Widgets Magazine
26
Nov / 2020
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബന്ധുവിന്റെ വിവാഹത്തിന് അമ്മയ്‌ക്കൊപ്പം കൂട്ടിയത് മകനെ... വാശിപിടിച്ചിട്ടും കൂടെ കൊണ്ടു പോകാതിരുന്നപ്പോൾ മകൾക്ക് സഹിക്കാനായില്ല; തിരിച്ചെത്തിയപ്പോൾ വാതിൽ തുറക്കാതിരുന്നതോടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മുറിയുടെ വാതില്‍ പൊളിച്ച്‌ അകത്തുകയറിയപ്പോൾ കണ്ട കാഴ്ച്ച ഭയാനകം... എട്ടുവയസുകാരിയായ മകളുടെ കടുംകൈയിൽ മനംനൊന്ത് വീട്ടുകാരും നാട്ടുകാരും....


കടം നല്‍കിയതും റിയല്‍ എസ്റ്റേറ്റ് ഇടപാടു നടത്തിയതും ഉള്‍പ്പെടെ 30 ലക്ഷത്തോളം രൂപ ജോളിക്ക് കിട്ടാനുണ്ട്... തടവിലായതുകൊണ്ട് പണം നല്‍കാനുള്ളവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല... ജോളിയുടെ സാമ്പത്തിക ഇടപാടുകള്‍ ഏറ്റെടുത്ത് നടത്താന്‍ അനുവാദം നല്‍കണമെന്ന വിചിത്രമായ അപേക്ഷയുമായി അഭിഭാഷകന്‍ ആളൂര്‍


ജയിലില്‍ ശിവശങ്കറിന് പേനയും പേപ്പറും നല്‍കണം, സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ബന്ധുക്കളെ വിഡിയോ കോള്‍ ചെയ്യാന്‍ അനുമതി നല്‍കി കോടതി


കുടുംബസമേതം കടലില്‍ കുളിക്കുന്നതിനിടെ മുങ്ങി താഴുന്ന മകളെ കണ്ട് നോക്കി നിൽക്കാനായില്ല.... മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവും ഒഴുക്കിൽ പെട്ടു... അവസാന നിമിഷംവരെയും ആ ഒരൊറ്റ ലക്ഷ്യമായിരുന്നു... എന്നിട്ടും.... ഷാര്‍ജയില്‍ കോഴിക്കോട് സ്വദേശികളായ അച്ഛനും മകളും മുങ്ങിമരിച്ചു; നാടിന് തീരാവേദനയായി ഇസ്മായിലും മകള്‍ അമലും


48കാരന്റെ അഞ്ചാം വിവാഹം 13 കാരിയുമായി... ഞെട്ടണ്ട, സംഭവം സത്യമാണ്... തനിക്ക് സമയം ചിലവഴിക്കാനും 13 വയസുള്ള തന്റെ മകളുടെ കാര്യങ്ങള്‍ നോക്കുന്നതിനും അവളെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് നവവരൻ; ആഡംബരത്തോടുകൂടി നടത്തിയ വിവാഹ സത്കാര ചിത്രങ്ങൾ വൈറൽ....

പുകഞ്ഞ് മറിയുന്നു... മന്ത്രി ജി. സുധാകരനെ കൈയില്‍ കിട്ടിയാല്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴുത്ത് ഞ്ഞെരിച്ച് കൊല്ലും, എന്തിനാണെന്നല്ലേ?

29 SEPTEMBER 2020 10:11 AM IST
മലയാളി വാര്‍ത്ത

More Stories...

