ഉത്ര കൊലപാതകം; ഭര്‍തൃമാതാവിനും സഹോദരിക്കും ഹൈകോടതി ജാമ്യം അനുവദിച്ചു
ഉത്ര കൊല കേസില്‍ പ്രതികളായ ഭര്‍തൃമാതാവിനും സഹോദരിക്കും ഹൈകോടതി ജാമ്യം അനുവദിച്ചു. ആഗസ്റ്റ് 22ന് അറസ്റ്റിലായ മൂന്നും നാലും പ്രതികളായ രേണുക, സൂര്യ എന്നിവര്‍ക്കാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
തടവില്‍ കഴിഞ്ഞ കാലയളവും ചുമത്തപ്പെട്ട കുറ്റകൃത്യങ്ങളും രണ്ടാം പ്രതിയും ഒന്നാം പ്രതി സൂരജിെന്റ പിതാവുമായ പറക്കോട് സുരേന്ദ്ര പണിക്കര്‍ക്ക് ജാമ്യം അനുവദിച്ചതും കണക്കിലെടുത്താണ് ഇരുവര്‍ക്കും ജാമ്യം നല്‍കിയത്.
മേയ് ഏഴിനാണ് സൂരജിെന്റ ഭാര്യ ഉത്ര പാമ്ബുകടിയേറ്റ് മരിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സൂരജ് പാമ്ബിനെക്കൊണ്ട് കടിപ്പിച്ചു കൊന്നതാണെന്ന് തെളിഞ്ഞത്.
https://www.facebook.com/Malayalivartha