Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

അവിഹിത ബന്ധത്തിന് തടസ്സം നിന്ന പതിനാറുകാരിയായ മകളെ അമ്മയും കാമുകനും ചേർന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി; മരിച്ചൂവെന്ന് ഉറപ്പായതോടെ ഇരുവരും ചേര്‍ന്ന് മൃതദേഹം കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തി, ജാമ്യം അനുവദിക്കാതെ കോടതി! ആനി അഴിക്കുള്ളിൽ തന്നെ

28 SEPTEMBER 2020 01:11 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചിട്ടുണ്ട്

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ

അവിഹിത ബന്ധത്തിന് തടസ്സം നിന്ന പതിനാറുകാരിയും പ്ലസ് വൺ വിദ്യാർത്ഥിനിയുമായ ഏക മകളെ അമ്മയും കാമുകനും ചേർന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അമ്മയ്ക്കും കാമുകനും ജാമ്യം ഇല്ല. കഴിഞ്ഞ വര്ഷം ജൂൺ 10 ാം തീയതി വൈകിട്ട് ആറരയോടെയായിരുന്നു കൊലപാതകം. അമ്മയുടെ അവിഹിതബന്ധത്തെ മകള്‍ സ്ഥിരം എതിര്‍ത്തിരുന്നു. സംഭവദിവസവും ഇതിനേചൊല്ലി ബഹളമുണ്ടായപ്പോള്‍ മഞ്ജുഷ മകളെ അടിച്ച് കട്ടിലിലിട്ടു. തുടര്‍ന്ന് കൈകൊണ്ട് കഴുത്ത് ഞെരിച്ചു. ഇത് കണ്ട് നിന്ന് അനീഷ് തുണികൊണ്ട് ശ്വാസം മുട്ടിച്ച് കൊന്നൂവെന്നാണ് പ്രതികൾ പോലീസിന് മൊഴി നൽകിയത്.ഇതേതുടർന്ന് മകള്‍ മരിച്ചൂവെന്ന് ഉറപ്പായതോടെ ഇരുവരും ചേര്‍ന്ന് മൃതദേഹം ബൈക്കില്‍ കയറ്റി അനീഷിന്റെ വീട്ടിെലത്തിച്ചു. രാത്രി ഒമ്പതരയോടെ പിന്‍വശത്തെ കുറ്റിക്കാട്ടിലൂടെ മൃതദേഹം വലിച്ചിഴച്ച് കൊണ്ടുവന്നു മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന വഴിയരുകിലെ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തി.

മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൊടും പൈശാചികവും നിഷ്ഠൂരവുമായ പാതകം ചെയ്ത പ്രതികൾ ഇരുമ്പഴിക്കുള്ളിൽ കഴിഞ്ഞ് വിചാരണ നേരിടാൻ തിരുവനന്തപുരം അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജാമ്യം നിരസിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഒന്നാം പ്രതി നെടുമങ്ങാട് കരിപ്പൂർ കാരാന്തല കുരിശടി മുക്കിന് സമീപം താമസിച്ചിരുന്ന അനീഷ് (29) , ഇയാളുടെ കാമുകിയും കൊല്ലപ്പെട്ട മീര (16) യുടെ മാതാവ് നെടുമങ്ങാട് തെക്കുംകര പറണ്ടോട് കുന്നിൽ വീട്ടിൽ വാടകക്ക് താമസിച്ചിരുന്ന മഞ്ജുഷ (34) എന്നീ പ്രതികൾക്കാണ് കോടതി ജാമ്യം നിഷേധിച്ചത്. രണ്ടു പ്രതികളും അറസ്റ്റ് ചെയ്യപ്പെട്ട് 2019 ജൂൺ 30 മുതൽ റിമാൻറ് പ്രതികളായി പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുകയാണ്.

ക്രൂരകൃത്യം ചെയ്ത പ്രതികൾ ശിക്ഷ ഭയന്ന് ഒളിവിൽ പോകാനും വിചാരണ അട്ടിമറിക്കാനും അതോടൊപ്പം തന്നെ പ്രോസിക്യൂഷൻ ഭാഗം സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്തി ആദ്യ പോലീസ് മൊഴി വിചാരണയിൽ തിരുത്തി സാക്ഷികളെ കൂറുമാറ്റം ചെയ്യിക്കാനുമുള്ള സാധ്യതയുണ്ട് എന്നും കോടതി കണ്ടെത്തുകയുണ്ടായി. പ്രതികരിക്കാൻ ശേഷിയില്ലാത്ത 16 കാരിയെ സ്വന്തം താൽപര്യങ്ങൾക്കുവേണ്ടി നിഷ്കരുണം കൊലപ്പെടുത്തിയ പ്രതികൾ ദയ അർഹിക്കുന്നില്ല എന്നും കോടതി വ്യക്തമാക്കി. ആയതിനാൽ തന്നെ ഇത്തരം കേസുകളിൽ സ്ത്രീയെന്ന പരിഗണനക്ക് രണ്ടാം പ്രതിക്ക് അർഹതയില്ല എന്നും കോടതി പറഞ്ഞു.