കോവിഡ് ചികിത്സയ്ക്കിടെ രോഗി മരിച്ച സംഭവത്തിന് തെളിവില്ല; കളമശേരി മെഡിക്കല്‍ കോളേജിന് ആരോഗ്യ വകുപ്പിന്റെയും ക്ലീന്‍ ചിറ്റ്

കടം നല്‍കിയതും റിയല്‍ എസ്റ്റേറ്റ് ഇടപാടു നടത്തിയതും ഉള്‍പ്പെടെ 30 ലക്ഷത്തോളം രൂപ ജോളിക്ക് കിട്ടാനുണ്ട്... തടവിലായതുകൊണ്ട് പണം നല്‍കാനുള്ളവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല... ജോളിയുടെ സാമ്പത്തിക ഇടപാടുകള്‍ ഏറ്റെടുത്ത് നടത്താന്‍ അനുവാദം നല്‍കണമെന്ന വിചിത്രമായ അപേക്ഷയുമായി അഭിഭാഷകന്‍ ആളൂര്‍

ജയിലില്‍ ശിവശങ്കറിന് പേനയും പേപ്പറും നല്‍കണം, സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ബന്ധുക്കളെ വിഡിയോ കോള്‍ ചെയ്യാന്‍ അനുമതി നല്‍കി കോടതി

പതിനാലു വയസുകാരിയെ പ്രണയം നടിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി തൂങ്ങി മരിച്ചനിലയില്‍

ഡിസംബര്‍ ഒന്നുമുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൂടുതല്‍ ഇളവുകള്‍; പ്രതിദിനം 4,000 പേരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കും

സുധാകരനെ കൊല്ലാന്‍ ഒന്നിലേറെ കാരണങ്ങളുണ്ട്.ഒരിക്കലും പാര്‍ട്ടിക്കും മുഖ്യമന്ത്രിക്കും എന്തിന് സഹമന്ത്രിമാര്‍ക്ക് പോലും അടിമപ്പെടുന്നയാളല്ല മന്ത്രി ജി. സുധാകരന്‍. കവിത എഴുതും എന്നതൊഴിച്ചാല്‍ ആര്‍ക്കും അദ്ദേഹം ഒരു ശല്യവും ചെയ്യാറില്ല. മുന്‍കോപിയാണെന്ന് നാട്ടുകാര്‍ പരാതി പറയാറുണ്ടെങ്കിലും അത് തന്റെ തലയിലെ തൂവലായാണ് അദ്ദേഹം കരുതുന്നത്. ആരോടും അദ്ദേഹത്തിന് സ്ഥായിയായ സൗഹ്യദമോ വിദ്വേഷമോ ഇല്ല. പൊതുമരാമത്തും രജിസ്‌ട്രേഷനും സുധാകരന് നല്‍കുമ്പോള്‍ സമ്പൂര്‍ണ്ണ അഴിമതി അനുഭവിക്കുന്ന വകുപ്പുകളില്‍ ശുദ്ധികലശം നടത്താമെന്നാണ് പിണറായി ലക്ഷ്യമിട്ടത്. പിന്നീട് പിണറായി വിചാരിച്ചിട്ടും സുധാകരനെ അതില്‍ നിന്ന് പിന്‍മാറ്റാന്‍ കഴിഞ്ഞില്ല.

ദൈവം സഹായിച്ച് സുധാകരനെ അദ്ദേഹത്തിന്റെ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനും ഇഷ്ടമല്ല. പുല്ലു തിന്നുകയുമില്ല തീറ്റിക്കുകയുമില്ല എന്ന മന്ത്രിയുടെ നിലപാടാണ് അതിന് കാരണം. ഇരുവകുപ്പുകളിലെയും ജീവനക്കാരെല്ലാം അഴിമതിയുടെ ബാഹുബലിമാരാണെന്ന് അദ്ദേഹം ആവര്‍ത്തിക്കാറുണ്ട്. സുധാകരന്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കുന്ന ദിവസം പഴവങ്ങാടിയില്‍ തേങ്ങയടിക്കാമെന്ന് വരെ നേര്‍ന്ന വിദ്വാന്‍മാര്‍ അദ്ദേഹത്തിന്റെ വകുപ്പിലുണ്ട്.

