കാണാതായ യുവാവിവിന്‍െറ മൃതദേഹം ചീഞ്ഞളിഞ്ഞ നിലയില്‍
കാണാതായ യുവാവിന്‍െറ മൃതദേഹം സ്വകാര്യ വ്യക്തിയുടെ കാട് പിടിച്ച പുരയിടത്തില്‍ കണ്ടെത്തി. പഴവങ്ങാടി കരികുളം ഒഴുവന്‍പാറ മുട്ടുമണ്ണില്‍ സജിയുടെ മകന് രാഹുല്‍ മോന്‍െറ (സജിത്ത് - 23) മൃതദേഹമാണ് ഒഴുവന്‍ പാറ ഗാര്‍ഡ് സ്റ്റേഷനു സമീപം ചീഞ്ഞളിഞ്ഞ നിലയില്‍ കണ്ടത്.
ഈ മാസം എഴ് മുതല്‍ രാഹുലിനെ കാണാനില്ലായിരുന്നു. ഇത് സംബന്ധിച്ച് റാന്നി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. കാട് തെളിക്കാന്‍ വന്നവരാണ് തിങ്കളാഴ്ച വൈകുന്നേരം നാലരയോട് മൃതദേഹം കണ്ടത്.
നേരത്തെ ഡ്രൈവറായിരുന്ന രാഹുല്‍ കൂലിപ്പണിക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു. ഭാര്യ മായ.
https://www.facebook.com/Malayalivartha