Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

കേരളത്തിന്റെ വിൽപ്പാട്ടിനെ മോദി അങ്ങെടുക്കുവാ അമ്പരന്ന് മലയാളികൾ

28 SEPTEMBER 2020 12:26 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചിട്ടുണ്ട്

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻകി ബാത്തിൽ ഇന്നലെ കേരളത്തെപ്പറ്റി അതിപ്രധാനമായ ഒരു പരാമർശം അദ്ദേഹം നടത്തിയതാണ് ഇപ്പോൾ രാജ്യമൊട്ടാകെ ചർച്ചയായിരിക്കുന്നത്...
കേരളത്തിലെ പണ്ടത്തെ കലാരൂപമായ വിൽപ്പാട്ട് മുതൽ വെബ്‌സൈറ്റുകൾ വരെ അദ്ദേഹം പറഞ്ഞു എങ്കിലും കേരളത്തിലെ വിൽപ്പാട്ട് ആയിരുന്നു എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ച ഏറ്റവും വലിയ കാര്യം.


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കീ ബാത്ത് പ്രഭാഷണത്തിൽ രാജ്യത്തെ സമ്പന്നമായ കഥപറച്ചിൽ രീതികൾ ചർച്ചചെയ്തു. കഥകളുടെ ചരിത്രത്തിനു മാനവസംസ്കാരത്തോളം പഴക്കമുണ്ടെന്നുപറഞ്ഞ പ്രധാനമന്ത്രി, കേരളത്തിലും തമിഴ്നാട്ടിലുമുണ്ടായിരുന്ന വിൽപ്പാട്ടുമുതൽ ഇപ്പോഴത്തെ വിവിധ വെബ്സൈറ്റുകളെക്കുറിച്ചുവരെ പ്രഭാഷണത്തിൽ പരാമർശിക്കുകയും ചെയ്തു.

കഥപറയുന്ന വളരെ രസമുള്ള രീതിയാണ് വിൽപ്പാട്ട്. ഇതിൽ കഥയും സംഗീതവും വളരെ ആകർഷകമായി സമ്മേളിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ മഹദ്വ്യക്തികളുടെ ജീവിതം കഥയിലൂടെ പുതുതലമുറയ്ക്ക് പകർന്നുനൽകാൻ പ്രധാനമന്ത്രി കഥപറച്ചിൽകാരോട് ആവശ്യപ്പെട്ടു.
രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പ്രചോദനാത്മക സംഭവങ്ങൾ കഥാരൂപത്തിൽ അവതരിപ്പിക്കണം. 1857 മുതൽ 1947 വരെയുള്ള ചെറുതും വലുതുമായ എല്ലാ സംഭവങ്ങളും കഥാരൂപത്തിൽ പുതുതലമുറയ്ക്ക് പകർന്നുനൽകണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു.


മൻ കീ ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്യത്തിനായി ജീവൻ ബലിദാനമായി നൽകിയ ഭഗത് സിങിനെയും പ്രധാനമന്ത്രി അനുസ്മരിച്ചു. സൂര്യനസ്തമിക്കില്ലെന്ന് പറഞ്ഞ ശക്തമായ ഒരു ഭരണകൂടം 23കാരനായ യുവാവിനെ ഭയപ്പെട്ടതായും മോദി പറഞ്ഞു.പുതു സംരഭങ്ങളെയും അതിന്‍റെ പിന്നണി പ്രവർത്തകരെയും പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ കോവിഡ് കാലത്തും രാജ്യത്തെ കാർഷിക മേഖല കൈവരിച്ച വളർച്ചയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. തേനിയിൽ ഉൾപ്പടെ ചെറുപ്പക്കാർ രംഗത്തിറങ്ങി കാർഷിക ഉൽപന്നങ്ങൾ വിറ്റഴിക്കാൻ സ്വീകരിച്ച മാതൃകകളെ പ്രധാനമന്ത്രി പ്രകീർത്തിച്ചു. അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗം

കൊറോണയുടെ ഈ കാലത്ത് ലോകം മുഴുവന്‍ അനേകം മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇന്ന് രണ്ടുകൈ അകലം അനിവാര്യമായ ആവശ്യമായി മാറിയിരിക്കുമ്പോള്‍ ഈ ആപത്തുകാലം കുടുംബാംഗങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും അടുപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇത്രയും നീണ്ട കാലം ഒരുമിച്ചു കഴിയുക, എങ്ങനെ കഴിയണം, സമയം എങ്ങനെ ചിലവാക്കണം, എല്ലാ നിമിഷവും സന്തോഷം നിറഞ്ഞതെങ്ങനെയാകണം എന്ന ചോദ്യങ്ങളുണ്ടായി. പല കുടുംങ്ങള്‍ക്കും കഷ്ടപ്പാടുകളുണ്ടായി.. അതിന്റെ കാരണം നമ്മുടെ കുടുംബത്തില്‍ സംസ്‌കാരത്തിന്റെ അരുവിപോലെ ഒഴുകിയിരുന്ന പാരമ്പര്യങ്ങള്‍ക്ക് കുറവ് അനുഭവപ്പെടുകയാണ് എന്നു തോന്നി. പല കുടുംബങ്ങളിലും ഇതെല്ലാം ഇല്ലാതെയായി.. അതുകാരണം ആ കുറവുകളുണ്ടായിരിക്കെ ഈ ആപത്തുകാലത്തു കഴിഞ്ഞുകൂടുകയെന്നതും കുടുംബങ്ങള്‍ക്ക് അല്പം ബുദ്ധിമുട്ടായി...

