'പ്രിയപ്പെട്ടവന്റെ ചേതനയറ്റ നെറ്റിയില്‍ അന്ത്യചുംബനം നല്‍കുന്ന നജിലയെ കേരളം മറക്കില്ല. ഹഖിന്റെ കുഞ്ഞ് ജീവിക്കും. അനാഥനായല്ല, കേരളത്തിലെ ഡിവൈഎഫ്‌ഐ സഖാക്കളുടെ അകെ മകനായി അവന്‍ വളരും...' വൈറലായി കുറിപ്പ്

തിരുവനന്തപുരം വെഞ്ഞാറമൂടില്‍ കൊല്ലപ്പെട്ട ഹഖ് മുഹമ്മദിന് ആണ്‍കുഞ്ഞ് പിറക്കുകയുണ്ടായി. ഹഖ് മുഹമ്മദിന്റെ ഭാര്യ നജില കഴിഞ്ഞ ദിവസമാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഈ വിവരം ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയുണ്ടായി. പോയ വര്‍ഷം ആഗസ്റ്റ് 30ന് ആയിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മിഥില രാജും ഹഖ് മുഹമ്മദും വെട്ടേറ്റ് മരിച്ചത്. ഹഖ് കൊല്ലപ്പെടുമ്പോള്‍ നജില നാല് മാസം ഗര്‍ഭിണിയായിരുന്നു.
എ.എ റഹീമിന്റെ കുറിപ്പ് ഇങ്ങനെ:
''പ്രിയപ്പെട്ടവരേ,
ധീര രക്തസാക്ഷി ഹഖ് മുഹമ്മദിന്റെ ഭാര്യ നജില ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി.ഇരുവരും സുഖമായിരിക്കുന്നു.
ഹഖിനെയും മിഥിലാജിനെയും കോണ്‍ഗ്രസ്സ് ക്രിമിനലുകള്‍ ക്രൂരമായി കൊലപ്പെടുത്തിയ ഉത്രാട രാത്രി ഈ നാട് മറക്കില്ല.
ഓണക്കവിത
ബോധപാതാളത്തില്‍
നിന്നുമൊരുദിനം
ഭൂതരൂപത്തില്‍
വരുന്നൂ നരബലി.
ബാലചന്ദ്രന്‍ ചുള്ളിക്കാട്
തിരുവോണ നാളിലെ ചോരപൂക്കളം കണ്ട് ചുള്ളിക്കാട് എഴുതിയതാണ് ഈ കവിത.
പിറക്കാനിരിക്കുന്ന കുഞ്ഞിനെപ്പോലും അനാഥമാക്കിയ കോണ്‍ഗ്രസ്സ് ക്രൂരത. നിറവയറുമായി പ്രിയപ്പെട്ടവന്റെ ചേതനയറ്റ നെറ്റിയില്‍ അന്ത്യചുംബനം നല്‍കുന്ന നജിലയെ കേരളം മറക്കില്ല. ഹഖിന്റെ കുഞ്ഞ് ജീവിക്കും. അനാഥനായല്ല, കേരളത്തിലെ ഡിവൈഎഫ്‌ഐ സഖാക്കളുടെ അകെ മകനായി അവന്‍ വളരും. അനാഥത്വത്തിന്റെ നൊമ്പരമേല്‍ക്കാതെ ഈ നാട് ഈ മകനെ ഹൃദയത്തോട് ചേര്‍ക്കും.
ഹഖിന്റെ മൂത്ത മകള്‍ ഐറ മോള്‍ക്ക് ഒന്നര വയസ്സാണ്.ഐറയും പുതിയ വാവയും ആഗ്രഹിക്കുന്ന കാലമത്രയും പഠിക്കും..ഹഖിന്റെ പ്രസ്ഥാനം അവര്‍ക്ക് അഭയമാകും''.
https://www.facebook.com/Malayalivartha