പോലീസ് ചോദ്യം ചെയ്യലിൽ മീര വീട്ടിൽ കെട്ടിത്തൂങ്ങി മരിച്ചുവെന്നും അപമാന ഭാരത്താൽ കിണറ്റിൽ തള്ളിയെന്നുമാണ് ആദ്യം പറഞ്ഞത്. മീരയുടെ കാമുകരായി ഒത്തിരിപ്പേരെ പോലീസിനോടും മഞ്ജുഷ പറഞ്ഞു. ഇവരെല്ലാം നിരന്തരം മീരയെ വിളിക്കാറുണ്ടെന്നും പറഞ്ഞു. എന്നാൽ ആരോപണ വിധേയരായ യുവാക്കളുടെയും മീരയുടെയും ഫോണുകൾ പരിശോധിച്ചതിൽ നിന്ന് മഞ്ജുഷയുടെ ആരോപണം വ്യാജമാണെന്ന് പൊലീസിന് വ്യക്തമായി. മഞ്ജുഷയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും കൂട്ടുകാരികളും അദ്ധ്യാപകരും മഞ്ജുഷയുടെ ആരോപണങ്ങൾ നിഷേധിച്ച് രംഗത്ത് വരുകയുണ്ടായി.
പ്രതികളെ അറസ്റ്റ് ചെയ്ത് ജൂൺ 30 ന് മീരയുടെ മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുക്കുമ്പോൾ ജീർണ്ണിച്ച അവസ്ഥയിലായിരുന്നു. പോസ്റ്റ്മോമോർട്ടം സർട്ടിഫിക്കറ്റിൽ മീരയുടെ കഴുത്തിലെ മൂന്ന് എല്ലുകൾക്ക് പൊട്ടലുള്ളതായി കണ്ടെത്തുകയുണ്ടായി. ഇത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിലൂടെ സംഭവിച്ചതാകാമെന്ന മെഡിക്കൽ വിദഗ്ദ മൊഴി ഡോക്ടർ നൽകി.

2019 ജൂൺ 10 തിങ്കളാഴ്ച രാത്രിയിലാണ് നാടിനെ നടുക്കിയ അരും കൊല നടന്നത്. നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്ക്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയായ മകളെ കൊലപ്പെടുത്താൻ കൃത്യത്തിന് ആറു മാസം മുമ്പേ പ്രതികളായ അമ്മയും കാമുകനും പദ്ധതി ആസൂത്രണം ചെയ്തിരുന്നു. മീരയുടെ പിതാവ് രണ്ടു വർഷം മുമ്പ് മരിച്ചു. അമ്മയും അനീഷും തമ്മിലുള്ള ബന്ധം അമ്മ പറഞ്ഞു ധരിപ്പിച്ച പ്രകാരമുള്ളതല്ലെന്ന് മീരക്ക് ബോധ്യമായത് ആറു മാസം മുമ്പാണ്. അന്നു മുതൽ അനീഷിൻ്റെ വീടുമായുള്ള ബന്ധത്തിനെതിരെ മീര പ്രശ്നമുണ്ടാക്കാൻ തുടങ്ങി. ഇതോടെ മകളുടെ ശല്യം എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ മഞ്ജുഷ പദ്ധതിയൊരുക്കി. കഴുത്തു ഞെരിച്ചു കൊന്ന് കെട്ടിത്തൂക്കാനായിരുന്നു ആദ്യ പദ്ധതി. പലവുരു അതിന് തുനിഞ്ഞെങ്കിലും സാഹചര്യം അനുകൂലമാകാഞ്ഞതിനാൽ കഴിഞ്ഞില്ല. ഒടുവിലാണ് മഴയുള്ള രാത്രിയിൽ കഴുത്തു ഞെരിച്ചു കൊന്നത്.

മഞ്ച പേരുമല ചരുവിളയിൽ താമസിക്കുന്ന അമ്മൂമ്മ വത്സലയെ കണ്ട് അമ്മക്കുള്ള പൊതിച്ചോറുമായി എത്തിയതായിരുന്നു മീര. ഇരുവരുടെയും അവിഹിത ബന്ധം നേരിൽ കണ്ട മീര മുറിയിൽ അനീഷിനെ കണ്ടതിനെ രൂക്ഷമായി ചോദ്യം ചെയ്തു. തൽസമയം നാട്ടിലുള്ള ചില ആൺകുട്ടികളുമായി മകൾക്കും ബന്ധമുണ്ടെന്ന് പറഞ്ഞ് മകളെ മഞ്ജുഷ തല്ലുകയും വായ് പൊത്തിപ്പിടിക്കുകയും ചെയ്തു. കട്ടിലിൽ ഇരിക്കുകയായിരുന്ന മകളുടെ കഴുത്തിൽ കിടന്ന ഷാളിൽ മഞ്ജുഷ ചുറ്റിപ്പിടിച്ച് കഴുത്ത് ഞെരിച്ചു. തൽസമയം പുറത്ത് നല്ല മഴയായിരുന്നു. മീര കരഞ്ഞ് ഒച്ച വെക്കാൻ ശ്രമിച്ചപ്പോൾ അനീഷ് വായ് പൊത്തിപ്പിടിച്ച ശേഷം കട്ടിലിലേക്ക് തള്ളിയിട്ടു. പിന്നീട് അനീഷും കഴുത്തു ഞെരിച്ചു. കുഴഞ്ഞു വീണ മീരയെ കട്ടിലിന് സമീപം കിടത്തി പുതപ്പു കൊണ്ടു കൂടി.

