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. എന്തായാലും പുതിയ വെളിപ്പെടുത്തൽ വളരെയധികം നിർണായകമാവുക യാണ് ഈ കേസുമായി ബന്ധപ്പെട്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (4 minutes ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (39 minutes ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (44 minutes ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (50 minutes ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (59 minutes ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (1 hour ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (1 hour ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (1 hour ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (2 hours ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (4 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (5 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (5 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (6 hours ago)

Malayali Vartha Recommends