എന്നാല്‍ കളിച്ച് കളിച്ച് അദ്ദേഹം മുറത്തില്‍ കയറി കളിച്ചു തുടങ്ങിയതിലാണ് കോടിയേരി ബാലകൃഷ്ണന് കലി. ബിനീഷ് കോടിയേരിയുടെ സ്വത്ത് വിവരം സമൂലം അറിയിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന രജിസ്‌ട്രേഷന്‍ ഐ.ജിക്ക് നിര്‍ദ്ദേശം നല്‍കിയത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്. ശനിയും ഞായറും സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ അവധിയാണ്. ഉടന്‍ വേണം എന്നാണ് ഇഡിയുടെ കല്‍പ്പന. ആകെ പരവശനായ രജിസ്‌ട്രേഷന്‍ മേധാവി കടലാസുമെടുത്ത് മന്ത്രി സുധാകരനെ കാണാന്‍ ചെന്നു.ഇതിനകം ചാനലിലൂടെ വിവരമറിഞ്ഞ മന്ത്രി ഉന്നതനെ കാണാന്‍ കൂട്ടാക്കിയില്ല. ഔദ്യോഗിക വസതിയിലെത്തിയ ഉന്നത ഉദ്യോഗസ്ഥന്‍ ഫോണിലൂടെ മന്ത്രിയുമായി സംസാരിച്ചു. വിവരം പറഞ്ഞപ്പോള്‍ തന്നെ മന്ത്രി ഫോണ്‍ കട്ട് ചെയ്തുവെന്നാണ് വിവരം.

ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറിയുടെ മകന്റെ കാര്യമല്ലേ? മേധാവി എന്ത് ചെയ്യും?. അദ്ദേഹത്തിന് മുഖ്യമന്ത്രിയെ കാണാന്‍ ധൈര്യം പോരാ. ഒടുവില്‍ മന്ത്രിയുടെ ഓഫീസില്‍ നിന്ന് നിയമത്തിന്റെ വഴിയേ പോകാന്‍ ഉദ്യോഗസ്ഥന് അനുമതി കിട്ടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്തെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് വകുപ്പിലെ ഉദ്യോഗസ്ഥരാണ്. അല്ലാതെ അതും പൊക്കി പിടിച്ചോണ്ട് മന്ത്രിക്ക് പിന്നാലെ ഓടരുത്. വിവരങ്ങള്‍ കൈമാറട്ടോ എന്ന ചോദ്യത്തിന് നിയമത്തിന് നിയമത്തിന്റെ വഴി എന്നായിരുന്നു മന്ത്രിയുടെ ഓഫീസിന്റെ മറുപടി. അങ്ങനെ അവധി ദിവസമായ ശനിയാഴ്ച തന്നെ ബിനീഷിന്റെ സ്വത്ത് വിവരങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. കണക്കെടുപ്പ് ഒരാഴ്ചക്കകം പൂര്‍ത്തിയാക്കുമെന്ന് രജിസ്‌ട്രേഷന്‍ വകുപ്പ് അറിയിച്ചു. ബിനീഷ് കോടിയേരിയുടെ ആസ്തി സംബന്ധിച്ച വിശദമായ വിവരം വേണമെന്നാണ് രജിസ്‌ട്രേഷന്‍ വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ബിനീഷിന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വത്തുണ്ട്. അത് ബിനീഷിന്റെ പേരില്‍ മാത്രമാണോ എന്ന സംശയവും രജിസ്‌ട്രേഷന്‍ വകുപ്പിനുണ്ട്. രജിസ്‌ട്രേഷന്‍ വകുപ്പ് ജില്ലാ അധികാരികള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ജില്ലാ സബ് രജിസ്ട്രാര്‍മാര്‍ താലൂക്ക് തലത്തിലുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ച് അന്വേഷണം നടത്തി ബിനീഷിന്റെ സ്വത്ത് കൃത്യമായി അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. ഇതായിരിക്കും ഇഡിക്ക് കൈമാറുക. വിവരങ്ങള്‍ മറച്ചുവച്ചാല്‍ മറച്ചുവയ്ക്കുന്ന ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് ഇ.ഡി യുടെ കത്തില്‍ ഉള്ളതിനാല്‍ രജിസ്‌ട്രേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെല്ലാം മുട്ടിടിയാണ്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സ്വപ്നയുടെ സ്വത്ത് വിവരങ്ങളും ഇതേ മട്ടില്‍ ഇ.ഡി. ശേഖരിച്ചിരുന്നു. രണ്ട് ദിവസത്തിനുള്ളിലാണ് അന്ന് വിവരങ്ങള്‍ നല്‍കിയത്. ഇക്കുറി ഒരാഴ്ച സമയം നല്‍കിയിട്ടുണ്ട്. വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇഡി ബിനീഷ് കോടിയേരിയെ ഒരിക്കല്‍ കൂടി ചോദ്യം ചെയ്യും.

