സ്വര്‍ണക്കടത്ത് കേസ്... മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് എസ് ഡിപി ഐ മാര്‍ച്ച്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ അറസ്റ്റ് ചെയ്യുകയും മയക്കുമരുന്ന് കടത്ത് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി അറസ്റ്റിലാവുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് എസ്ഡിപിഐ മാര്‍ച്ച് നടത്തിയത്. തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് വേലുശേരി അബ്ദുസ്സലാം പ്രതിഷേധം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സിറ്റി കമ്മിറ്റി പ്രസിഡന്റ് സനോഫര്‍ അടക്കുളങ്ങര അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഷബീര്‍ ആസാദ് സംസാരിച്ചു.
https://www.facebook.com/Malayalivartha


























