അവളൊരു മനുഷ്യസ്‌ത്രീയാണോ? അവളെയൊക്കെ വെടിവച്ച് കൊല്ലാന്‍ നാട്ടില്‍ ആളിലല്ലോ ദൈവമേ... വിജയ് പി നായരെ ആക്രമിച്ചവര്‍ക്കെതിരെ തുറന്നടിച്ച് പിസി ജോര്‍ജ്

സമൂഹ മാധ്യമങ്ങളിലുടെ സ്ത്രീകളെ അപമാനിച്ച ഡോ. വിജയ് പി. നായരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റ് ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവരുടെ നേതൃത്വത്തിലുളള സംഘംവീട്ടില്‍ കയറി കയ്യേറ്റം ചെയ്ത സംഭവത്തില്‍ സ്ത്രീകളെടുത്ത നിലപാടിനെ കടന്നാക്രമിച്ച് പി.സി.ജോര്‍ജ് എം.എല്‍.എ. ശ്രീലക്ഷ്‌മി അറയ്‌ക്കലിന്റെ വീഡിയോകള്‍ യൂട്യൂബില്‍ കയറി കാണണം.
ശ്രീലക്ഷ്‌മി അറയ്‌ക്കലെന്ന് അടിച്ച് നോക്കിയാല്‍ ഇവളുടെയൊക്കെ മഹത്വം കാണാമെന്നും പിസി ജോര്‍ജ് പറഞ്ഞു. അവളെയൊക്കെ വെടിവച്ച് കൊല്ലാന്‍ നാട്ടില്‍ ആളിലല്ലോ ദൈവമേ എന്നാണ് പി.സി ജോര്‍ജ് പറഞ്ഞത്. ഞാന്‍ ഇവളുമാരെ പറഞ്ഞതൊക്കെ കുറഞ്ഞുപോയെന്നാണ് എന്റെ അഭിപ്രായം. അവളൊരു മനുഷ്യസ്‌ത്രീയാണോ? ഭാരത സംസ്‌ക്കാരത്തിന് ചേര്‍ന്ന സ്ത്രീയാണോ അവള്‍.
കുട്ടികളെ നശിപ്പിക്കാനാണ് ഇതൊക്കെ. പിള്ളേര് ഇന്നലെ അവളുടെ ഫേസ്ബുക്ക് കുറിപ്പുകള്‍ എന്നെ കൊണ്ടുവന്ന് കാണിച്ചു. എന്റെ ദൈവമേ..അതൊക്കെ നമ്മുടെ പെണ്‍പിള്ളേരും ചെറുപ്പക്കാര്‍ പിളേളരും കണ്ടാലുളള അവസ്ഥ ആലോചിച്ച് നോക്കിക്കേ.ഒന്നാമതെ മുഴുവന്‍ കഞ്ചാവ് മാഫിയയാണ്. കുഞ്ഞുങ്ങളെ പൂര്‍ണമായും നശിപ്പിക്കാനല്ലേ ഇവളുമാര്‍ ഇറങ്ങി തിരിച്ചിരിക്കുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞു. വിജയ് പി നായരെ പോയി അടിക്കാന്‍ പാടില്ലായിരുന്നു.
പക്ഷെ അവന്റെ പോസ്റ്റൊക്കെ ഞാന്‍ കണ്ടു. അവന്‍ രണ്ട് അടിക്ക് അര്‍ഹനാണ്. അതില്‍ യാതൊരു തര്‍ക്കവുമില്ല. പക്ഷേ ഇവളുമാര്‍ ചെയ്‌തത് പോലെയല്ല ചെയ്യേണ്ടത്. കെട്ടിയവന്മാരെ വിട്ട് രണ്ടടി കൊടുത്താലും കുഴപ്പമില്ലായിരുന്നു. അടി കൊടുക്കുക മാത്രമല്ല. അവന്റെ തുണി പറിക്കുക, ചൊറിയിണം ദേഹത്ത് പിടിപ്പിക്കുക..നാണം വേണ്ടേ ഇവളുമാര്‍ക്ക്. എന്നിട്ട് അവനെ തെറി വിളിക്കുകയാണ്. എന്നാ ഇത്.
അവനെ ഞാനാണെങ്കില്‍ ഒറ്റച്ചവിട്ടിന് കൊന്നേനെ, വൃത്തികെട്ടവന്‍.ആണ്‍വര്‍ഗത്തിന് അപമാനമാണ് ഇവനെ പോലെയുള്ളവരെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി. നിയമവ്യവസ്ഥ കയ്യിലെടുക്കുന്നത് തെറ്റാണ്. അതുകൊണ്ടാണ് പെണ്ണുങ്ങള്‍ ഇതു ചെയ്യാന്‍ പാടില്ലയെന്ന് ഞാന്‍ പറയുന്നത്. ആണുങ്ങളായാലും ചെയ്യാന്‍ പാടില്ല. ക്രിമിനല്‍ കേസ് ചെയ്‌ത ഒരുത്തനെ അറസ്‌റ്റ് ചെയ്യാനുളള അവകാശം പൗരന് ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ട്.
അതാണ് ഇന്ത്യയുടെ മഹത്വം. ഇതൊക്കെയെൊന്നെടുത്ത് വായിച്ച് നോക്കണം. വലിയ അവകാശങ്ങളുളള ജനാധിപത്യ മഹത്വമുളള ഒരു രാജ്യമാണ് ഇന്ത്യയെന്നും പി.സി ജോര്‍ജ് പറഞ്ഞു.
https://www.facebook.com/Malayalivartha


