മന്ത്രി ജി. സുധാകരനോട് ബിനീഷിനെ സഹായിക്കണമെന്ന് കോടിയേരി ആവശ്യപ്പെട്ടിട്ടില്ല. സുധാകരന്‍ അറിഞ്ഞു തന്നെ സഹായിക്കണമെന്നാണ് കോടിയേരിയുടെ നിലപാട്. തന്റെ മകന്റെ കാര്യമായതിനാല്‍ അദ്ദേഹത്തിന് ആരെയും പരസ്യമായി സമീപിക്കാന്‍ കഴിയില്ല. അന്വേഷണത്തിന്റെ ചുമതല കിട്ടിയിരിക്കുന്ന ഉദ്യോഗസ്ഥരില്‍ പലരും മറ്റ് പാര്‍ട്ടിക്കാരാണ്. അതിനാല്‍ കോടിയേരിയുടെ ഇച്ഛക്കനുസരിച്ച് കാര്യങ്ങള്‍ നടത്താന്‍ ബുദ്ധിമുട്ടാണ്. അന്വേഷണം ഇതര പാര്‍ട്ടിക്കാരായ ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചത് ഒഴിവാക്കാമായിരുന്നു എന്ന ചിന്തയാണ് കോടിയേരിക്കുള്ളത്. എന്നാല്‍ ജി. സുധാകരന്‍ ഇതൊന്നും അറിഞ്ഞ മട്ടേയില്ല. അതാണ് കോടിയേരിയെയും മകനെയും പ്രകോപിപ്പിക്കുന്നത്.

മന്ത്രി ജി. സുധാകരന് മുഖ്യമന്ത്രിയുടെ പരോക്ഷ പിന്തുണയുണ്ടെന്നാണ് വിവരം. കോടിയേരിയുടെ മകന്റെ കാര്യത്തില്‍ മുഖ്യമന്ത്രി ഇടപ്പെട്ടിട്ടേയില്ല. അദ്ദേഹം ഇടപെടുമെന്ന് കരുതാനും വയ്യ. കോടിയേരിയുടെ ഗുഡ് ബുക്കില്‍ നിന്ന് സുധാകരന്‍ പുറത്തായെന്ന് നിസംശയം പറയാം. 5 ദിവസത്തിനകം ബിനീഷ് കോടിയേരിയുടെ സ്വത്ത് വിവരം ഉദ്യോഗസ്ഥര്‍ ഇഡിക്ക് കൈമാറുമെന്ന് ചുരുക്കം.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോവിഡ് ചികിത്സയ്ക്കിടെ രോഗി മരിച്ച സംഭവത്തിന് തെളിവില്ല; കളമശേരി മെഡിക്കല്‍ കോളേജിന് ആരോഗ്യ വകുപ്പിന്റെയും ക്ലീന്‍ ചിറ്റ്  (1 hour ago)