അർദ്ധ രാത്രിയോടെ മീരയെ അനീഷും മഞ്ജുഷയും ചേർന്ന് ബൈക്കിൽ ഇരുത്തി യാത്ര ചെയ്ത് അഞ്ചു കിലോമീറ്റർ മാറി കരിപ്പൂർ കാരാന്തലയിലെത്തിച്ചു. അനീഷിൻ്റെ വീടിനടുത്തുള്ള കുരിശടിക്ക് സമീപത്തെ പൊട്ടക്കിണറ്റിനരികിലെ കുറ്റിക്കാട്ടിൽ കിടത്തിയപ്പോൾ മീര നേരിയ ശബ്ദം പുറപ്പെടുവിച്ചതായി തോന്നി. ജീവൻ്റെ തുടിപ്പ് കണ്ടിട്ടും മരണത്തിലേക്കു തള്ളി വിടുകയായിരുന്നു. മഞ്ജുഷ വീണ്ടും കഴുത്തു ഞെരിക്കുമ്പോഴേക്കും അനീഷ് കിണറിൻ്റെ മൂടി മാറ്റി. തുടർന്ന് മീരയുടെ ശരീരത്തിൽ സിമൻ്റു കട്ട കെട്ടി കിണറ്റിലെറിഞ്ഞു. തുടർന്ന് മീര ഒരു പയ്യനൊപ്പം ഒളിച്ചോടിയെന്നും പിടികൂടാൻ തിരുപ്പതിയിൽ പോകുകയാണെന്നും അമ്മ വത്സലയോടും അച്ഛൻ രാജേന്ദ്രനോടും മൂത്ത സഹോദരിയോടും ഫോൺ ചെയ്തറിയിച്ചു. തൻ്റെ വാടക വീട്ടിലെ സാമഗ്രികൾ അവിടെ നിന്ന് മാറ്റി വീട് ഒഴിയണമെന്നും നിർദ്ദേശിച്ചു. തുടർന്ന് ഇരുവരും നാഗർകോവിൽ വാട്ടർ ടാങ്ക് റോഡിന്
സമീപം ഒരു വീട് വാടകക്കെടുത്ത് ഒളിവിൽ കഴിഞ്ഞു.

സംഭവ ദിവസം തിങ്കളാഴ്‌ച രാത്രി മീരയുടെ ജീവനെടുക്കാനുള്ള അവസാന വട്ട തയ്യാറെടുപ്പും അനീഷ് പൂർത്തിയാക്കിയിരുന്നു. സ്വന്തം വീട്ടിൽ നിന്ന് അനീഷ് തൻ്റെ അമ്മയെ ഉച്ചയോടെ സഹോദരിയുടെ വീട്ടിലേക്ക് പറഞ്ഞു വിട്ടു. വൈകിട്ട് ഇയാൾ മഞ്ജുഷയുടെ വീട്ടിലെത്തുകയായിരുന്നു.തൻ്റെ മകൾ മഞ്ജുഷയെയും പേരക്കുട്ടി മീരയെയും വൈകിയും കാണാനില്ലാത്തതിനാൽ മഞ്ജുഷയുടെ മാതാവ് വത്സല നെടുമങ്ങാട് പോലീസിൽ നൽകിയ പരാതിയാണ് അരുംകൊലയുടെ ചുരുളഴിഞ്ഞത്.

ഫോറൻസിക് പരിശോധനയിലും ആന്തരികാവയവങ്ങളുടെ രാസപരിശോധനയിലും മീര പീഡനത്തിന് ഇരയായിട്ടില്ലെന്ന് തെളിഞ്ഞിട്ടുണ്ട്.പ്രതികളെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിന് 2019 ജൂലൈ 1ന് കോടതി ആറു ദിവസത്തേക്ക് വിട്ടുനൽകിയിരുന്നു. കോടതിയിൽ നിന്ന് പ്രതികളുമായി പുറത്തേക്ക് വന്നപ്പോൾ രോഷാകുലരായ ജനക്കൂട്ടം മഞ്ജുഷക്ക് നേരെ അസഭ്യം വിളികളോടെ പാഞ്ഞടുത്തിരുന്നു. സ്ത്രീകളടക്കം കോടതി പരിസരത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തിൽ നിന്ന് ബലം പ്രയോഗിച്ചാണ് മഞ്ജുഷയെ ജീപ്പിൽ കയറ്റിയത്. 2019 ഒക്ടോബർ 11 നാണ് നെടുമങ്ങാട് പോലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (4 minutes ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (39 minutes ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (44 minutes ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (50 minutes ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (59 minutes ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (1 hour ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (1 hour ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (1 hour ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (2 hours ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (4 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (5 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (5 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (6 hours ago)

Malayali Vartha Recommends