അതില്‍ പ്രാധാനപ്പെട്ട ഒരു കാര്യമെന്തായിരുന്നു? എല്ലാ കുടുംബത്തിലും ഏതെങ്കിലുമൊരു മുതിര്‍ന്ന ആള്‍, പ്രായമായ വ്യക്തി കഥകള്‍ പറഞ്ഞു കേള്‍പ്പിച്ചു, വീട്ടില്‍ പുതിയ പ്രേരണയും ഊര്‍ജ്ജവും നിറച്ചു. നമ്മുടെ പൂര്‍വ്വികര്‍ സൃഷ്ടിച്ചുവെച്ചിരുന്ന വിഷയങ്ങള്‍/നിയമങ്ങള്‍ ഇന്നും എത്ര മഹത്തായവയാണെന്നും അവ ഇല്ലാതെയാകുമ്പോള്‍ എത്ര ഇല്ലായ്മയാണ് അനുഭവപ്പെടുന്നതെന്നും മനസ്സിലായി.

ഭാരതത്തില്‍ കഥ പറച്ചിലിന്റെ ഒരു നീണ്ട സമ്പന്നമായ പാരമ്പര്യമുണ്ടായിരുന്നു. ഹിതോപദേശത്തിന്റെയും പഞ്ചതന്ത്രത്തിന്റെയും പാരമ്പര്യം നിലനിന്നിരുന്ന രാജ്യത്തെ നിവാസിയാണെന്നതില്‍ നമുക്ക് അഭിമാനമുണ്ട്... കഥകളില്‍ പക്ഷിമൃഗാദികളുടെയും അപ്‌സരസ്സുകളുടെയും സങ്കല്പലോകം ചമയ്ക്കപ്പെട്ടിരുന്നു.. അതിലൂടെ വിവേകത്തിന്റെയും ബുദ്ധിയുടെയും കാര്യങ്ങള്‍ നിഷ്പ്രയാസം പറഞ്ഞുകൊടുത്തിരുന്നു. അങ്ങനെ ഇവിടെ കഥയുടെ ഒരു പാരമ്പര്യമുണ്ടായിരുന്നു. അത് ധാര്‍മ്മിക കഥകള്‍ പറയുന്ന പ്രാചീന സമ്പ്രദായവുമായിരുന്നു. കഥാകാലക്ഷേപവും അതിന്റെ ഭാഗമായിരുന്നു. കൂടാതെ പല തരത്തിലുള്ള നാടോടി കഥകളും പ്രചരിച്ചിരുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും കഥ പറയുന്ന വളരെ രസമുള്ള രീതിയുണ്ടായിരുന്നു. അതിലൊന്നാണ് വില്‍പാട്ട് എന്നത്. ഇതില്‍ കഥയും സംഗീതവും വളരെ ആകര്‍ഷകമായി സമന്ജസപ്പെട്ടിരുന്നു. പാവകളിയുടെ ഒരു സജീവ പാരമ്പര്യവും നിലനിന്നിരുന്നു. ഇക്കാലത്ത് ശാസ്ത്രവും ശാസ്ത്രനോവലുകളുമായി ബന്ധപ്പെട്ട കഥകള്‍ പറയുന്ന പരിപാടിക്ക് പ്രചാരം ലഭിച്ചുവരുന്നു. പലരും കഥപറച്ചിലിന്റെ കലയെ നിലനിര്‍ത്തുന്നതിനായി പ്രശംസാര്‍ഹമായ തുടക്കങ്ങള്‍ കുറിച്ചിരിക്കുന്നതായി കാണാം.