ബന്ധുവിന്റെ വിവാഹത്തിന് അമ്മയ്‌ക്കൊപ്പം കൂട്ടിയത് മകനെ... വാശിപിടിച്ചിട്ടും കൂടെ കൊണ്ടു പോകാതിരുന്നപ്പോൾ മകൾക്ക് സഹിക്കാനായില്ല; തിരിച്ചെത്തിയപ്പോൾ വാതിൽ തുറക്കാതിരുന്നതോടെ ബന്ധുക്കളും നാട്ടുകാരും ചേര  (1 hour ago)

വിവാഹ പാര്‍ട്ടിയിലെ ഫോട്ടോ പങ്കുവെച്ച് കാജല്‍ അഗര്‍വാള്‍  (1 hour ago)

കടം നല്‍കിയതും റിയല്‍ എസ്റ്റേറ്റ് ഇടപാടു നടത്തിയതും ഉള്‍പ്പെടെ 30 ലക്ഷത്തോളം രൂപ ജോളിക്ക് കിട്ടാനുണ്ട്... തടവിലായതുകൊണ്ട് പണം നല്‍കാനുള്ളവരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല... ജോളിയുടെ സാമ്പത്തിക ഇടപാട  (1 hour ago)

മാലിദ്വീപില്‍ അവധിക്കാലം ആഘോഷമാക്കി സമാന്തയും നാഗ ചൈതന്യയും  (1 hour ago)

ജയിലില്‍ ശിവശങ്കറിന് പേനയും പേപ്പറും നല്‍കണം, സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതനായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് ബന്ധുക്കളെ വിഡിയോ കോള്‍ ചെയ്യാന്‍ അനുമതി നല്‍കി കോ  (1 hour ago)

സഹോദരിയെ തുറിച്ച് നോക്കിയെന്നാരോപിച്ച് അയല്‍വാസിയായ യുവാവിനെ സഹോദരന്‍ കൂത്തിക്കൊന്നു  (1 hour ago)

കുടുംബസമേതം കടലില്‍ കുളിക്കുന്നതിനിടെ മുങ്ങി താഴുന്ന മകളെ കണ്ട് നോക്കി നിൽക്കാനായില്ല.... മകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവും ഒഴുക്കിൽ പെട്ടു... അവസാന നിമിഷംവരെയും ആ ഒരൊറ്റ ലക്ഷ്യമായിരുന്നു..  (2 hours ago)

കുവൈത്തില്‍ പ്രവാസികള്‍ക്കടക്കം വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് അധികൃതര്‍  (2 hours ago)

തടവുകാര്‍ക്ക് ആശ്വാസമായി യുഎഇ ദേശിയ ദിനം... ദേശീയ ദിനത്തോടനുബന്ധിച്ച് 472 തടവുകാരെ മോചിപ്പിക്കാനാണ് യുഎഇ ഭരണാധികാരിയുടെ ഉത്തരവ്  (2 hours ago)

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളില്‍ കേരളം മുന്നിലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം  (4 hours ago)

കോവിഡ് ചികിത്സയിലിരിക്കെ രോഗി മരിച്ച സംഭവം... കളമശേരി മെഡിക്കല്‍ കോളേജ് കേസ് അന്വേഷണത്തിനെതിരെ ബന്ധുക്കള്‍ രംഗത്ത്  (4 hours ago)

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കമറുദ്ദീനെ ചോദ്യം ചെയ്യാന്‍ കോടതിയുടെ അനുമതി  (5 hours ago)

സംസ്ഥാനത്ത് ഇന്ന് 5378 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5970 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി  (5 hours ago)

സംസ്ഥാനത്തെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചിത്രം ഉപയോഗിച്ച് തട്ടിപ്പ് ,ഒപ്പം ഹണിട്രാപ്പും ...  (5 hours ago)

Malayali Vartha Recommends