കണ്ണൂര്‍ പള്ളിക്കുളത്തിനു സമീപം ലിഫ്റ്റില്‍ കുടുങ്ങിയ യുവതിയെ അഗ്‌നിരക്ഷാസേന രക്ഷിച്ചു

കണ്ണൂര്‍ പള്ളിക്കുളത്തിനു സമീപമുള്ള അപ്പാര്‍ട്‌മെന്റിലെ താമസക്കാരിയായ യുവതി രണ്ടാം നിലയില്‍ ലിഫ്റ്റില്‍ കുടുങ്ങി. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.
ഉടന്‍തന്നെ സുരക്ഷാ ജീവനക്കാരെ വിവരമറിയിച്ചു. അവര്‍ താക്കോലുപയോഗിച്ച് തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അഗ്‌നിരക്ഷാ സേനയെ വിവരമറിയിക്കുകയായിരുന്നു.
ഇതിനിടെ ലിഫ്റ്റിനുള്ളിലേക്ക് വായു സഞ്ചാരം ഉറപ്പു വരുത്താന്‍ ഇരുമ്പു പൈപ്പുപയോഗിച്ച് ലിഫ്റ്റിന്റെ ഇടയില്‍ ചെറിയ ഇടയുണ്ടാക്കി.15 മിനിറ്റോളം മാത്രമാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. അഗ്‌നിരക്ഷാ സേനാംഗങ്ങളെത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാതില്‍ മുറിച്ചു നീക്കി. യുവതിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല.
കണ്ണൂര്‍ അഗ്‌നിരക്ഷാ നിലയത്തിലെ അസി.സ്റ്റേഷന്‍ ഓഫിസര്‍ ഇ.ഉണ്ണിക്കൃഷ്ണന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ കെ.കെ.ദിലീഷ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍മാരായ എം.സുനീഷ്, എം.കെ..റിജില്‍, എസ്.അജീഷ്, ഡ്രൈവര്‍ സുനില്‍കുമാര്‍, ഹോം ഗാര്‍ഡ് അനില്‍കുമാര്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