, നമ്മുടെ നാട്ടിലൊരു പറച്ചിലുണ്ട്. ഒരുവന്‍ മണ്ണുമായി എത്രത്തോളം ചേര്‍ന്നുനില്‍ക്കുന്നുവോ അവന്‍ അതനുസരിച്ച് കൊടുങ്കാറ്റിലും കുലുങ്ങാതെ നില്‍ക്കും എന്ന്. കൊറോണയുടെ ഈ ആപത്തു കാലത്തെ നമ്മുടെ കാര്‍ഷിക മേഖല, നമ്മുടെ കര്‍ഷകര്‍ ഇതിനൊരു ഉത്തമോദാഹരണമാണ്. ഈ ആപത്തുകാലത്തും നമ്മുടെ രാജ്യത്തെ കാര്‍ഷികമേഖല ശക്തിയും ദൃഢതയും പ്രകടമാക്കി. സുഹൃത്തുക്കളേ, രാജ്യത്തെ കാര്‍ഷികമേഖല, നമ്മുടെ കര്‍ഷകര്‍, നമ്മുടെ ഗ്രാമങ്ങള്‍, ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ അടിസ്ഥാനമാണ്. കാര്‍ഷികമേഖല ബലവത്തെങ്കില്‍ ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ അടിത്തറയും ഉറച്ചതായിരിക്കും. കഴിഞ്ഞ കുറച്ചുകാലംകൊണ്ട് ഈ മേഖല പല ബന്ധനങ്ങളില്‍ നിന്നും മോചനം നേടിക്കഴിഞ്ഞു.. പല പരമ്പരാഗത ധാരണകളെയും ഭേദിക്കുവാന്‍ ശ്രമം നടത്തി. എനിക്ക് അങ്ങനെയുള്ള കര്‍ഷകരില്‍ നിന്നും കത്തുകള്‍ കിട്ടുന്നുണ്ട്. കര്‍ഷകസംഘടനകളുമായി ചര്‍ച്ചകള്‍ ചെയ്യുന്നുണ്ട്. അവര്‍ പറയുന്നതില്‍ നിന്നും അറിയാനാകുന്നത് കൃഷിയ്ക്ക് പുതിയ പുതിയ മേഖലകള്‍ തുറന്നുകിട്ടിയതെങ്ങനെയെന്നും, കൃഷിയില്‍ മാറ്റങ്ങള്‍ എങ്ങനെയുണ്ടാകുന്നു എന്നുമാണ്. അവരില്‍ നിന്ന് കേട്ടതില്‍ നിന്നും, മറ്റുള്ളവരില്‍ നിന്ന് കേട്ടതില്‍ നിന്നും, എന്റെ മനസ്സു പറയുന്നത് അടിസ്ഥാനമാക്കി ഇന്ന് മന്‍ കീ ബാത് ല്‍ ആ കര്‍ഷകരെക്കുറിച്ച് ചില കാര്യങ്ങള്‍ തീര്‍ച്ചയായും നിങ്ങളോടു പറയട്ടെ.


ഗ്രാമീണ യുവാക്കള്‍, നേരിട്ട് വിപണിയിലും കൃഷിയിലും വില്പനയിലും പങ്കെടുക്കുന്നു. ഇതിന്റെ നേരിട്ടുള്ള നേട്ടം കര്‍ഷകര്‍ക്കാണ്, ഗ്രാമത്തിലെ യുവാക്കള്‍ക്ക് തൊഴിലും ലഭിക്കുന്നു.സുഹൃത്തുക്കളേ, ഇന്നത്തെ കാലത്ത് കൃഷിക്ക് നാം പുതിയ മാര്‍ഗ്ഗങ്ങള്‍ എത്രത്തോളം നല്കുമോ അത്രയ്ക്ക് അത് മുന്നേറും, പുതിയ പുതിയ രീതികള്‍ വരും, പുതിയ നൂതനാശയങ്ങള്‍ ഉണ്ടാകും. മണിപ്പൂരിലുള്ള വിജയശാന്തി ഒരു പുതിയ നൂതനാശയത്തിന്റെ പേരില്‍ വളരെ ചര്‍ച്ച ചെയ്യപ്പെടുന്ന ആളാണ്. അവര്‍ താമരനാളംകൊണ്ട് നൂലുണ്ടാക്കുന്ന ഒരു പുതിയ സ്റ്റാര്‍ട്ടപ് ആരംഭിച്ചിരിക്കുന്നു. ഇന്ന് അവരുടെ നൂതനാശയം കാരണം താമരകൃഷിയുടെ കാര്യത്തിലും ടെക്‌സ്റ്റൈലിന്റെ കാര്യത്തിലും ഒരു പുതിയ വഴി ഉണ്ടായിരിക്കയാണ്.

കൊറോണയുടെ ഈ കാലത്ത് ഒരിക്കല്‍ കൂടി നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. മാസ്‌ക് ഉറപ്പായും വയ്ക്കുക, മുഖാവരണമില്ലാതെ പുറത്തുപോകരുത്. രണ്ടു കൈ അകലംപാലിക്കുക, അതു നിങ്ങളെയും കാക്കും നിങ്ങളുടെ കുടുംബത്തെയും കാക്കും. കൊറോണയ്‌ക്കെതിരെ, പോരാടാനുള്ള ആയുധങ്ങളാണ് ഈ നിയമങ്ങള്‍.... എല്ലാ പൗരന്മാരുടെയും ജീവന്‍ കാക്കുന്ന ശക്തമായ ഉപായങ്ങളാണ്. മരുന്നെത്താത്തിടത്തോളം യാതൊരു അയവും വേണ്ടെന്നു മറക്കരുത്. നിങ്ങള്‍ ആരോഗ്യത്തോടെയിരിക്കട്ടെ, നിങ്ങളുടെ കുടുംബം ആരോഗ്യത്തോടെയിരിക്കട്ടെ, ഈ ശുഭാശംസകളോടെ ... വളരെ നന്ദി.. നമസ്‌കാരം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (3 minutes ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (38 minutes ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (43 minutes ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (49 minutes ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (58 minutes ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (1 hour ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (1 hour ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (1 hour ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (2 hours ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (4 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (5 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (5 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (6 hours ago)

Malayali Vartha Recommends